Saturday, November 29, 2008

പകല്‍ നക്ഷത്രം എണ്ണിയ കഥ

അവധി ദിനമായിരുന്നെന്കിലും ചെയ്തുതീരാനുള്ള ഒരുപാട് നൂലാമാലകള്‍ കാരണം ലാബില്‍ തലയും പുകച്ചിരിക്കുംപോളാണ് സിനിമയ്ക് പോയാലോ എന്ന ആശയം മനസ്സില്‍ മിന്നിയത്.


പിന്നെ അധികം ആലോചിച്ചില്ല..ഏതുവേണം...വാരണം ആയിരം ആയാലോ....


അത് മതി ..സൂര്യക്ക് അതില്‍ സിക്സ് പാക്കാണ്...സ്ഥിരമായി ജിമ്മില്‍ പോകുന്ന ഒരാളുടെ കമന്റ് ...


അപ്പോളാണ് ഇന്നത്തെ റിലീസിനെ കുറിചോര്‍ത്ചത്..പിന്നെ വിട്ടില്ല ..ഒന്നുമല്ലെങ്കില്‍ കുറ്റാന്വേഷണം എന്നൊക്കെ പറയുമ്പോള്‍ നല്ലതാവാനെ തരമുള്ളൂ.


പക്ഷെ ടിക്കെറ്റ് കിട്ടുമോ? സാധ്യതയില്ല ..ഒന്നാമതു മോഹന്‍ലാല്‍ മൂവി ..പോരാത്തതിന് സുരേഷ്ഗോപിയും ...എന്തായാലും പോയി നോക്കാം ..കിട്ടിയില്ലെന്കില്‍ വേറെ എതിനെന്കിലും പോകാം..തീരുമാനിചിറങ്ങി.


ബസിനു പോയാല്‍ സമയതെതില്ലാന്നു ഉറപ്പ്.ഓട്ടോ പിടിച്ചു പത്തു പതിനഞ്ച് മിനിട്ട് മുന്പേ സ്ഥലത്തെത്തി. സാധാരണ മോഹന്‍ലാല്‍ മൂവിയാകുംപോള്‍ തറ ടിക്കെട്ടു പോലും കിട്ടില്ല സമയത്ത് വന്നാല്‍. ഇത് കുറച്ചുപേര്‍ മാത്രം. ടിക്കെട്ടിന്റെ ക്യൂ പോയിട്ട് ക്യൂ -ന്റെ പൊടിപോലും ഇല്ല ..ദൈവമേ ..ഉദ്ദേശിച്ച sinima അല്ലെ?



ടിക്കെറ്റെടുത്ത് അകത്തു കയറി. അകത്തു കുറച്ച് ആളുണ്ട് .സമാധാനമായി .


സിനിമ തുടങ്ങി..തലയ്ക്കു മുകളില്‍ നക്ഷത്രങ്ങള്‍ മിന്നുന്നു..ഒന്നേ..രണ്ടേ..മൂന്നേ..അയ്യോ എന്തായിത്..ഒച്ച്‌ പോലും ഇതിലും സ്പീഡില്‍ നീങ്ങും..


ഓരോ സീനുകളും കഴിയുംതോറും കണ്ണുകളില്‍ നിദ്രാദേവി അതിശക്തമായി മുട്ടി കൊണ്ടിരുന്നു. ദൈവമേ എപ്പോളാണോ ഇങ്ങനെ ഒരു സിനിമയ്ക് വരാന്‍ തോന്നിയത് ..


ഹാവൂ ..ഇന്റര്‍വെല്‍ ..പോയാലോ എന്നൊരു ഉള്‍വിളി..


അല്ലെങ്കില്‍ വേണ്ട സുഖമായി ഒന്നുരങ്ങാം.. ചിന്തകള്‍ പല വഴിക്ക് പാഞ്ഞു .

പുറത്തു പോയി കുറെ പാക്കറ്റ് പോപ്കോണ്‍ വാങ്ങി വന്നു .
മുന്‍ സീറ്റില്‍ ചവിട്ടരുത് ..ചവിട്ടിയാല്‍ എന്ത് ചെയ്യും ? രണ്ടു ചവിട്ടു കൊടുത്തു.അതില്‍ ആരും ഇല്ലാത്തതിനാല്‍ തിരിച്ചൊന്നും കിട്ടിയില്ല.

രണ്ടു സുഹൃത്തുക്കള്‍ കയറിയപ്പോള്‍ മുതല്‍ കൊറിക്കാന്‍ തുടങ്ങിയതാണ്‌.. അത് കണ്ടപ്പോള്‍ പുറകിലിരുന്ന ആര്‍ക്കോ ഒരു സംശയം..ഇനി ഇതു ഹോട്ടല്‍ വല്ലതും ആണോ ആവോ?



ആവൂ . ഉറക്കം പോയി..പോപ്കൊനിന്റെ ഒരു ശക്തി ..


ടെന്‍ഷന്‍ മാറാന്‍ വേണ്ടി സിനിമയ്ക്ക് വന്നെന്കിലും ഇതിപ്പോള്‍ ടെന്‍ഷന്‍ കൂടിയ അവസ്ഥ..ദൈവമേ എന്റെ ചെയ്തു തീര്കാനുള്ള വര്ക്ക് ...ഇതു തന്നെ വേണം .



പാഠം ഒന്നു
ഇനിയെന്കിലും റിലീസിന് ഫിലിം കാണരുത്..


പാഠം രണ്ട്
ക്യൂവില്‍ ആളില്ലാത്ത സിനിമയ്ക്ക് കേറരുത് .ആളില്ല എങ്കില്‍ അപ്പോള്‍ സ്ഥലം വിടുക.

Friday, November 14, 2008

കലിയുഗം


കോരിച്ചൊരിയുന്ന മഴയുടെ അന്ത്യം..

ചെറുചിരിയോടെ ആകാശം വീണ്ടും..

സിരകളിലൂടെ അരിച്ചിറങ്ങുന്ന കുളിര്‍...

തലകുമ്പിട്ട് നിന്നിരുന്ന ചെറുചെടികള്‍...

പൂമൊട്ടുകളില്‍ വെള്ളത്തുള്ളികള്‍ ...

ജലകണികകളില് നിറക്കൂട്ട്‌...

നിറങ്ങള്‍ ചാലിച്ചെഴുതിയ വിസ്മയം ...

ഈ ലോകം എത്രയോ സുന്ദരം ..

പക്ഷെ ഇപ്പോള്‍ മനുഷ്യമനസ്സിനു ഇതൊക്കെ ആസ്വദിക്കാന്‍ കഴിയുന്നോ....

ആര്‍ക്കറിയാം....

ഭാവി..ഭൂതം ...വര്ത്തമാനം...

ആകാംഷയില്‍ മുങ്ങിയ മനുവംശം...

ഭൂമീ ദേവിയ്ക്ക് അപമാനമായി കുറെ മനുഷ്യജന്മങ്ങള്‍...

എന്തെ ?? തിരിച്ചറിവ് നഷ്ടപ്പെട്ടോ??

വര്തമാനപത്രങ്ങളില്‍ ഉടക്കിനില്‍ക്കുന്ന മിഴികള്‍....

ആര്‍ക്കു ആരെയാണ് വിശ്വസിക്കാന്‍ പറ്റുക...

വിശ്വാസം നഷ്ടപ്പെട്ട ഒരു ജനത...

ഇവിടെ യഥാര്‍ഥ സ്നേഹം ഉണ്ടോ??

നിയമത്തില്‍ പോലും പിഴവുകള്‍ മാത്രം...

കുഞ്ഞുങ്ങളില്‍ പോലും നിഷ്കളങ്കത കണികാണാനില്ല....

സ്വന്തം സഹോദരിയെ..എന്തിന് അമ്മയെ പോലും തിരിച്ചറിയാനാവാത്ത ജനത..

എന്തിന് ? അമ്മമാര്‍ തന്നെ മക്കളെ ബലിയാടാക്കുന്ന കാലം..

വര്‍ത്തമാന പത്രങ്ങള്‍ തുറക്കുമ്പോള്‍ തന്നെ ചോര തിളയ്ക്കുന്ന അവസ്ഥ...

ആര് ആരോട് പരാതി പറയാന്‍ ??

വേലി തന്നെ വിളവു തിന്നുകയല്ലേ ??

മനസാന്നിധ്യം നഷ്ടപ്പെടുന്ന സമൂഹം...

മറ്റുള്ളവരെ ബോധിപ്പിക്കാനായി ജീവിതം....

ബാഹ്യജാഢകല് ..

സ്വന്തമായി ആര്‍കും ഒരു വ്യക്തിത്വം ഇല്ലേ..?

എവിടെയാണ് നമുക്കു പിഴച്ചത്...

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒറ്റയ്ക് നടക്കാനാവാത്ത അവസ്ഥ..

എവിടെയാണ് സുരക്ഷ..."ഇതു മഹാബലിയുടെ നാടു തന്നെയോ?? "

മനുഷ്യമനസ്സ് ഇങ്ങനെ കലുഷിതമായതെങ്ങനെ ???

എങ്ങനെ ഇത്രയും മോശമായി ചിന്തിയ്ക്കാന്‍ കഴിയുന്നു....

ലജ്ജ തോന്നുന്നില്ലേ...

മൃഗങ്ങള്‍ ഇതിലും എത്രയോ ഭേദം...

ഒരു പക്ഷെ ഇതാവാം കലിയുഗം എന്നതിനര്‍ത്ഥം...

അല്ല ആവാതെ തരമില്ല....

Saturday, October 25, 2008

അപ്പോള്‍ എന്നാടാ ഉവ്വേ ട്രീറ്റ്?

മുന്‍കുറിപ്പ്:-ഈ കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും സാന്കല്‍പ്പികമല്ല...എന്നും കാണാവുന്ന , കണ്ടുകൊണ്ടിരിക്കുന്ന , ജീവനോടെയുള്ള പ്രതിഭകള്‍...ഇവരില്‍ പലരും തിരുവനന്തപുരത്തും പ്രാന്തപ്രദേശങ്ങളിലുമുളള പല ഹോട്ടലുകളിലും തട്ടുകടകളിലും അലഞ്ഞുനടക്കുന്നതായി കാണാറുണ്ട്‌...പ്രത്യേകിച്ചും നെത്തോലിയുള്ള സ്ഥലങ്ങളില്‍...



