Saturday, October 25, 2008

അപ്പോള്‍ എന്നാടാ ഉവ്വേ ട്രീറ്റ്?

മുന്‍കുറിപ്പ്:-ഈ കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും സാന്കല്‍പ്പികമല്ല...എന്നും കാണാവുന്ന , കണ്ടുകൊണ്ടിരിക്കുന്ന , ജീവനോടെയുള്ള പ്രതിഭകള്‍...ഇവരില്‍ പലരും തിരുവനന്തപുരത്തും പ്രാന്തപ്രദേശങ്ങളിലുമുളള പല ഹോട്ടലുകളിലും തട്ടുകടകളിലും അലഞ്ഞുനടക്കുന്നതായി കാണാറുണ്ട്‌...പ്രത്യേകിച്ചും നെത്തോലിയുള്ള സ്ഥലങ്ങളില്‍...



ട്രീറ്റ്...ട്രീറ്റ്...ട്രീറ്റ്...
തല പുകയുന്നു.....
ഞങ്ങളുടെ ഗവേഷണം ഇങ്ങനെയൊക്കെയാണ്...
എങ്ങനെ?..എന്തിന്?...എവിടെവച്ച്‌?...എപ്പോള്‍?....ആരെക്കൊണ്ടു?...ട്രീറ്റ് നടത്താം....
മിക്കവര്‍ക്കും ഇതില്‍ PhD കിട്ടികഴിഞ്ഞു...




"എടാ, നമുക്കു മുബാരക്കില്‍ പോകാം...നല്ല നെത്തോലി ഫ്രൈ കഴിച്ചിട്ടെത്ര നാളായി..??? നെത്തോലി ചെറുതായി വരഞ്ഞു, കുരുമുളകുപോടിയോക്കെയിട്ടു....ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നു..."
ഇതു ട്രീടുകലെപ്പറ്റി ഗവേഷണം നടത്തുന്ന ഒരു ഗവേഷകന്റെ സ്ഥിരം കമന്റ്...

അങ്ങനെയൊരു ട്രീറ്റ്‌ നടത്തിയാണ് ഞാന്‍ കുടുങ്ങിയത്...





രംഗം ഒന്ന്
ട്രീറ്റ് ദിവസം രാവിലെ...
നമുക്കു sindhooril പോകാം ...അവിടെയാകുമ്പോള്‍ കാശ് കുറവാ...അധികമൊന്നും ആവില്ല...ഉറപ്പ്....ഹും കുറുപ്പിന്റെ ഉറപ്പ്...നമുക്കറിയില്ലേ ...
ഹൊ...എനിക്കൊട്ടും വിശക്കുന്നില്ല...പിന്നെ aerobics.. jogging...എന്നാലല്ലേ വിശക്കൂ..



രംഗം രണ്ട്..
ഉച്ചസമയം.
ഭാഗം ഒന്ന്... ഒരു വിലാപം ( സത്യത്തില്‍ കൂട്ടവിലാപം..)
വിശാലമായ ഹോട്ടലില്‍ മെനുവിന്റെ മുന്‍പില്‍ കണ്ണും തള്ളിയുള്ള ഇരുപ്പു...
എന്ത് വേണം?...ഏത് വേണം?.. എത്ര പ്ലേറ്റ് വേണം?..

പിന്നെ കാത്തിരുപ്പ്...അതാണ്‌ അസഹനീയം...അയ്യോ..അമ്മേ...വിശക്കുന്നേ...





