Sunday, May 4, 2008

കിനാവ്‌

ജനാലയിലൂടെ വീശിയടിച്ച കാറ്റിന്‍റെ തലോടലേററാണ് അവള്‍ കിടക്ക വിട്ടു എണീറ്റത്...
രാത്രി സമയമേറെ വൈകി കിടന്നതിന്റെ ക്ഷീണം മാറിയിട്ടില്ല എന്ന് ആ മുഖത്തുനിന്നും വ്യക്തമായിരുന്നു. എങ്കിലും പതിവു പ്രാര്‍ത്ഥനയും കഴിഞ്ഞു അവള്‍ നേരെ അടുക്കളയിലേക്കു കടന്നു..ഞായറാഴ്ച്ചയായതിനാല്‍ ഒഴിവാണ്. ഓഫീസ് ഇല്ല…വഴിയരികില്‍ നിന്നും ആവശ്യമില്ലാത്ത കമന്റടികള്‍ കേള്‍ക്കേണ്ട…അവള്‍ വേഗം ജോലികള്‍ ഓരോന്നായി തീര്ക്കാന്‍ തുടങ്ങി…




ഹും..മടിച്ചി ഇതുവരെയും എഴുന്നേററിട്ടില്ല….അവളങ്ങനെയാണ്…അവളെയും കൂടി ഈ നഗരത്തില്‍ വീടെടുത്ത് താമസിക്കുന്ന തന്നെ പറഞാല്‍ മതിയല്ലോ…ആന്റിടെ മോളാണ്..തന്നെക്കാള്‍ ഒരു വയസ്സിളപ്പം ആണ്….പാവം..വെറുതെ പറഞ്ഞൂ എന്നേയുള്ളൂ…

ഓഫീസ് ഇല്ലാത്ത ദിവസങ്ങളില്‍ പത്തുമണി..അതാണവളുടെ കണക്ക്….ജോലിയെല്ലാം വളരെ വേഗം കഴിഞ്ഞു ..




ഹും മടിച്ചിക്കോത ഇപ്പോളെത്തും…വെട്ടിവിഴുങ്ങാന്‍….തനിക്ക് വയ്യേ അവളെയും കാത്തിരിക്കാന്‍…





അവള്‍ കഴിച്ചതിനു ശേഷം പതിവു പരിപാടി തുടങ്ങി.. മറ്റൊന്നും അല്ല… പുസ്തക പാരായണം…





ആകപ്പാടെ കിട്ടുന്നത് ഒരു ദിവസം ആണ്.. വായിക്കാന്‍.. അല്ലെന്കില്‍ നൂറു കൂട്ടം പണിയാണ്….ഹും.. വരുന്നുണ്ട്..മടിച്ചിക്കോത….അവള്‍ കളിയാക്കി ചിരിച്ചു..പിന്നീട് സൊറ പറച്ചിലായി…അല്ലെങ്കിലും അവള്‍ ഭയങ്കര വായാടിയാണ്…കേട്ടിരിക്കാനും ഉണ്ട് ഒരു രസം.. ഓഫിസിലെ കാര്യങ്ങള്‍ മുതല്‍ വഴിയോരക്കാഴ്ച്ചകളും..എന്നുവേണ്ട രാഷ്ട്രീയം വരെ ...





സമയം എത്ര വേഗത്തിലാണ്‌ ഓടുന്നത്…അവള്‍ വാച്ചില്‍ നോക്കി…ഒരുമണി…ഉച്ചഭക്ഷണം കഴിഞ്ഞു ഒന്നു മയങ്ങാന്‍ കിടന്ന അവളുടെ മനസ്സിലേക്ക്‌ അങ്ങ് ദൂരെ ആ കൊച്ചുഗ്രാമത്തിലെ തന്റെ തറവാട് എത്തി …





വിശാലമായ വയലുകളും തെങ്ങിന്‍ തോപ്പുകളും നിറയെ പണിക്കാരുമുള്ള തറവാട്….തികച്ചും യാഥാസ്ഥിതികമായ കുടുംബം…പുറംനാട്ടില്‍ ജോലി കിട്ടിയപ്പോള്‍ എല്ലാവരും എതിര്‍ത്തെന്കിലും അവസാനം തന്‍റെ വാശി തന്നെ ജയിച്ചു..



വരമ്പിന്റെ അക്കരെ മാന്തോപ്പാണ്.....…അവിടുത്തെ തേന്‍പോലെ മധുരമുള്ള മാങ്ങാ കഴിച്ചു നടന്നിരുന്നത്…


അല്ല....കുട്ടിത്തം അവിടെ ഉപേക്ഷിച്ചുവോ?


നിലം ഉഴുതുമറിക്കുന്ന കാലം… കാളകള്‍ നിലമുഴുതുമറിക്കുന്നത്.....ഓരോ ചലനവും എത്ര ശ്രദ്ധിച്ചായിരുന്നു നോക്കി നിന്നിരുന്നത്…......കാളകള്‍ അലസത കാണിക്കുമ്പോള്‍ കാളക്കാരന്‍ രാഘവന്‍ നായര്ടെ ചാട്ടവാറടി….


പാവം കാളകള്‍…അപ്പോള്‍ അവയുടെ കാലുകളുടെ ചലനം ധൃതഗതിയിലാകും….