ട്രീറ്റ്...ട്രീറ്റ്...ട്രീറ്റ്...
തല പുകയുന്നു.....
ഞങ്ങളുടെ ഗവേഷണം ഇങ്ങനെയൊക്കെയാണ്...
എങ്ങനെ?..എന്തിന്?...എവിടെവച്ച്‌?...എപ്പോള്‍?....ആരെക്കൊണ്ടു?...ട്രീറ്റ് നടത്താം....
മിക്കവര്‍ക്കും ഇതില്‍ PhD കിട്ടികഴിഞ്ഞു...




"എടാ, നമുക്കു മുബാരക്കില്‍ പോകാം...നല്ല നെത്തോലി ഫ്രൈ കഴിച്ചിട്ടെത്ര നാളായി..??? നെത്തോലി ചെറുതായി വരഞ്ഞു, കുരുമുളകുപോടിയോക്കെയിട്ടു....ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നു..."
ഇതു ട്രീടുകലെപ്പറ്റി ഗവേഷണം നടത്തുന്ന ഒരു ഗവേഷകന്റെ സ്ഥിരം കമന്റ്...

അങ്ങനെയൊരു ട്രീറ്റ്‌ നടത്തിയാണ് ഞാന്‍ കുടുങ്ങിയത്...





രംഗം ഒന്ന്
ട്രീറ്റ് ദിവസം രാവിലെ...
നമുക്കു sindhooril പോകാം ...അവിടെയാകുമ്പോള്‍ കാശ് കുറവാ...അധികമൊന്നും ആവില്ല...ഉറപ്പ്....ഹും കുറുപ്പിന്റെ ഉറപ്പ്...നമുക്കറിയില്ലേ ...
ഹൊ...എനിക്കൊട്ടും വിശക്കുന്നില്ല...പിന്നെ aerobics.. jogging...എന്നാലല്ലേ വിശക്കൂ..



രംഗം രണ്ട്..
ഉച്ചസമയം.
ഭാഗം ഒന്ന്... ഒരു വിലാപം ( സത്യത്തില്‍ കൂട്ടവിലാപം..)
വിശാലമായ ഹോട്ടലില്‍ മെനുവിന്റെ മുന്‍പില്‍ കണ്ണും തള്ളിയുള്ള ഇരുപ്പു...
എന്ത് വേണം?...ഏത് വേണം?.. എത്ര പ്ലേറ്റ് വേണം?..

പിന്നെ കാത്തിരുപ്പ്...അതാണ്‌ അസഹനീയം...അയ്യോ..അമ്മേ...വിശക്കുന്നേ...





ഭാഗം രണ്ട് ...ആമാശയത്തിന്റെ ആശ നിറവേറ്റല്...
ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ടാബിളില്‍ നിറയുന്നു.സൂപിലും ജൂസിലും തുടക്കം..പിന്നെ ചിക്കന്‍ നസീബ്, ചിക്കന്‍ ചെട്ടിനാട്, ഫിഷ് ഫ്രൈ, ഫിഷ് കറി, പ്രോണ്‍ ഫ്രൈ, മഷ്റൂം മസാല, ഗോബി മസാല, ചില്ലി ഗോബി, പനീര്‍ മന്ചൂരിയന്‍, നാന്‍, ബിരിയാണി (ചിക്കന്‍, വെജ്, എഗ്ഗ്) , പിന്നെ ഐസ്ക്രീമോടെ കലാശക്കൊട്ട്..പിസ്ത, ചോക്ലേറ്റ്, കസാട്ട, മാന്ഗോ, പിന്നെ സ്പാനിഷ് ഡിലൈററ്, ഫ്രൂട്ട് സലാഡ് വിത്ത് ഐസ്ക്രീം ...വെറും പത്തു പേരുടെ രസമുകുളങ്ങള്‍ക്ക്‌
romaanchamekikkondu verum paththuminittu kondu theernnupoyi...

ഭാഗം മൂന്ന്:-

എനിക്ക് ഇനിയൊന്നും വേണ്ടേ..മോശമല്ലേ...കാശ് ഒരുപാടാവും ..അല്ലെങ്കില്‍ തന്നെ ഇനി വയറ്റില്‍ സ്ഥലമില്ല... അല്ലെങ്കില്‍ പോട്ടെ ഇനി ഒരു ഐസ് ക്രീമം കൂടി ...അല്ലെങ്കില്‍ നിങ്ങള്ക്ക് മാത്രം വിഷമമാവില്ലേ...ഞാന്‍ മാത്രം ഐസ് ക്രീം കഴിചില്ലെന്കില്‍....പാവം ഞാന്‍....

ഭാഗം നാല്..

ട്രീറ്റ് കഴിഞ്ഞു തിരികെ ...

"ഹാ..ഹാ..കുറച്ചു കാശ് കൂടിയാലെന്താ...ട്രീറ്റ് അടിപൊളി...ഇതൊക്കെയേ ഓര്‍മയില്‍ കാണൂ..a memorable ട്രീറ്റ്‌.."

ഭാഗം അഞ്ച്..

ട്രീറ്റ് കഴിഞ്ഞു ..ഇനി എല്ലാവര്ക്കും സംഭവിച്ചതുപോലെ എനിക്കും സംഭവിച്ചത്...ഹും ദീപാവലി വിഷ് അയയ്കാന്‍ കാശില്ല...കണ്ടവര്‍ക്കൊക്കെ ട്രീറ്റ് നടത്താന്‍ ഉണ്ട്.. ട്രീറ്റ് പോലും..തല്ലിപ്പൊളി...തീരെ ടേസ്റ്റ് ഇല്ലാരുന്നു..പിന്നെ കാശ് കൊടുത്ത്തതല്ലെന്നു കരുതി കഴിച്ചതാ...ഇനി പുതിയ ടാര്‍ജറ്റ് ..പുതിയ ട്രീറ്റ്.....

...ഹും എന്നെ തല്ലണ്ടേ....ട്രീറ്റ് ചെയ്തതും പോര....


appool ഞങ്ങളുടെ സംഘത്തിലെ തലമൂത്ത ഗവേഷകയ്കൊരു സംശയം :-


ആരെങ്കിലും മരിച്ചാല്‍ ...


എടാ...നീ ചത്തില്ലേ..നിനക്കൊന്നും അറിയേണ്ടല്ലോ...മനസ്സമാധാനം കിട്ടിയില്ലേ..ഭാഗ്യവാന്‍...ഇനിയെന്കിലും ഒരു ട്രീറ്റ് തന്നൂടെ.... ഇങ്ങനെയായിരിക്കുമോ നമ്മുടെ താരം പ്രതികരിക്കുക...



അടിക്കുറിപ്പ് :-


ട്രീറ്റ് എന്നുപറയുന്നത് ഒരു നാടകമാണ്...ഞാന്‍ അതിലെ ഒരു വെറും കഥാപാത്രം മാത്രം..ജാഗ്രതൈ..


ഇന്നു ഞാന്‍...നാളെ നീ..

ഇതു എന്റെയും എന്റെ പോലെ ട്രീറ്റ് നടത്തി പാപ്പരായ സഹബ്ലോഗര്‍ വാല്നക്ഷത്രതിന്റെയും പ്രതികാരക്കുറിപ്പ്.....






Saturday, October 4, 2008

ഒരു സന്ധ്യയിലൂടെ

തീവണ്ടി ചൂളം വിളിച്ചുകൊണ്ടു അകലെ എതിലെയോ.........എങ്ങോട്ടോ പായുകയാണ്....അത് ഏത് ദിശയിലേയ്കാനെന്നു പറയാനോ മനസ്സിലാക്കാനോ എനിക്ക് കഴിയുന്നില്ല....ശ്രമിച്ചതുമില്ല എന്ന് വേണം പറയാന്‍...

ഇരുണ്ടു തുടങ്ങിയ സന്ധ്യയുടെ കാവല്ക്കാരിയാണോ എന്ന് തോന്നുമാറ് ഞാന്‍ പ്രകൃതിയെ വീക്ഷിച്ചുകൊന്ടെയിരുന്നു...................കൂടേറാന്‍പറന്നു നീങ്ങുന്ന പക്ഷികളുടെയോപ്പം എന്റെ മനസ്സും കുറെദൂരം പോയി........പെട്ടെന്ന് ഞാനതിനു കടിഞ്ഞാണിട്ടു...പുറകിലേയ്ക്ക് പിടിച്ചു വലിച്ചു....

പരീക്ഷാചൂടില്‍, പുസ്തകതാളിലെ അക്ഷരങ്ങളിലൂടെ എന്റെ മിഴികള്‍ പാഞ്ഞു...പക്ഷെ എന്റെ ശ്രമം ഫലവത്തായില്ല...ശ്രദ്ധ കിട്ടാതെ കണ്ണുകള്‍ അലഞ്ഞുനടക്കുകയാണ്... കാരണം മനസ്സു പ്രക്രൃതിരമണീയതയ്കൊപ്പമാണ്....

അകലെ....എവിടെയോ....ഏതോ...അമ്പലത്തിലെ പാട്ടിന്റെ താളത്തിനും അര്‍ത്ഥത്തിനും ഒപ്പം എന്റെ മനസ്സും തുടിച്ചു...അങ്ങോട്ടേയ്ക്ക് പോകുവാന്‍ ആഗ്രഹിച്ചു...ഈശ്വരന്‍ കൂടെയുണ്ടെന്ന അടിയുറച്ച വിശ്വാസം ഉണ്ടെന്‍കിലും ആരാധനാലയത്തിന്റെ മഹത്വം ..........

ലോകജീവിതത്തിന്റെ നിസ്സാരതയെപ്പറ്റി ആലോചിച്ചു..................പ്രപഞ്ചത്തിന്റെ വിശാലതയെപ്പററിയും.......

"ഈ ഭൂമി നമുക്കു വാടകവീടാണെന്നും അതിന് വാടക കൊടുത്തില്ലെങ്കില്‍ മോശമാനെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍......"