ഭാഗം രണ്ട് ...ആമാശയത്തിന്റെ ആശ നിറവേറ്റല്...
ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ടാബിളില്‍ നിറയുന്നു.സൂപിലും ജൂസിലും തുടക്കം..പിന്നെ ചിക്കന്‍ നസീബ്, ചിക്കന്‍ ചെട്ടിനാട്, ഫിഷ് ഫ്രൈ, ഫിഷ് കറി, പ്രോണ്‍ ഫ്രൈ, മഷ്റൂം മസാല, ഗോബി മസാല, ചില്ലി ഗോബി, പനീര്‍ മന്ചൂരിയന്‍, നാന്‍, ബിരിയാണി (ചിക്കന്‍, വെജ്, എഗ്ഗ്) , പിന്നെ ഐസ്ക്രീമോടെ കലാശക്കൊട്ട്..പിസ്ത, ചോക്ലേറ്റ്, കസാട്ട, മാന്ഗോ, പിന്നെ സ്പാനിഷ് ഡിലൈററ്, ഫ്രൂട്ട് സലാഡ് വിത്ത് ഐസ്ക്രീം ...വെറും പത്തു പേരുടെ രസമുകുളങ്ങള്‍ക്ക്‌
romaanchamekikkondu verum paththuminittu kondu theernnupoyi...

ഭാഗം മൂന്ന്:-

എനിക്ക് ഇനിയൊന്നും വേണ്ടേ..മോശമല്ലേ...കാശ് ഒരുപാടാവും ..അല്ലെങ്കില്‍ തന്നെ ഇനി വയറ്റില്‍ സ്ഥലമില്ല... അല്ലെങ്കില്‍ പോട്ടെ ഇനി ഒരു ഐസ് ക്രീമം കൂടി ...അല്ലെങ്കില്‍ നിങ്ങള്ക്ക് മാത്രം വിഷമമാവില്ലേ...ഞാന്‍ മാത്രം ഐസ് ക്രീം കഴിചില്ലെന്കില്‍....പാവം ഞാന്‍....

ഭാഗം നാല്..

ട്രീറ്റ് കഴിഞ്ഞു തിരികെ ...

"ഹാ..ഹാ..കുറച്ചു കാശ് കൂടിയാലെന്താ...ട്രീറ്റ് അടിപൊളി...ഇതൊക്കെയേ ഓര്‍മയില്‍ കാണൂ..a memorable ട്രീറ്റ്‌.."

ഭാഗം അഞ്ച്..

ട്രീറ്റ് കഴിഞ്ഞു ..ഇനി എല്ലാവര്ക്കും സംഭവിച്ചതുപോലെ എനിക്കും സംഭവിച്ചത്...ഹും ദീപാവലി വിഷ് അയയ്കാന്‍ കാശില്ല...കണ്ടവര്‍ക്കൊക്കെ ട്രീറ്റ് നടത്താന്‍ ഉണ്ട്.. ട്രീറ്റ് പോലും..തല്ലിപ്പൊളി...തീരെ ടേസ്റ്റ് ഇല്ലാരുന്നു..പിന്നെ കാശ് കൊടുത്ത്തതല്ലെന്നു കരുതി കഴിച്ചതാ...ഇനി പുതിയ ടാര്‍ജറ്റ് ..പുതിയ ട്രീറ്റ്.....

...ഹും എന്നെ തല്ലണ്ടേ....ട്രീറ്റ് ചെയ്തതും പോര....


appool ഞങ്ങളുടെ സംഘത്തിലെ തലമൂത്ത ഗവേഷകയ്കൊരു സംശയം :-


ആരെങ്കിലും മരിച്ചാല്‍ ...


എടാ...നീ ചത്തില്ലേ..നിനക്കൊന്നും അറിയേണ്ടല്ലോ...മനസ്സമാധാനം കിട്ടിയില്ലേ..ഭാഗ്യവാന്‍...ഇനിയെന്കിലും ഒരു ട്രീറ്റ് തന്നൂടെ.... ഇങ്ങനെയായിരിക്കുമോ നമ്മുടെ താരം പ്രതികരിക്കുക...



അടിക്കുറിപ്പ് :-


ട്രീറ്റ് എന്നുപറയുന്നത് ഒരു നാടകമാണ്...ഞാന്‍ അതിലെ ഒരു വെറും കഥാപാത്രം മാത്രം..ജാഗ്രതൈ..