ഞാറുനടുന്ന സമയത്തു പെണ്ണുങ്ങളുടെ കലപില വര്ത്തമാനം….കൊയ്തുകാലത്തെ പാട്ടുകള്‍…എല്ലാം…എല്ലാം …തന്റെ ഓര്‍മയില്‍ നിന്നും മായുകയാണോ?


ഇപ്പോള്‍ ആ വയലിന്റെ ഭൂരിഭാഗവും നികത്തി മറ്റെന്തൊക്കെയോ കൃഷി ചെയ്തിരിക്കുകയാണ്……ചെറുപ്പത്തില്‍ വയല്‍ വരമ്പില്‍ ഇരുന്നു മുത്തശ്ശി കഥകള്‍ പറഞ്ഞു തന്നിരുന്നത്….ഞണ്ടിന്റെയും തവളയുടെയും കഥ…ഞണ്ട് കൊററിയെ കഴുത്തിറുക്കി കൊന്ന കഥ….മാണിക്യകല്ലിന്റെ കഥ…..അങ്ങനെ പലതും….


മുത്തശ്ശിയുടെ കഥകള്‍ക്ക് എന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ടായിരുന്നു……



കൈകൊട്ടുണ്ണീ കൈകൊട്ട്…

മാമം തിന്നാന്‍ കൈ കൊട്ട്…..എന്ന് പാടി തന്നെ ചോറൂട്ടിയിരുന്ന മുത്തശ്ശി…





തന്നെ പാട്ടുപടിപ്പിയ്കാന്‍ വീട്ടില്‍ ആശാനെ വിളിച്ചു വരുത്തിയ മുത്തശ്ശി….ആശാന്റെ തല്ല് പേടിച്ചു ഇരുട്ടുമുറിയെന്നു അറിയപ്പെടുന്ന കലവറയില്‍ കയറിഒളിച്ചതും….അപ്പോള്‍ കൈവിരല്‍ വാതിലുകള്‍ക്കിടയില്‍ പോയി ചെറുവിരല്‍ മുറിഞ്ഞതും…ആ പാടും കാലം മായ്കാതെ തന്നെ വലതു ചെറുവിരലില്‍ ഉണ്ടല്ലോ….



വലിയൊരു ഇടിമുഴക്കതിന്റെ ശബ്ദം കെട്ട് അവള്‍ ഞെട്ടി എണീറ്റു….മടിച്ചിക്കോത ഒരു മൂലയില്‍ പേടിച്ചു നില്‍പ്പുണ്ട്‌…മടിച്ചി മാത്രമല്ല പെടിതോണ്ടി കൂടിയാണവള്‍…കോരിച്ചൊരിയുന്ന മഴയാണ് പുറത്ത്…



പൂര്‍വ കാലത്തെ മധുരസ്മരണകളില്‍ നിന്നും അവള്‍ ഇറങ്ങി…........കഴിഞ്ഞ കാലം ഒരിക്കലും തിരിച്ചു വരികയില്ല എന്ന ബോധത്തോടെ….വര്‍ത്തമാന കാലതെയ്ക്….ഉദ്യോഗതിന്‍റെ തിരക്ക് പിടിച്ച ഓര്‍മകളിലേക്ക്….എഴുതിയും പരിശോധിച്ചും തീര്‍ക്കാനുള്ള ഫയലുകളുടെതാളുകളിലേയ്ക്ക്...........................

മുഖം‌മൂടികള്‍

കാര്‍മേഘങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു....
തെളിഞ്ഞ ആകാശത്തേയ്ക്..


പുഷ്പങ്ങള്‍ മിഴി തുറന്നു...
തല കൂമ്പിട്ടു നിന്ന ചെടിത്തലപ്പുകള്‍...
ശിരസ്സുയര്‍ത്ത്തി ഞെളിഞ്ഞു നില്ക്കുന്നു..

പെയ്തൊഴിഞ്ഞ മനസ്സിന്റെ ശാന്തതയില്‍ ...
ഞാനും പ്രകൃതിയുടെ ഭാഗം...

നിറഞ്ഞ മിഴികള്‍ ...തുളുമ്പിയത്....
അറിഞ്ഞില്ലന്നു നടിച്ചിരിയ്കാം..
നൊമ്പരം ഹൃദയത്തിന്റെ ഭാഗമാവുന്നതും.....

പുഷ്പ ദളങ്ങളില്‍ മഴത്തുള്ളികള്‍.....
സൂര്യരശ്മികള്‍ അവയില്‍ വര്‍ണം ചാലിച്ചു....

സ്പര്‍ശനമേററാല് പൊട്ടുന്ന വെറും നീര്‍കുമിളകള്‍...
മനുഷ്യമനസ്സു പോലെ...........

വെറും ബാഹ്യ ജാഡകള്‍ ...
മുഖം‌മൂടികള്‍...

ആര്‍ക്കൊകെയോ വേണ്ടി ജന്മങ്ങള്‍....
ആരാണിവിടെ സ്വന്തമായി ജീവിക്കുന്നത്....
എല്ലാം പ്രഹസനം...
അഴിച്ചു മാററാറായില്ലേ മുഖം മൂടികള്‍...