"ദിവ്യമായ ഒരു അഗ്നിജ്വാലയും ഹൃദയത്തില്‍ പേറിക്കൊണ്ടാണ് നാം പിറന്നുവീണത്....ആ അഗ്നിയ്ക്‌ ചിറകുകള്‍ നല്‍കുവാനും അതിന്റെ നന്മയുടെ ധവളിമകൊണ്ട് ഈ ഭുവനത്തെ നിറയ്കാനും വേണ്ടിയുള്ളതാവണം നമ്മുടെ പ്രയത്നങ്ങളെല്ലാം..." എന്നുള്ള ഡോ. എ .പി .ജെ. അബ്ദുള്‍കലാമിന്റെ വാക്കുകള്‍.....

മനസ്സു അങ്ങനെ പാറിപ്പറന്നു നടക്കുകയാണ്....

ആകാശത്തിലെ മേഘകൂട്ടങ്ങളിലൂടെ എന്നവണ്ണം പറന്നകലുന്ന പക്ഷികള്‍ പിന്നെയും ദൃഷ്ടികളില്‍ പെട്ടു......മനസ്സു അവയ്കൊപ്പം പറക്കാന്‍ ശ്രമിച്ചു.....ഇത്തവണ ഞാന്‍ അതനുവദിച്ചു.....ചിന്തകളെയും ഒപ്പം കൂട്ടി....

പച്ചയുടെ വിവിധ ഷേഡൂകളാണെങ്ങും... പച്ചപ്പാര്‍ന്ന പ്രകൃതി.....അതിന്റെ പിന്നിലെ വര്ണകണത്തെപ്പറ്റി ചിന്തിച്ചു.....പ്രകൃതിയുടെ ചിത്രകാരന്റെ മഹത്വത്തെപറ്റി ആലോചിച്ചു.....

തെളിഞ്ഞ ആകാശം ...............................നക്ഷത്രങ്ങള്‍ മിന്നാന്‍ തുടങ്ങിയിരിക്കുന്നു......രണ്ടോ...മൂന്നോ...ധൂമകേതുക്കള്‍....കണ്ണിമയ്കാതെ ഞാന്‍ അവയെ പിന്തുടര്‍ന്നു...........ദൃഷ്ടിയില്‍ നിന്നും അകലുവോളം..........പിന്നെ താരാഗണങ്ങളോടായി.... ഞാന്‍ അവയോടു കണ്ണുകളാല്‍ കുശലം ചോദിച്ചു.....ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി....ഞാന്‍ അവരെ ഭൂമിയിലേയ്ക്ക് ക്ഷണിച്ചു...... കണ്ണുകള്‍ ചിമ്മി അവ വിസ്സമ്മതം പ്രകടിപ്പിച്ചു....

ഇരുട്ടിന്റെ കനം കൂടിക്കൊണ്ടേയിരുന്നു.............................പക്ഷിക്കൂട്ടം അങ്ങെത്തികഴിഞ്ഞു.............ഇനിയും പറന്നു നടന്നാല്‍ ശരിയാവില്ലാ.......മനസ്സു മന്ത്രിച്ചു......

അല്ല.....ആ നക്ഷത്രങ്ങള്‍ എന്റെ മിഴികള്‍ക്ക് അന്യമാവുകയാണോ???. മഴമേഘങ്ങള്‍ അവയെ മറയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു...മിന്നലോടൊത്ത ഇടിമുഴക്കം.....വ്യത്യസ്ത കണങ്ങളുടെ പ്രതിക്രിയ.....ധാരയായി പെയ്യുന്ന മഴ.....പളുങ്ക് മണികള്‍ പോലെ ജലകണിക....പ്രകൃതിയുടെ മൂല്യമാര്‍ന്ന രാസസൂത്രം.....

ഇടിമുഴക്കവും മിന്നലും മഴയും ശക്തി പ്രാപിച്ചു....ഞാന്‍ മനസ്സിന് വീണ്ടും കടിഞ്ഞാണിട്ടു .......

തണുപ്പ് സിരകളിലൂടെ അരിച്ചിറങ്ങുന്നു.....അകത്തു മുറിയില്‍ നിന്നും മുത്തശ്ശിയുടെ ശാസന.....ജനാല അടയ്കാതെ തണുപ്പത്തിരുന്നതിനാണ്.....

ഞാന്‍ ജനാലകള്‍ ചേര്‍ത്തടച്ചു.....പിന്നെ പതുക്കെ പുസ്തകത്താളുകളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.......

Friday, October 3, 2008

വീണപൂവ്‌

കുറച്ചു നാളായി മൊബൈലിലേയ്ക് വിളി വരുന്നു...

ഓഫീസ് ടൈമിലാണ് മിക്കവാറും..

"സര്‍....airtelil നിന്നാണ്...ബില്ലടച്ച്ചിട്ടില്ല...."

കടത്ത്തിലും കടത്തിന്റെ മുകളിലും നില്‍ക്കുമ്പോള്‍ ബില്ലടയ്ക്കുന്നതെങ്ങനെ...

മാസാവസ്സാനം സാലറി കിട്ടിയിട്ട് വേണം കടം തന്നെ തീര്‍ക്കാന്‍ ....പിന്നെയല്ലേ ബില്ലടയ്ക്കുക.....ഈകാര്യം വല്ലതും എയര്‍ടെല്‍ കാര്‍ക്ക് അറിയുമോ???....

അവര്‍ വീണ്ടും വിളി തുടങ്ങി...അങ്ങനെ ഒരു ദിവസം...ഓഫീസ് ടൈം തന്നെ...ഒരു കാള്‍ .........

അങ്ങേതലയ്കല്‍ കിളിമൊഴി....."സര്‍ airtelil നിന്നും വീണയാ!!!!!!!!!!!"

ഉടന്‍ എത്തി പ്രതിവചനം.."അയ്യോ...airtelil നിന്നും വീണോ??? ആര്???എപ്പോള്‍ ??? ഒന്നും സംഭവിച്ചില്ലല്ലോ അല്ലെ???" ..

പിന്നെ വീണയും airtelum എവിടെ അപ്രത്യക്ഷമായെന്ന് ഒരു പിടിയും ഇല്ല..

കടപ്പാട് :- കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ക്ക്...

Thursday, October 2, 2008

റിസര്‍വേഷന്‍


ഹൊ! സമാധാനമായി..........സീററൂണ്ടല്ലോ.....വീട്ടിലേയ്ക്ക്‌ പോകാനായി ബസിലെയ്ക് കാലെടുത്തു വയ്ക്കുമ്പോള്‍ അവള്‍ ആശ്വസിച്ചു..


ബസ് കാലിയാണ്.......ഒരീച്ച പോലുമില്ല... ഏത് സീറ്റില്‍ ഇരിക്കണം....അവള്‍ കാണ്ഫ്യൂഷനിലായി..അവസാനം ഏററവും മുന്‍പിലെ സീറ്റില്‍ സ്ഥാനം പിടിച്ചു...


ബസ്സ് പുറപ്പെടാന്‍ ഇനിയും ഏറെ സമയമുണ്ട്.................പതുക്കെ യാത്രക്കാര്‍ എത്തി തുടങ്ങി.......................സീറ്റുകള്‍ നിറഞ്ഞു................കുറെയധികം ആള്‍കാര്‍ നില്‍ക്കുന്നുമുണ്ട്...."എന്കിലെന്താ എനിക്ക് സീററൂണ്ടല്ലോ....?" അവള്‍ സീറ്റില്‍ പുറത്തേയ്ക്‌ നോക്കി ഗമയില്‍ ഇരുന്നു...


അവസാനമായി കണ്ടക്ടറും ഡ്റൈവറും കയറി....പെട്ടെന്നാണ് ഒരാള്‍ ഓടികയറി വന്നത്....വന്നപാടെ അയാള്‍ സീററു നമ്പര്‍ തപ്പാന്‍ തുടങ്ങി...അവള്‍ അതിശയത്തോടെ അയാളെ നോക്കാന്‍ തുടങ്ങി...


എന്തൊരു മനുഷ്യന്‍..ഇയാള്ക് അവിടെങ്ങാനും നിന്നാല്‍ പോരെ..പെട്ടെന്നാണ് അയാള്‍ അവളുടെ സീറ്റിന്റെ സമീപം എത്തിയത്..കുട്ടീ..ഇതെന്റെ സീററാണ്...അവള്‍ ഞെട്ടി...വിട്ടു കൊടുക്കാന്‍ പറ്റുമോ...


"ചേട്ടാ....അതെങ്ങനെ ശരിയാകും...ഞാനാ ആദ്യം ബസില്‍ കയറിയത്..ഇതെന്റെ സീററാണ്...."


അല്ല കുട്ടീ....ഞാന്‍ റിസര്‍വ് ചെയ്ത സീററാണിത്..അയാള്‍ വീണ്ടും പറഞ്ഞു...കൂടെ കണ്ടക്ടറൂം..""കുട്ടി..മാറികൊടുക്ക്..അതയാള്‍ടെ സീററാണ്...""


അയ്യോ ചമ്മി...ആദ്യമായാണ് കെ. എസ്. ആര്‍.ടി.സി. യില്‍ റിസര്‍വേഷന്‍ ഉണ്ടെന്നു അറിയുന്നത്....സന്കടവും ദേഷ്യവും ചമ്മലും!!!!!!.അവള്‍ ഒരു സൈഡില്‍ എണീറ്റ്‌ നിന്നു..എല്ലാവരും സഹതാപത്തോടെ അവളെ നോക്കാന്‍ തുടങ്ങി....


സൂചി കുത്താന്‍ ഇടമില്ല....ബസ്പുറപ്പെട്ടു കഴിഞ്ഞു ... അവള്‍ മനസ്സില്‍ കരുതി...ദൈവമേ...ഈ ബസ്സ് കേടാകണേ...


ഹും..ആദ്യം വന്ന ഞാന്‍ നില്ക്കുന്നു..പിന്നെ വന്ന ബാക്കി എല്ലാവരും സുഖിച്ചിരിക്കുന്നു...


ഒരു പത്ത് മിനിറ്റു കഴിഞ്ഞില്ല.. ബസ് ബ്രേക്ക് ഡൌണ്‍ ...അവള്‍ മനസ്സില്‍ ചിരിച്ചു...