ഇന്നു ഞാന്‍...നാളെ നീ..

ഇതു എന്റെയും എന്റെ പോലെ ട്രീറ്റ് നടത്തി പാപ്പരായ സഹബ്ലോഗര്‍ വാല്നക്ഷത്രതിന്റെയും പ്രതികാരക്കുറിപ്പ്.....






Saturday, October 4, 2008

ഒരു സന്ധ്യയിലൂടെ

തീവണ്ടി ചൂളം വിളിച്ചുകൊണ്ടു അകലെ എതിലെയോ.........എങ്ങോട്ടോ പായുകയാണ്....അത് ഏത് ദിശയിലേയ്കാനെന്നു പറയാനോ മനസ്സിലാക്കാനോ എനിക്ക് കഴിയുന്നില്ല....ശ്രമിച്ചതുമില്ല എന്ന് വേണം പറയാന്‍...

ഇരുണ്ടു തുടങ്ങിയ സന്ധ്യയുടെ കാവല്ക്കാരിയാണോ എന്ന് തോന്നുമാറ് ഞാന്‍ പ്രകൃതിയെ വീക്ഷിച്ചുകൊന്ടെയിരുന്നു...................കൂടേറാന്‍പറന്നു നീങ്ങുന്ന പക്ഷികളുടെയോപ്പം എന്റെ മനസ്സും കുറെദൂരം പോയി........പെട്ടെന്ന് ഞാനതിനു കടിഞ്ഞാണിട്ടു...പുറകിലേയ്ക്ക് പിടിച്ചു വലിച്ചു....

പരീക്ഷാചൂടില്‍, പുസ്തകതാളിലെ അക്ഷരങ്ങളിലൂടെ എന്റെ മിഴികള്‍ പാഞ്ഞു...പക്ഷെ എന്റെ ശ്രമം ഫലവത്തായില്ല...ശ്രദ്ധ കിട്ടാതെ കണ്ണുകള്‍ അലഞ്ഞുനടക്കുകയാണ്... കാരണം മനസ്സു പ്രക്രൃതിരമണീയതയ്കൊപ്പമാണ്....

അകലെ....എവിടെയോ....ഏതോ...അമ്പലത്തിലെ പാട്ടിന്റെ താളത്തിനും അര്‍ത്ഥത്തിനും ഒപ്പം എന്റെ മനസ്സും തുടിച്ചു...അങ്ങോട്ടേയ്ക്ക് പോകുവാന്‍ ആഗ്രഹിച്ചു...ഈശ്വരന്‍ കൂടെയുണ്ടെന്ന അടിയുറച്ച വിശ്വാസം ഉണ്ടെന്‍കിലും ആരാധനാലയത്തിന്റെ മഹത്വം ..........

ലോകജീവിതത്തിന്റെ നിസ്സാരതയെപ്പറ്റി ആലോചിച്ചു..................പ്രപഞ്ചത്തിന്റെ വിശാലതയെപ്പററിയും.......

"ഈ ഭൂമി നമുക്കു വാടകവീടാണെന്നും അതിന് വാടക കൊടുത്തില്ലെങ്കില്‍ മോശമാനെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍......"

"ദിവ്യമായ ഒരു അഗ്നിജ്വാലയും ഹൃദയത്തില്‍ പേറിക്കൊണ്ടാണ് നാം പിറന്നുവീണത്....ആ അഗ്നിയ്ക്‌ ചിറകുകള്‍ നല്‍കുവാനും അതിന്റെ നന്മയുടെ ധവളിമകൊണ്ട് ഈ ഭുവനത്തെ നിറയ്കാനും വേണ്ടിയുള്ളതാവണം നമ്മുടെ പ്രയത്നങ്ങളെല്ലാം..." എന്നുള്ള ഡോ. എ .പി .ജെ. അബ്ദുള്‍കലാമിന്റെ വാക്കുകള്‍.....