പിന്നെ അടുത്ത ബസ് നോക്കിനില്‍പ്പായി..വേറൊരു കെ.എസ്.ആര്‍.ടി.സി..വന്നപ്പോള്‍ കണ്ഠക്ടര്‍ അതില്‍ എല്ലാവരെയും കയററിവിട്ടു...


എന്തായാലും അവള്ക്ക് സീറ്റ് കിട്ടി...വേരെയാര്കും സീററില്ല...അപ്പോള്‍ അവള്‍ അവരെ നോക്കി ചിരിച്ചു...ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന മട്ടില്‍..


അപ്പോളാണ് കണ്ടക്ടര്‍ ടിക്കെറ്റെടുക്കാന്‍ വന്നത്,....ടിക്കറ്റെവിടെ ...അവള്‍ തപ്പാന്‍ തുടങ്ങി.ഇല്ല...ഒരു രക്ഷയുമില്ല.....ടിക്കെററ് കാണാനില്ല.


"ചേട്ടാ...ഞാന്‍ മറ്റേ ബസേലേയാ.സത്യമായിട്ടും ഞാന്‍ മറ്റേ ബസിലെയാ....ടിക്കററ് കളഞ്ഞു പോയി."..പറച്ചില്‍ കേട്ടിട്ടാവണം അയാള്‍ ചിരിച്ചു പോയി...കൂടെ ബസിലുള്ള എല്ലാവരും ....


"മോളെ ഇനി ഇതാവര്‍ത്തിക്കരുത്...ടിക്കററ് സൂക്ഷിക്കണ്ടേ...ഇത്രയും പ്രായമായില്ലേ...."


വീണ്ടും ചമ്മിയ മുഖവുമായി അവള്‍ പുറത്തേയ്ക്ക് നോക്കി ചിരിച്ചു കൊണ്ടിരുന്നു...


കടപ്പാട്...സഹപ്രവര്‍ത്തകയും സുഹൃത്തുമായ പത്തനം തിട്ടക്കാരിയ്ക്.....

Sunday, May 4, 2008

കിനാവ്‌

ജനാലയിലൂടെ വീശിയടിച്ച കാറ്റിന്‍റെ തലോടലേററാണ് അവള്‍ കിടക്ക വിട്ടു എണീറ്റത്...
രാത്രി സമയമേറെ വൈകി കിടന്നതിന്റെ ക്ഷീണം മാറിയിട്ടില്ല എന്ന് ആ മുഖത്തുനിന്നും വ്യക്തമായിരുന്നു. എങ്കിലും പതിവു പ്രാര്‍ത്ഥനയും കഴിഞ്ഞു അവള്‍ നേരെ അടുക്കളയിലേക്കു കടന്നു..ഞായറാഴ്ച്ചയായതിനാല്‍ ഒഴിവാണ്. ഓഫീസ് ഇല്ല…വഴിയരികില്‍ നിന്നും ആവശ്യമില്ലാത്ത കമന്റടികള്‍ കേള്‍ക്കേണ്ട…അവള്‍ വേഗം ജോലികള്‍ ഓരോന്നായി തീര്ക്കാന്‍ തുടങ്ങി…




ഹും..മടിച്ചി ഇതുവരെയും എഴുന്നേററിട്ടില്ല….അവളങ്ങനെയാണ്…അവളെയും കൂടി ഈ നഗരത്തില്‍ വീടെടുത്ത് താമസിക്കുന്ന തന്നെ പറഞാല്‍ മതിയല്ലോ…ആന്റിടെ മോളാണ്..തന്നെക്കാള്‍ ഒരു വയസ്സിളപ്പം ആണ്….പാവം..വെറുതെ പറഞ്ഞൂ എന്നേയുള്ളൂ…

ഓഫീസ് ഇല്ലാത്ത ദിവസങ്ങളില്‍ പത്തുമണി..അതാണവളുടെ കണക്ക്….ജോലിയെല്ലാം വളരെ വേഗം കഴിഞ്ഞു ..




ഹും മടിച്ചിക്കോത ഇപ്പോളെത്തും…വെട്ടിവിഴുങ്ങാന്‍….തനിക്ക് വയ്യേ അവളെയും കാത്തിരിക്കാന്‍…





അവള്‍ കഴിച്ചതിനു ശേഷം പതിവു പരിപാടി തുടങ്ങി.. മറ്റൊന്നും അല്ല… പുസ്തക പാരായണം…





ആകപ്പാടെ കിട്ടുന്നത് ഒരു ദിവസം ആണ്.. വായിക്കാന്‍.. അല്ലെന്കില്‍ നൂറു കൂട്ടം പണിയാണ്….ഹും.. വരുന്നുണ്ട്..മടിച്ചിക്കോത….അവള്‍ കളിയാക്കി ചിരിച്ചു..പിന്നീട് സൊറ പറച്ചിലായി…അല്ലെങ്കിലും അവള്‍ ഭയങ്കര വായാടിയാണ്…കേട്ടിരിക്കാനും ഉണ്ട് ഒരു രസം.. ഓഫിസിലെ കാര്യങ്ങള്‍ മുതല്‍ വഴിയോരക്കാഴ്ച്ചകളും..എന്നുവേണ്ട രാഷ്ട്രീയം വരെ ...





സമയം എത്ര വേഗത്തിലാണ്‌ ഓടുന്നത്…അവള്‍ വാച്ചില്‍ നോക്കി…ഒരുമണി…ഉച്ചഭക്ഷണം കഴിഞ്ഞു ഒന്നു മയങ്ങാന്‍ കിടന്ന അവളുടെ മനസ്സിലേക്ക്‌ അങ്ങ് ദൂരെ ആ കൊച്ചുഗ്രാമത്തിലെ തന്റെ തറവാട് എത്തി …





വിശാലമായ വയലുകളും തെങ്ങിന്‍ തോപ്പുകളും നിറയെ പണിക്കാരുമുള്ള തറവാട്….തികച്ചും യാഥാസ്ഥിതികമായ കുടുംബം…പുറംനാട്ടില്‍ ജോലി കിട്ടിയപ്പോള്‍ എല്ലാവരും എതിര്‍ത്തെന്കിലും അവസാനം തന്‍റെ വാശി തന്നെ ജയിച്ചു..



വരമ്പിന്റെ അക്കരെ മാന്തോപ്പാണ്.....…അവിടുത്തെ തേന്‍പോലെ മധുരമുള്ള മാങ്ങാ കഴിച്ചു നടന്നിരുന്നത്…


അല്ല....കുട്ടിത്തം അവിടെ ഉപേക്ഷിച്ചുവോ?


നിലം ഉഴുതുമറിക്കുന്ന കാലം… കാളകള്‍ നിലമുഴുതുമറിക്കുന്നത്.....ഓരോ ചലനവും എത്ര ശ്രദ്ധിച്ചായിരുന്നു നോക്കി നിന്നിരുന്നത്…......കാളകള്‍ അലസത കാണിക്കുമ്പോള്‍ കാളക്കാരന്‍ രാഘവന്‍ നായര്ടെ ചാട്ടവാറടി….


പാവം കാളകള്‍…അപ്പോള്‍ അവയുടെ കാലുകളുടെ ചലനം ധൃതഗതിയിലാകും….


ഞാറുനടുന്ന സമയത്തു പെണ്ണുങ്ങളുടെ കലപില വര്ത്തമാനം….കൊയ്തുകാലത്തെ പാട്ടുകള്‍…എല്ലാം…എല്ലാം …തന്റെ ഓര്‍മയില്‍ നിന്നും മായുകയാണോ?


ഇപ്പോള്‍ ആ വയലിന്റെ ഭൂരിഭാഗവും നികത്തി മറ്റെന്തൊക്കെയോ കൃഷി ചെയ്തിരിക്കുകയാണ്……ചെറുപ്പത്തില്‍ വയല്‍ വരമ്പില്‍ ഇരുന്നു മുത്തശ്ശി കഥകള്‍ പറഞ്ഞു തന്നിരുന്നത്….ഞണ്ടിന്റെയും തവളയുടെയും കഥ…ഞണ്ട് കൊററിയെ കഴുത്തിറുക്കി കൊന്ന കഥ….മാണിക്യകല്ലിന്റെ കഥ…..അങ്ങനെ പലതും….


മുത്തശ്ശിയുടെ കഥകള്‍ക്ക് എന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ടായിരുന്നു……



കൈകൊട്ടുണ്ണീ കൈകൊട്ട്…

മാമം തിന്നാന്‍ കൈ കൊട്ട്…..എന്ന് പാടി തന്നെ ചോറൂട്ടിയിരുന്ന മുത്തശ്ശി…





തന്നെ പാട്ടുപടിപ്പിയ്കാന്‍ വീട്ടില്‍ ആശാനെ വിളിച്ചു വരുത്തിയ മുത്തശ്ശി….ആശാന്റെ തല്ല് പേടിച്ചു ഇരുട്ടുമുറിയെന്നു അറിയപ്പെടുന്ന കലവറയില്‍ കയറിഒളിച്ചതും….അപ്പോള്‍ കൈവിരല്‍ വാതിലുകള്‍ക്കിടയില്‍ പോയി ചെറുവിരല്‍ മുറിഞ്ഞതും…ആ പാടും കാലം മായ്കാതെ തന്നെ വലതു ചെറുവിരലില്‍ ഉണ്ടല്ലോ….



വലിയൊരു ഇടിമുഴക്കതിന്റെ ശബ്ദം കെട്ട് അവള്‍ ഞെട്ടി എണീറ്റു….മടിച്ചിക്കോത ഒരു മൂലയില്‍ പേടിച്ചു നില്‍പ്പുണ്ട്‌…മടിച്ചി മാത്രമല്ല പെടിതോണ്ടി കൂടിയാണവള്‍…കോരിച്ചൊരിയുന്ന മഴയാണ് പുറത്ത്…



പൂര്‍വ കാലത്തെ മധുരസ്മരണകളില്‍ നിന്നും അവള്‍ ഇറങ്ങി…........കഴിഞ്ഞ കാലം ഒരിക്കലും തിരിച്ചു വരികയില്ല എന്ന ബോധത്തോടെ….വര്‍ത്തമാന കാലതെയ്ക്….ഉദ്യോഗതിന്‍റെ തിരക്ക് പിടിച്ച ഓര്‍മകളിലേക്ക്….എഴുതിയും പരിശോധിച്ചും തീര്‍ക്കാനുള്ള ഫയലുകളുടെതാളുകളിലേയ്ക്ക്...........................

മുഖം‌മൂടികള്‍

കാര്‍മേഘങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു....
തെളിഞ്ഞ ആകാശത്തേയ്ക്..


പുഷ്പങ്ങള്‍ മിഴി തുറന്നു...
തല കൂമ്പിട്ടു നിന്ന ചെടിത്തലപ്പുകള്‍...
ശിരസ്സുയര്‍ത്ത്തി ഞെളിഞ്ഞു നില്ക്കുന്നു..

പെയ്തൊഴിഞ്ഞ മനസ്സിന്റെ ശാന്തതയില്‍ ...
ഞാനും പ്രകൃതിയുടെ ഭാഗം...

നിറഞ്ഞ മിഴികള്‍ ...തുളുമ്പിയത്....
അറിഞ്ഞില്ലന്നു നടിച്ചിരിയ്കാം..
നൊമ്പരം ഹൃദയത്തിന്റെ ഭാഗമാവുന്നതും.....

പുഷ്പ ദളങ്ങളില്‍ മഴത്തുള്ളികള്‍.....
സൂര്യരശ്മികള്‍ അവയില്‍ വര്‍ണം ചാലിച്ചു....

സ്പര്‍ശനമേററാല് പൊട്ടുന്ന വെറും നീര്‍കുമിളകള്‍...
മനുഷ്യമനസ്സു പോലെ...........

വെറും ബാഹ്യ ജാഡകള്‍ ...
മുഖം‌മൂടികള്‍...

ആര്‍ക്കൊകെയോ വേണ്ടി ജന്മങ്ങള്‍....
ആരാണിവിടെ സ്വന്തമായി ജീവിക്കുന്നത്....
എല്ലാം പ്രഹസനം...
അഴിച്ചു മാററാറായില്ലേ മുഖം മൂടികള്‍...

Wednesday, April 23, 2008

എന്‍റെ സ്വന്തം ഡാകിനിക്കുട്ടി


കുറേദിവസമായി അവള്‍ ( ഞങ്ങള്‍ സ്നേഹപൂര്‍വ്വം അവളെ ഡാകിനി യെന്നു വിളിക്കും) തുടങ്ങിയിട്ട്....

എടാ എനിക്ക് നല്ല കേരള സ്റ്റൈല്‍ ഊണു കഴിക്കണം…ഈ കന്നടഭക്ഷണം കഴിച്ചു കഴിച്ചു മടുത്തു….

വയസ്സ് പത്തിരുപത്തിനാലായെങ്കിലും ഒരു പത്തു വയസ്സുകാരിയുടെ പക്വത കാണിക്കുന്ന അവളിരുന്നു ചിണുങ്ങാന്‍ തുടങ്ങി…എടാ നീ വാടാ എന്‍റെ കൂടെ….ഞാന്‍ സമ്മതിച്ചു…റൂം മേററും…

തമിഴ് കുട്ടിയായിരുന്നെന്കിലും മലയാളീസിന്‍റെ ഒപ്പമുള്ള താമസം അവളെ ഒരു പാതി മലയാളിയാക്കി മാറ്റിയിരുന്നു….പക്ഷെ ആദ്യം കൂടെ വരാമെന്ന് പറഞ്ഞിരുന്ന അവള്‍ കാലുമാറി….

നിങ്ങള്‍ പോയിട്ട്‌ വാന്കോ…നാന്‍ കോവിലിക്ക് പോകണം…മുറിമലയാളത്തില് പറഞ്ഞൊപ്പിച്ചു അവള്‍ തടിതപ്പി…

ഡാകിനിയുടെ കൂടെ പോയാല്‍ നാണം കേട്ടതുതന്നെ….…യാതൊരു സ്ഥലകാലബോധവും ഇല്ല….മലബാര്‍ കോസ്റ്റ് ആയിരുന്നു ലക്ഷൃം ….ബാക്കിയുള്ള കേരള ഹോട്ടെലുകളെല്ലാം കേറിയിറങ്ങി കഴിഞ്ഞതാണ്…ഇനി ഈ സിറ്റിയില്‍ ഇതും കൂടിയേ ഉള്ളൂ ഡാകിനിയുടെ പാദമുദ്രകള്‍ പതിയാത്തതായിട്ട്….

തിരക്കുപിടിച്ച എയര്‍പോര്‍ട്ട് റോഡില്‍ കൂടി പോകുംപോളെ ഞാന്‍ പറഞ്ഞു..എന്‍റെ പൊന്നു ഡാകിനി നീ എന്നെ കൂടി നാററിക്കരുത്..ആക്രാന്തം കാണിച്ചു എല്ലാം കൂടി ഓര്‍ഡര്‍ ചെയ്തു വയ്കരുത്..നിനക്കു തിന്നാന്‍ പറ്റുന്നതുമാത്രം ഓര്‍ഡര്‍ ചെയ്യണം….

ഹും ശരി ഡാ….അവള്‍ടെ സമ്മതം…ആര്‍ക്കുവേണം അവള്‍ടെ സമ്മതം…

അവളെ എനിക്കല്ലേ അറിയു‌….അങ്ങനെ റെസ്റററന്‍റില്‍ എത്തി...അമ്മോ…എന്‍റെ കാര്യം കട്ടപ്പൊക….അവളാകെ നാററിയ്കും….അവിടെയുള്ളത്‌ മൊത്തം മലയാളീസ് ആണ്…വേറെ എവിടെ യാണെന്കിലും കുഴപ്പമില്ല…ഇതു നമ്മുടെ ആള്‍ക്കാരുടെ മുന്‍പില്‍ ഇവള്‍ നാണം കെടുത്തുമല്ലോ….വെയിറ്റര്‍ വന്നതേ തുടങ്ങി…ആദ്യം ഊണ് ഓര്‍ഡര്‍ ചെയ്തു…

ഓ!!!!!!! സമാധാനമായി..ഇവള്‍ നിര്‍ത്തിയോ…പിന്നെ കാത്തിരുപ്പായി…എടാ എനിക്ക് ചെമ്മീന്‍ പൊരിച്ചത് വേണം….നിനക്കു വേണോ?...അയ്യോ തുടങ്ങി..എനിക്ക് വേണ്ട….നീ കഴിച്ചോ..ഞാന്‍ അപകടം മണത്തു….
വെയിറ്റര്‍ വീണ്ടും വന്നു….ഒരു ചെമ്മീന്‍ ഫ്രൈ…പിന്നെ ഫിഷ്‌ ഫ്രൈ ഏതാ ഉള്ളത്….ങാ അത് പോരട്ടെ….പിന്നെ ഫിഷ്‌ കറി…

എടീ മീന്‍ കൊതിച്ചീ നിന്നെ ഞാന്‍…

ഇപ്പോള്‍ തന്നെ മേശ നിറഞ്ഞു കഴിഞ്ഞു ..ഇനി കൊണ്ടുവരുന്ന സാധനങ്ങള്‍ എവിടെ വയ്കുമോ ആവോ?...ഒന്നും കഴിയ്കാനല്ല കൊതി കൊണ്ടു പറയുന്നതാണെന്നു എനിക്കല്ലേ അറിയൂ….
ആവി പറക്കുന്ന കുത്തരിച്ചോറ് മുന്‍പില്‍…..കഴിക്കാന്‍ തുടങ്ങിയില്ല…വെയിറ്റ് ചെയ്തിരുപ്പാണ്..ഫിഷ്‌ ഫ്രൈ കിട്ടാന്‍….

അയ്യോ…അമ്മേ വീണ്ടും…
എടാ എനിക്ക് ഒരു ലൈം സോഡ വേണം…
നീ പറയു…............................................................................അല്ലെന്കില്‍ അവരെന്നാ ഓര്‍ക്കും..ഞാന്‍ ഒരു ആക്രാന്തക്കാരിയാണെന്നവരോര്ക്കില്ലേ..സുഹൃത്തിന്‌ വേണ്ടി ഞാന്‍ സമ്മതിച്ചു..ഓക്കേ..ഞാന്‍ പറയാം…എടീ രണ്ടെണ്ണം പറയണം…നിനക്കു വേണ്ടാന്നറിയാം…പക്ഷെ അത് ശരിയാവില്ല….ഞാന്‍ ഒറ്റയ്കെങ്ങനാ….അവള്‍ ചിണുങ്ങാന്‍ തുടങ്ങി..

എടാ എടാ പ്ലീസ്…ഹും…ശരി….

ചേട്ടാ രണ്ടു ലൈം സോഡ…അവര്‍ ഞെട്ടിപ്പോയെന്നു തോന്നുന്നു..

ഈര്‍ക്കിലി പോലുള്ള രണ്ടു പെണ്‍പിള്ളാര്…ഇവരിതെങ്ങനെ എല്ലാം കൂടി അകത്താക്കും….

നല്ല ചൂടുള്ളതുകൊണ്ടും ഉച്ചസമയമായതുകൊണ്ടും ലൈം സോഡ മുഴുവന്‍ കിട്ടിയപാടെ അകത്താക്കി….............അതും വലിയ ഒരു ഗ്ലാസ്സില്‍….........

ആഹാ…വരുന്നുണ്ട്…ഫിഷ്‌ ഫ്രൈ…ചെമ്മീന്‍ വരുത്ത്തത്…..ഡാകിനീ നിന്നെ ഞാന്‍……..

ഉള്ള വെള്ളം എല്ലാം കുടിച്ചതുകൊണ്ടോ എന്തോ ഒരുരുള ചോറുപോലും ഉണ്ണാന്‍ പറ്റണില്ല എനിക്ക്..അവള്‍ വെട്ടിവിഴുങ്ങുകയാണ്….കൂടെ ഉറക്കെ പറയുന്നുണ്ട്…എടാ മര്യാദയ്ക്ക് കഴിച്ചോണം മൊത്തം…അല്ലാതെ ഇവിടുന്നു ഇറങ്ങാന്‍ പറ്റില്ല….എന്റെ കണ്ണ് തള്ളി…അവള്ക്ക് വേണ്ടത് കഴിച്ചാല്‍ പോരെ..ഒന്നാമതു ഞാന്‍ വളരെ കുറച്ചു കഴിക്കുന്ന ആള്‍…ഇപ്പോളിതാ ഒരു മേശമേല്‍ നിറയെ ….