മനസ്സു അങ്ങനെ പാറിപ്പറന്നു നടക്കുകയാണ്....

ആകാശത്തിലെ മേഘകൂട്ടങ്ങളിലൂടെ എന്നവണ്ണം പറന്നകലുന്ന പക്ഷികള്‍ പിന്നെയും ദൃഷ്ടികളില്‍ പെട്ടു......മനസ്സു അവയ്കൊപ്പം പറക്കാന്‍ ശ്രമിച്ചു.....ഇത്തവണ ഞാന്‍ അതനുവദിച്ചു.....ചിന്തകളെയും ഒപ്പം കൂട്ടി....

പച്ചയുടെ വിവിധ ഷേഡൂകളാണെങ്ങും... പച്ചപ്പാര്‍ന്ന പ്രകൃതി.....അതിന്റെ പിന്നിലെ വര്ണകണത്തെപ്പറ്റി ചിന്തിച്ചു.....പ്രകൃതിയുടെ ചിത്രകാരന്റെ മഹത്വത്തെപറ്റി ആലോചിച്ചു.....

തെളിഞ്ഞ ആകാശം ...............................നക്ഷത്രങ്ങള്‍ മിന്നാന്‍ തുടങ്ങിയിരിക്കുന്നു......രണ്ടോ...മൂന്നോ...ധൂമകേതുക്കള്‍....കണ്ണിമയ്കാതെ ഞാന്‍ അവയെ പിന്തുടര്‍ന്നു...........ദൃഷ്ടിയില്‍ നിന്നും അകലുവോളം..........പിന്നെ താരാഗണങ്ങളോടായി.... ഞാന്‍ അവയോടു കണ്ണുകളാല്‍ കുശലം ചോദിച്ചു.....ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി....ഞാന്‍ അവരെ ഭൂമിയിലേയ്ക്ക് ക്ഷണിച്ചു...... കണ്ണുകള്‍ ചിമ്മി അവ വിസ്സമ്മതം പ്രകടിപ്പിച്ചു....

ഇരുട്ടിന്റെ കനം കൂടിക്കൊണ്ടേയിരുന്നു.............................പക്ഷിക്കൂട്ടം അങ്ങെത്തികഴിഞ്ഞു.............ഇനിയും പറന്നു നടന്നാല്‍ ശരിയാവില്ലാ.......മനസ്സു മന്ത്രിച്ചു......

അല്ല.....ആ നക്ഷത്രങ്ങള്‍ എന്റെ മിഴികള്‍ക്ക് അന്യമാവുകയാണോ???. മഴമേഘങ്ങള്‍ അവയെ മറയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു...മിന്നലോടൊത്ത ഇടിമുഴക്കം.....വ്യത്യസ്ത കണങ്ങളുടെ പ്രതിക്രിയ.....ധാരയായി പെയ്യുന്ന മഴ.....പളുങ്ക് മണികള്‍ പോലെ ജലകണിക....പ്രകൃതിയുടെ മൂല്യമാര്‍ന്ന രാസസൂത്രം.....

ഇടിമുഴക്കവും മിന്നലും മഴയും ശക്തി പ്രാപിച്ചു....ഞാന്‍ മനസ്സിന് വീണ്ടും കടിഞ്ഞാണിട്ടു .......

തണുപ്പ് സിരകളിലൂടെ അരിച്ചിറങ്ങുന്നു.....അകത്തു മുറിയില്‍ നിന്നും മുത്തശ്ശിയുടെ ശാസന.....ജനാല അടയ്കാതെ തണുപ്പത്തിരുന്നതിനാണ്.....

ഞാന്‍ ജനാലകള്‍ ചേര്‍ത്തടച്ചു.....പിന്നെ പതുക്കെ പുസ്തകത്താളുകളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.......

Friday, October 3, 2008

വീണപൂവ്‌

കുറച്ചു നാളായി മൊബൈലിലേയ്ക് വിളി വരുന്നു...