വെയിററര്‍മാര് കമന്ടടിക്കുന്നുന്ടെന്നു മനസ്സിലായി…ഈര്‍ക്കിലി പോലെയിരിക്കുന്നെന്കിലും ഇവളുമാര്‍ കൊള്ളാമെല്ലോ എന്നാവണം…അമ്മേ….നാണക്കേടാണ്..അങ്ങനെ വിടാന്‍ പറ്റുമോ…..ഞാന്‍ പറഞ്ഞു…എടാ ഡാകിനി…അങ്ങനെ വിട്ടാല്‍ പറ്റില്ല….നാണക്കേടാ….ഒരു സാധനം മിച്ചം വയ്ക്കരുത്,….മൊത്തം കഴിച്ചോണം….

പിന്നെ ഒരു അങ്കം വെട്ടായിരുന്നു….എന്നിട്ടും അവസാനം എനിക്ക് കുറെ മിച്ചം വയ്കേണ്ടി വന്നു….ഇനിയെന്തായാലും ഇവളുടെ കൂടെ ഹോട്ടലില്‍ വരുന്ന പരിപാടിയില്ലന്നുറപ്പിക്കുംപോളേയ്കും പിന്നെയും അവള്‍..

എടാ ഇവിടെ ഏത്തയ്ക്കാപ്പം ഉണ്ടാവുമോ?..

എന്റെ സകല കണ്‍ട്റോളും പോയി… മിണ്ടിപ്പോകരുത്…മര്യാദയ്ക്കിരുന്നോണം….ബില്ലും തീര്‍ത്ത് പുറത്തേയ്ക്ക് ഇറങ്ങിയപ്പോളാണ് കണ്ടത്…ഹോം ഡെലിവറി….എടാ ഇവര്‍ക്ക് ഹോം ഡെലിവറിയും ഉണ്ട്……

ഒരു മിനിററ്….എന്നെയും വലിച്ചോണ്ട് അവള്‍ മുകളിലേയ്ക്കോടി…എക്സ്കൂസ്മീ…സാര്‍….നിങ്ങള്ക്ക് ഹോം ഡെലിവറിയും ഉണ്ടല്ലേ….ആക്രാന്തം കണ്ടിട്ടോ അതോ എവിടുന്നു കുററീം പറിച്ചോണ്‍്ട് വന്നതാണോന്നു ഓര്‍ത്തിട്ടാവണം അവര്‍ അവരുടെ കാര്‍ഡ് എടുത്തു കൊടുത്തു…

തിരിച്ചു ഒരു തരത്തിലാണ് റുമിലെത്തിയത്….ഇപ്പോള്‍ വയര്‍ പൊട്ടും എന്ന അവസ്ഥയില്‍….പിന്നെ ഒരു ഉറക്കമായിരുന്ന..കുംഭകര്‍ണന്‍ പോലും ഇത്രയും ഗാഢമായി ഉറങ്ങിയിട്ടുണ്ടാവില്ല……ഡാകിനീടെ വിളികെട്ടാണ് പിന്നെ ഉണരുന്നത്…ഏഴര എട്ടായി കാണും...

എനിക്ക് വിശക്കുന്നു….നമുക്കു മലബാര്‍ കോസ്ററില്‍ പോയാലോ…

പിന്നെ എന്താണ് നടന്നതെന്ന് ഓര്‍മയില്ല..ഒറ്റ അലറ്ച്ചയായിരുന്നു ഞാന്‍…

ചുമ്മാ പറഞ്ഞതാടാ നിന്‍റെ ദേഷ്യം കാണാന്‍…..പാവം ഡാകിനി….

Monday, April 21, 2008

എന്റെ സുഹൃത്ത്

ചെറുപ്പത്തില്‍ നടന്ന ഒരു സംഭവം ആണ്...ഇപ്പോഴും പക്ഷെ ഇടക്കിടെ ഓര്‍മയില്‍ വരുന്ന ചില മുഖങ്ങള്‍....അതാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്..

നല്ല ഒരു സുഹൃത്തായിരുന്നു അവള്‍...എന്തോ എന്നോട് വലിയ സ്നേഹം ആയിരുന്നു...വീട്ടിലും പല തവണ വന്നിട്ടുണ്ട്...കുറെ നാളായി അവള്‍ വിളിക്കുന്നു...അവളുടെ വീട്ടിലേയ്ക്.... ഒരുപാടു ദൂരം നടക്കണമത്രേ. അത് കേട്ടതെ ഞാന്‍ പറഞ്ഞു...പറ്റില്ല..പക്ഷെ അവള്‍ വിട്ടില്ല...ഒരു ദിവസം വന്നേ പറ്റൂ...

എന്തിനാണാവോ? ..ഒരുപാടു നിര്‍ബന്ധിച്ചു.. എന്തൊരു കഷ്ടമാ ഇത്.. അവരുടെ പ്രിയപ്പെട്ട ടീച്ചര്‍ടെ മക്കളെ അവള്‍ടെ അമ്മയ്ക് കാണണമത്രേ...ഓകെ ..സമ്മതിച്ചു...പക്ഷെ എങ്ങനെ പോകും...

വീട്ടില്‍ നിന്നും അനുവാദം കിട്ടില്ല....അവള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.. അങ്ങനെ അച്ഛനേയും വീട്ടില്‍ സഹായത്തിനു നിന്നിരുന്ന ചേച്ചിയേയും ചേട്ടനെയും പറ്റിച്ചു പോകാന്‍ തന്നെ തീരുമാനിച്ചു...

അനിയന്‍ പഠിക്കുന്ന നെഴ്സറിയില്‍ ചെന്നു അവനെയും കൂട്ടി...ടീച്ചര്ടെ അടുത്ത് നുണ പറഞ്ഞാണ് അവനെ കൂട്ടുന്നത്‌...അച്ഛന്‍ ദൂരെ ഒരു സ്ഥലത്തു പോയതാനത്രേ...അതുവരെ ആ കുട്ടിയുടെ വീട്ടില്‍ ഇരുന്നുകൊളളാന്‍ പറഞ്ഞത്രേ.. എന്തൊരു നുണ ..ഇങ്ങനെയും ആ പ്രായത്തില്‍ പറയുമല്ലോ !!..അങ്ങനെ അനിയനേയും കൂടി നടക്കാന്‍ തുടങ്ങി....

അപ്പാ എന്തൊരു ദൂരം...മടുത്തു തുടങ്ങി..ഓരോ വളവെത്തുംപോളും ചോദിക്കും..ഇതാണോ വീട്...ഇതാണൊ വീട് ...ഏതാണ്ടൊരു ഒരുമണിക്കൂര്‍ നടന്നുകാണണം ... അവളുടെ വീടെത്തി...
ചെറുതെങ്കിലും നല്ല അടുക്കും ചിട്ടയും ഉള്ള വീട്..അവളുടെ അമ്മ ഞങ്ങളെ പ്രതീക്ഷിച്ചെന്ന വണ്ണം വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ടായിരുന്നു...നല്ല സ്നേഹമുള്ള സുന്ദരിയായ അമ്മ ....എന്തെന്നറിയില്ല ഞങ്ങളോട് ഒരുപാടു വര്ത്തമാനം പറഞ്ഞു...പലഹാരങ്ങള്‍ തന്നു...വല്ലാത്ത ഒരു സ്നേഹം ...അതിശയിച്ചു പോയി....ഇന്നും അറിയില്ല അവരെന്തിനാണ് അത്രയും സ്നേഹം കാണിച്ചതെന്ന്..ഒരു പക്ഷെ അമ്മ പഠിപ്പിച്ചിട്ടുള്ളതിനാലാവാം...അമ്മയെ അവിടെ എല്ലാവര്ക്കും ഭയങ്കര ഇഷ്ടമായിരുന്നല്ലോ?



കുറെ കഴിഞ്ഞു തിരിച്ചുപോകാന്‍ തുടങ്ങുമ്പോള്‍ അതാ ഒരു പടആളുകള്‍...അതാണ് രസം...മുന്‍പില്‍ അച്ഛന്‍..പുറകെ വീട്ടില്‍ നില്ക്കുന്ന ചേട്ടന്മാര്‍..പിന്നെ കുറെ നാട്ടുകാരും..സ്കൂള്‍ വിട്ടിട്ടും വീട്ടിലെത്താത്തതിനാല്‍ അന്വേഷിച്ചുവന്നതാണ്...പിള്ളാര്‍ ഈ വഴിയേ പോയിരുന്നെന്നു ആരോ പറഞ്ഞ അറിവ് വെച്ചു തേടിയിറങ്ങിയതാണ്...എന്തായാലും കണ്ടു കിട്ടി..പിന്നെ രണ്ടെണ്ണത്തിനേയും കുറെ ചീത്തയും പറഞ്ഞു തോളില്‍ കയറ്റിയിരുത്ത്തിയായി മടക്കയാത്ര....
വഴിയില്‍ കണ്ടവരെല്ലാം നടന്നകാര്യം അറിഞ്ഞതിലായിരുന്നു സങ്കടം..പിള്ളാര്‍ വീട്ടില്‍ ചോദിയ്ക്കാതെ പോയത് കണ്ടില്ലേ..അതുങ്ങളുടെ ഒരു ധൈരൃം...എല്ലാവരും പറയുന്നതിത് തന്നെ...വീട്ടിലെത്തിയതും കിട്ടി ചൂരല്‍ കഷായം....