ഓഫീസ് ടൈമിലാണ് മിക്കവാറും..

"സര്‍....airtelil നിന്നാണ്...ബില്ലടച്ച്ചിട്ടില്ല...."

കടത്ത്തിലും കടത്തിന്റെ മുകളിലും നില്‍ക്കുമ്പോള്‍ ബില്ലടയ്ക്കുന്നതെങ്ങനെ...

മാസാവസ്സാനം സാലറി കിട്ടിയിട്ട് വേണം കടം തന്നെ തീര്‍ക്കാന്‍ ....പിന്നെയല്ലേ ബില്ലടയ്ക്കുക.....ഈകാര്യം വല്ലതും എയര്‍ടെല്‍ കാര്‍ക്ക് അറിയുമോ???....

അവര്‍ വീണ്ടും വിളി തുടങ്ങി...അങ്ങനെ ഒരു ദിവസം...ഓഫീസ് ടൈം തന്നെ...ഒരു കാള്‍ .........

അങ്ങേതലയ്കല്‍ കിളിമൊഴി....."സര്‍ airtelil നിന്നും വീണയാ!!!!!!!!!!!"

ഉടന്‍ എത്തി പ്രതിവചനം.."അയ്യോ...airtelil നിന്നും വീണോ??? ആര്???എപ്പോള്‍ ??? ഒന്നും സംഭവിച്ചില്ലല്ലോ അല്ലെ???" ..

പിന്നെ വീണയും airtelum എവിടെ അപ്രത്യക്ഷമായെന്ന് ഒരു പിടിയും ഇല്ല..

കടപ്പാട് :- കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ക്ക്...

Thursday, October 2, 2008

റിസര്‍വേഷന്‍


ഹൊ! സമാധാനമായി..........സീററൂണ്ടല്ലോ.....വീട്ടിലേയ്ക്ക്‌ പോകാനായി ബസിലെയ്ക് കാലെടുത്തു വയ്ക്കുമ്പോള്‍ അവള്‍ ആശ്വസിച്ചു..


ബസ് കാലിയാണ്.......ഒരീച്ച പോലുമില്ല... ഏത് സീറ്റില്‍ ഇരിക്കണം....അവള്‍ കാണ്ഫ്യൂഷനിലായി..അവസാനം ഏററവും മുന്‍പിലെ സീറ്റില്‍ സ്ഥാനം പിടിച്ചു...


ബസ്സ് പുറപ്പെടാന്‍ ഇനിയും ഏറെ സമയമുണ്ട്.................പതുക്കെ യാത്രക്കാര്‍ എത്തി തുടങ്ങി.......................സീറ്റുകള്‍ നിറഞ്ഞു................കുറെയധികം ആള്‍കാര്‍ നില്‍ക്കുന്നുമുണ്ട്...."എന്കിലെന്താ എനിക്ക് സീററൂണ്ടല്ലോ....?" അവള്‍ സീറ്റില്‍ പുറത്തേയ്ക്‌ നോക്കി ഗമയില്‍ ഇരുന്നു...


അവസാനമായി കണ്ടക്ടറും ഡ്റൈവറും കയറി....പെട്ടെന്നാണ് ഒരാള്‍ ഓടികയറി വന്നത്....വന്നപാടെ അയാള്‍ സീററു നമ്പര്‍ തപ്പാന്‍ തുടങ്ങി...അവള്‍ അതിശയത്തോടെ അയാളെ നോക്കാന്‍ തുടങ്ങി...


എന്തൊരു മനുഷ്യന്‍..ഇയാള്ക് അവിടെങ്ങാനും നിന്നാല്‍ പോരെ..പെട്ടെന്നാണ് അയാള്‍ അവളുടെ സീറ്റിന്റെ സമീപം എത്തിയത്..കുട്ടീ..ഇതെന്റെ സീററാണ്...അവള്‍ ഞെട്ടി...വിട്ടു കൊടുക്കാന്‍ പറ്റുമോ...


"ചേട്ടാ....അതെങ്ങനെ ശരിയാകും...ഞാനാ ആദ്യം ബസില്‍ കയറിയത്..ഇതെന്റെ സീററാണ്...."


അല്ല കുട്ടീ....ഞാന്‍ റിസര്‍വ് ചെയ്ത സീററാണിത്..അയാള്‍ വീണ്ടും പറഞ്ഞു...കൂടെ കണ്ടക്ടറൂം..""കുട്ടി..മാറികൊടുക്ക്..അതയാള്‍ടെ സീററാണ്...""


അയ്യോ ചമ്മി...ആദ്യമായാണ് കെ. എസ്. ആര്‍.ടി.സി. യില്‍ റിസര്‍വേഷന്‍ ഉണ്ടെന്നു അറിയുന്നത്....സന്കടവും ദേഷ്യവും ചമ്മലും!!!!!!.അവള്‍ ഒരു സൈഡില്‍ എണീറ്റ്‌ നിന്നു..എല്ലാവരും സഹതാപത്തോടെ അവളെ നോക്കാന്‍ തുടങ്ങി....


സൂചി കുത്താന്‍ ഇടമില്ല....ബസ്പുറപ്പെട്ടു കഴിഞ്ഞു ... അവള്‍ മനസ്സില്‍ കരുതി...ദൈവമേ...ഈ ബസ്സ് കേടാകണേ...


ഹും..ആദ്യം വന്ന ഞാന്‍ നില്ക്കുന്നു..പിന്നെ വന്ന ബാക്കി എല്ലാവരും സുഖിച്ചിരിക്കുന്നു...


ഒരു പത്ത് മിനിറ്റു കഴിഞ്ഞില്ല.. ബസ് ബ്രേക്ക് ഡൌണ്‍ ...അവള്‍ മനസ്സില്‍ ചിരിച്ചു...


പിന്നെ അടുത്ത ബസ് നോക്കിനില്‍പ്പായി..വേറൊരു കെ.എസ്.ആര്‍.ടി.സി..വന്നപ്പോള്‍ കണ്ഠക്ടര്‍ അതില്‍ എല്ലാവരെയും കയററിവിട്ടു...


എന്തായാലും അവള്ക്ക് സീറ്റ് കിട്ടി...വേരെയാര്കും സീററില്ല...അപ്പോള്‍ അവള്‍ അവരെ നോക്കി ചിരിച്ചു...ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന മട്ടില്‍..


അപ്പോളാണ് കണ്ടക്ടര്‍ ടിക്കെറ്റെടുക്കാന്‍ വന്നത്,....ടിക്കറ്റെവിടെ ...അവള്‍ തപ്പാന്‍ തുടങ്ങി.ഇല്ല...ഒരു രക്ഷയുമില്ല.....ടിക്കെററ് കാണാനില്ല.


"ചേട്ടാ...ഞാന്‍ മറ്റേ ബസേലേയാ.സത്യമായിട്ടും ഞാന്‍ മറ്റേ ബസിലെയാ....ടിക്കററ് കളഞ്ഞു പോയി."..പറച്ചില്‍ കേട്ടിട്ടാവണം അയാള്‍ ചിരിച്ചു പോയി...കൂടെ ബസിലുള്ള എല്ലാവരും ....


"മോളെ ഇനി ഇതാവര്‍ത്തിക്കരുത്...ടിക്കററ് സൂക്ഷിക്കണ്ടേ...ഇത്രയും പ്രായമായില്ലേ...."


വീണ്ടും ചമ്മിയ മുഖവുമായി അവള്‍ പുറത്തേയ്ക്ക് നോക്കി ചിരിച്ചു കൊണ്ടിരുന്നു...


കടപ്പാട്...സഹപ്രവര്‍ത്തകയും സുഹൃത്തുമായ പത്തനം തിട്ടക്കാരിയ്ക്.....