പിറ്റേന്നു വൈകിട്ട് പാല്ക്കാരന്‍ പറഞ്ഞാണ് അറിഞ്ഞത് ആ കുട്ടിയുടെ അമ്മ മരിച്ചത്രേ.. ആത്മഹത്യ ....അമ്മേ സത്യത്തില്‍ ഞാന്‍ കരഞ്ഞുപോയി...ഇന്നലെ കണ്ട ആ അമ്മ..അവളുടെ സ്നേഹമുള്ള അമ്മ....
എന്തിന്....ഇന്നലെ അവള്ക്ക് എന്ത് സന്തോഷമായിരുന്നു....അല്ലെങ്കിലും അമ്മയുടെ കാര്യം പറയുംപോളെല്ലാം അവള്‍ക്കു നൂറു നാവായിരുന്നു....പിന്നീട് ഒരുപാടു ദിവസം കഴിഞ്ഞാണ് അവള്‍ ക്ലാസ്സില്‍ വന്നത് ...അന്നെന്റെ അടുത്തിരുന്നു ഒരുപാടു കരഞ്ഞു...അവള്‍ടെ അച്ഛന്‍ കാരണമാണത്രേ....പിന്നെ അറിഞ്ഞു അവള്‍ടെ അച്ഛനെ പോലീസ് പിടിച്ചെന്നും പിന്നീട് വെറുതെ വിട്ടെന്നും ....ഒരുപാടു പാവമായിരുന്നു അവള്‍....പിന്നീടാരോ പറഞ്ഞു എല്ലാം വെറും തെറ്റിധാരനയാണ്...അയാള്‍ ഒരു പാവം മനുഷ്യനാണ്...ആ അമ്മയ്ക് മാനസികരോഗം ഉണ്ടായിരുന്നെന്ന്...ഭഗവാനെ ഇതായിരുന്നോ സത്യം...

പിന്നീട് അവള്‍ ആ സ്കൂളില്‍ നിന്നും പോയി.....ഒരുപാടു നാളുകള്‍ക്കു ശേഷം അപ്രതീക്ഷിതമായി ഞാന്‍ അവളെ കണ്ടു....കഴിഞ്ഞ ആഴ്ച... ...എന്നെ കണ്ടതെ അവള്‍ക്കു മനസ്സിലായി....പക്ഷെ മനസ്സിലാവാതെ അന്തം വിട്ടു നിന്നു പോയി ഞാന്‍...ഒരുപാടു പോക്കമൊക്കെ വച്ചു ഒരു സുന്ദരിക്കുട്ടി........അപ്പോളവള്‍ വാ തോരാതെ സംസാരിച്ചു..അച്ചനെക്കുറിച്ച്...അനുഭവിച്ച വേദനകളെ കുറിച്ചു...എല്ലാവരും കുററപ്പെടുത്തിയിട്ടും മക്കള്‍ക്ക്‌ വേണ്ടി എല്ലാം സഹിച്ചു കഷ്ടപ്പെട്ട ആ നല്ല അച്ഛനെ കുറിച്ചു അവള്‍ക്കെന്തു അഭിമാനമാണ്...

Sunday, April 20, 2008

കുറുക്കന്‍




ഒരു വലിയ പറമ്പിന്‍റെ നടുവിലായിരുന്നു അമ്മയുടെ തറവാട്. ഒരുപാടു വലിയ വൃക്ഷങ്ങളുള്ള പറമ്പ്‌.

ഓറഞ്ചുമരങ്ങളും  ഞാവലും കുന്തിരിക്കം അങ്ങനെ പല പല വലിയ ഫലവൃക്ഷാദികൾ.



കിഴക്കുവശത്തു കുറെ മാറി  ഒരു വലിയ എസ്റ്റേറ്റ് ഉണ്ടായിരുന്നു. പത്തേക്കർ എന്നായിരുന്നു അതറിയപ്പെട്ടിരുന്നത്. 

ഒരു തമിഴന്‍റേതായിരുന്നു ആ വലിയ എസ്റ്റേറ്റ്. ഇടയ്ക്കിടെ ഉടമസ്ഥരുടെ മക്കളും ബന്ധുക്കളും വരുമ്പോൾ, വീട്ടിലും വന്നിരുന്നു. കുറെ മസാലക്കൂട്ടുകളും രസപ്പൊടിയും ഒക്കെയായിട്ടായിരുന്നു അവരുടെ വരവ്. ഒരു ഗോപാലനണ്ണാച്ചിയെ ഞാൻ ഇപ്പോളും ഓർക്കുന്നു.  അങ്ങനെയാണ് ആദ്യമായി പലവിധം രസപ്പൊടികളെ പറ്റിയൊക്കെ അറിവ് കിട്ടിയത്. തമിഴ് സിനിമകളിൽ കാണും പോലെ ഹാഫ് സാരിയൊക്കെ ഉടുത്തു തലയിൽ നിറയെ മുല്ലപ്പൂ ചൂടിയ നല്ല സുന്ദരി തമിഴ് പെൺകൊടികൾ

ഒരു പാട് വലിയ വൃക്ഷങ്ങൾ ഉണ്ടായിരുന്നു ആ വലിയ എസ്റ്റേറ്റിൽ. 

ജംഗിൾബുക്കിലൊക്കെ കാണുന്നപോലെ വലിയ വള്ളികൾ ഒക്കെയുള്ള മരങ്ങൾ. 


ഞങ്ങൾ കുട്ടികൾ മുതിർന്നവരുടെ കണ്ണ് വെട്ടിച്ചു അവിടെ പോയി ആ വലിയ വള്ളികളിൽ തൂങ്ങിയാടുമായിരുന്നു. 

കൂടാതെ , സാറ്റ് എന്നറിയപ്പെട്ടിരുന്ന ഒളിച്ചുകളിയ്കും ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലം ഈ കാട് പിടിച്ചു കിടന്നിരുന്ന പത്തേക്കർ ആയിരുന്നു.
ഒരുപക്ഷെ  അധികമാർക്കും കിട്ടാത്ത ചില അവസരങ്ങൾ, ചില Nostalgic Moments.

മുള്ളുള്ള വലിയ പഞ്ഞിമരങ്ങളും, കുറെയധികം ഓറഞ്ചുമരങ്ങളും ഞാവലും...
കൂടാതെ കോട്ടിലുങ്ക എന്നവിടെ അറിയപ്പെട്ടിരുന്ന ബദാo പോലെയുള്ള ഒരു കായുണ്ടാകുന്ന മരങ്ങൾ. 
ഈ കായുടെ കട്ടിയുള്ള പുറന്തോട് പൊട്ടിച്ചു അകത്തെ വിത്ത് കഴിക്കാൻ നല്ല രുചിയായിരുന്നു.  (I think it was a wild variety of almond).

ഇടയ്ക്കിടെ അരുവികളും നീർച്ചാലുകളും. അതിമനോഹരമായ, ഭൂപ്രകൃതിയുള്ള  ഒരു സ്ഥലം 

ഇടയ്ക്കിടെ, ഈ വലിയ ഏലത്തോട്ടത്തിൽ,  തമിഴർ പണിയെടുക്കുന്നതും ഏലക്ക വിളവെടുക്കുന്നതും കാണാം. 

ആ പരിസരത്തുള്ള നാല്കാലികൾ ഉള്ള മിക്ക ആൾക്കാരും പുല്ലുപറിക്കാൻ പോയിരുന്നത് അവിടെയാണ്. ഇടയ്ക്കിടെ തലയിൽ വലിയപുല്ലുകെട്ടുകളുമായി നിരയായി പോകുന്ന കുറെയധികം ചേച്ചിമാർ. 

അവധി ആഘോഷിക്കുവാൻ എത്തുന്ന ഞങ്ങൾ കുട്ടികൾക്ക് ഇതൊക്കെ  വലിയ കൗതുകമായിരുന്നു
ഇന്നതില്ല...എല്ലാം പലർക്കായി വിറ്റുപോയിരിക്കുന്നു. 



മിക്ക ദിവസങ്ങളിലും രാത്രിയാവുമ്പോള്‍ അവിടെനിന്നും കുറുക്കന്‍റെ ഓരിയിടല്‍ കേള്‍ക്കാം.

അതിന്‍റെ ബാക്കിയെന്നവണ്ണം കോഴിക്കൂട്ടില്‍ നിന്നും കോഴികളുടെ ദീനരോദനവും..... 


പണ്ട്‌ മഹാ പെടിത്തൊണ്ടിയായിരുന്ന താനപ്പോള്‍ കുഞ്ഞമ്മയെ മുറുകെപ്പിടിച്ച്‌ കിടക്കുന്നുണ്ടാവും.



കുറെയധികം കോഴികൾ ഉണ്ടായിരുന്നു വീട്ടിൽ. പലതരം, ഓരോന്നിനെയും ഓരോരുത്തർ ഓമനിച്ചു വളർത്തുന്നവ. 

കോഴിക്കൂട്ടില്‍, ദിനംപ്രതി കോഴികളുടെ എണ്ണം കുറഞ്ഞുകൊന്ടേയിരുന്നു.
ഓരോരുത്തരുടെയും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു .

പക്ഷെ എനിക്ക് സങ്കടം ഒന്നും തോന്നിയില്ല. കാരണം പണ്ടു മഹാ കുറുമ്പിയായിരുന്ന തനിക്ക് കോഴികളെ കണ്ടുകൂടായിരുന്നു .


അങ്ങനെ നല്ല തണുപ്പുള്ള ഒരു രാത്രി, കറന്‍റും ഇല്ലായിരുന്നു.

നേരത്തെ പുതച്ചുമൂടി ഉറങ്ങിയ ഞാൻ പിന്നെ ഉണരുന്നത് കോഴികളുടെ കരച്ചില്‍ കേട്ടുകൊണ്ടാണ്‌. 

കുട്ടിമാമാ ഞാൻ ഞെട്ടി മാമ എന്ന് പറഞ്ഞപോലെ, ഞെട്ടി  ഉണർന്ന കുഞ്ഞമ്മ അതാ ചാടി എണീക്കുന്നു 

മഹാ പേടിത്തൊണ്ടിയായിരുന്ന ഞാന്‍ വിടുമോ? 

പുതപ്പു സഹിതം ചാടി കുഞ്ഞമ്മയുടെ പുറത്തുകയറി.

പാവം വിടുവിപ്പിക്കാന്‍ കുറെ ശ്രമിച്ചു. ഞാന്‍ വിടുമോ? അളളിപ്പിടിച്ചിരിപ്പാണ്.

ഇവളെ വിടീപ്പിക്കാന്‍ പറ്റില്ലന്നു മനസ്സിലായിട്ടാവണം പാവം എന്നെയും കൊണ്ടു ഓടാന്‍ തുടങ്ങി.


ഇടനാഴിയും പത്തായപ്പുരയും ഇരുട്ടുമുറിയും കടന്നു പുറത്തെയ്ക്.

ഇരുട്ടുമുറി എന്നറിയപ്പെടുന്ന കലവറയുടെ വാതില്‍ തുറന്നാല്‍ കോഴിക്കൂടിരിക്കുന്ന സ്ഥലമായി. എന്താണെന്നറിയില്ല. ആ മുറിയിൽ എപ്പോളും ഇരുട്ടായിരുന്നു. 


ഞങ്ങൾ കുട്ടികൾക്ക് എന്തോ ഒരു പേടിയായിരുന്നു ആ റൂമിൽ കയറുവാൻ. (വളരെ ചെറുപ്പത്തിൽ, ഒരു അവധിക്കാലത്ത്, അക്ഷരം പഠിപ്പിക്കാൻ വന്ന ആശാനേ പേടിച്ചു ആ റൂമിൽ കയറി ഒളിച്ചിട്ടുണ്ട് ഞാൻ. വാതിൽ വലിച്ചടച്ചു ചെറുവിരൽ മുറിഞ്ഞതും ഒരു സുഖമുള്ള ഓർമയാണ് :).


ഇത്രയും ദൂരം എന്നെ പുറത്തേറ്റി ഓടിയിട്ടും ഞാൻ പിടി വിടുന്നില്ല, വിടാതെ പിടിച്ച്ചിരിക്കുകയാണ്...


അവിടെ ചെന്നപ്പോള്‍ ഉത്സവപറമ്പുപോലെ ഒരാള്‍ക്കൂട്ടം.
അമ്മാവന്‍മാരും കസിന്‍സും എല്ലാവരും ഉണ്ട്.
എല്ലാവരുടെയും കൈകളില്‍ വലിയ വടികളും...

ചത്തുകിടക്കുന്ന കുറുക്കനെ പ്രതീക്ഷിച്ച എനിക്ക് വലിയ നിരാശ തോന്നി.

എന്നെയും വഹിച്ചു കുഞ്ഞമ്മ  അന്തം വിട്ടു നില്‍ക്കുകയാണ്‌.ആടു കിടന്നിടത്ത്‌ പൂട പോലും ഇല്ല.



ബഹളം കേട്ട കുറുക്കന്‍ എപ്പോളേ സ്ഥലം കാലിയാക്കി. 
കുഞ്ഞമ്മയുടെ പ്രിയപ്പെട്ട കോഴിയേയും അവന്‍ കൂട്ടിനു കൊണ്ടുപോയത്രേ ..
പിന്നെ കൂട്ടച്ചിരിയായിരുന്നു.
കാരണം മറ്റൊന്നുമല്ല.
വലിയ കമ്പിളിപുതപ്പ് സഹിതം കുഞ്ഞമ്മയുടെ പുറത്തു താന്‍.

Saturday, April 19, 2008

ഇങ്ങനേയും ചിലര്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്..കൃത്യമായി പറഞ്ഞാല്‍ പ്രീഡിഗ്രി കാലഘട്ടത്തില്‍ ...വളരെ മനോഹരമായിട്ടുള്ള ക്യാമ്പസ്.....ശാന്തത നിറഞ്ഞു നില്ക്കുന്ന അന്തരീക്ഷം .എന്നും വൈകിട്ടത്തെ നടക്കാന്‍ പോകലുകള്‍...കോട്ടയം നഗരത്തില്‍ നിന്നും കുറച്ചുമാറി സ്ഥിതിചെയ്യുന്ന ആ കോളേജില്‍ ചേര്‍ന്നതുതന്നെ അവിടുത്തെ ശാന്തസുന്ദരമായ അന്തരീക്ഷം കണ്ടിട്ടായിരുന്നു.. ആപ്ലിക്കേഷന്‍ പോലും അയച്ചിരുന്നില്ല..മധ്യകേരളത്തിലെ വളരെ പ്രശസ്തമായ കോളേജില്‍ ഇന്‍റര്‍വ്യൂനു പോകുന്ന വഴിയാണ് എന്‍റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അവിടെ പോകുന്നത്..കാരണം മറ്റൊന്നുമല്ലായിരുന്നു...എന്‍റെ സുഹൃത്തിന് അവിടെയെ അഡ്മിഷന്‍ കിട്ടിയുളളൂ...ഒരുമിച്ചു പോകാന്‍ പ്ലാന്‍ ചെയ്തിരുന്ന ഞങ്ങള്‍ക്കു അതൊരു അടിയായി..ആദ്യമായി വീട്ടില്‍ നിന്നു ഒറ്റയ്ക്ക് മാറി നില്‍ക്കാന്‍ ഒരു മടിയും...അവള്‍ക്കും അങ്ങനെ തന്നെ...പക്ഷെ അവള്‍ക്കു എനിക്ക് അഡ്മിഷന്‍ കിട്ടിയിടത്ത് കിട്ടിയില്ല താനും...അങ്ങനെ ഞാന്‍ എന്‍റെ തീരുമാനം മാറ്റി...... അങ്ങനെ ഒരുപാടു ബുദ്ധിമുട്ടിയെങ്കിലും എന്‍റെ നിര്‍ബന്ധ ബുദ്ധി വിജയിച്ചു. അങ്ങനെ ശാന്തസുന്ദരമായ ആ സ്ഥലത്ത് ഞങ്ങളുടെ വിഹാരം ആരംഭിച്ചു...വിചാരിച്ചത്ര രസം ഒന്നും ഉണ്ടായിരുന്നില്ല... വളരെ കര്‍ശനക്കാരായിരുന്ന ആയിരുന്ന ദൈവത്തിന്‍റെ മാലാഖമാര്‍ ....എന്നിരുന്നാലും അവിടുത്തെ പ്രകൃതി ഭംഗിയില്‍ ഞങ്ങള്‍ എല്ലാം മറന്നു ...ഹോസ്റ്റലിന്‍റെ ഒരു മതില്കെട്ടിന്‍റെ അപ്പുറത്ത് ഒരു മലയാണ്...അവിടെ താമസിച്ചിരുന്നത് വേറൊരു വിഭാഗം ജനങ്ങള്‍ ആയിരുന്നു...ഒരു തരത്തില്‍ പറഞ്ഞാല്‍ ആദിവാസികള്‍...ആ വാക്കു ഉപയോഗിക്കരുതെന്നു കരുതിയതാണ്...പക്ഷെ അല്ലാതെ ആര്‍ക്കും മനസ്സിലാവില്ല....ശരിക്കും പരിഷ്കാരം കുറഞ്ഞ ജനവിഭാഗം.. കോളേജില്‍ നിന്നും എന്‍ എസ് എസ് ന്‍റെ വകയായി പല പ്രവര്‍ത്തികള്‍ക്കും അവിടെ പോകാറുണ്ടായിരുന്നു... സന്ധ്യയാകുമ്പോള്‍ അവരില്‍ പലരുടെയും തലകള്‍ മതിലിന്റെ അപ്പുറത്ത് ഉയരും.. അല്ല എന്തിന് അവരെ കുറ്റം പറയുന്നു...പച്ച പരിഷ്കാരികള്‍ അതിലും മോശമായി പെരുമാറുന്നില്ലേ...ഇവര്‍ വെറും ആദിവാസികള്‍.. അവരെ എങ്ങനെ കുറ്റം പറയാനാവും... കാരണം പച്ചപരിഷ്കാരികള്‍ പറയുന്നതരം കമന്‍റുകള്‍ ഒന്നും അവര്‍ പറയുന്നത് കേട്ടില്ല..

ചൂഷണം ചെയ്യാനും ഉണ്ട് കുറേപ്പേര്‍.. വിധിക്കുന്നതല്ലേ ......അതവര്‍ക്ക് പരിഷ്കാരികള്‍ ഒരുപറ്റം...നമ്മളെപ്പോലുള്ളവര്‍ ... പറയാനാവുമോ വിധിയെന്നതിനെ....എന്തായാലും ഒരുപാടു മാറ്റം വന്നിരിക്കുന്നു…അവരുടെ ആവശ്യങ്ങളെപറ്റി അവര്‍ക്ക് കുറെയൊക്കെ ബോധം വന്നു തുടങ്ങിയിരിക്കുന്നു…

പിന്നീടൊരുദിവസം…ഹൃദയം ഭേദിപ്പിക്കുന്ന ഒരു കാഴ്ച….ഉച്ചമയക്കത്ത്തിനു ശേഷം ജനാല തുറന്നു വെറുതെ റബര്‍തോട്ടത്തിലേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു….മഴവരാനാണെന്ന് തോന്നുന്നു….നല്ല കാറ്റും …. കാറ്റത്ത് വീഴുന്ന റബര്ച്ചുള്ളികള്‍ പെറുക്കാന്‍ ഓടിയെത്തുന്ന കോളനിയിലെ പെണ്ണുങ്ങളും കുട്ടികളും..അവരുടെ ഇടയില്‍ എന്തൊരു സന്തോഷമാണ് …ചുള്ളികള്‍പെറുക്കുംപോളും ആഹ്ലാടമാണ്..നമ്മളൊന്നും ജന്മം ആഗ്രഹിച്ച്ചാലും കിട്ടാത്ത അവരുടെ ആനന്ദം…അപ്പോളാണ് അവരെല്ലാം ഒച്ച വെയ്ക്കുന്നത് കേട്ടത്….ആരെയോ ഓടിക്ക്കയാണ്…..അതെ ഒരു ബാലന്‍ പതിമൂന്ന് -പതിനാലു വയസ്സ് പ്രായം വരും ..കീറിപ്പറിഞ്ഞ വേഷവുമിട്ടു..അപ്പോലെയ്ക്കും മഴ ശക്തമായിക്കഴിഞ്ഞിരുന്നു…..ആ കുട്ടി അവിടെതന്നെ..അവന്‍ ഒരു പൊട്ടിപൊളിഞ്ഞ ചെറിയ ടാന്കില്‍നിന്നും ചീഞ്ഞ കരികിലകളും വെള്ളവും വാരി വായിലേയ്ക്ക് …ഞാന്‍ മുഖം തിരിച്ചു…ഇതൊക്കെ കാണാന്‍ വയ്യ ഭഗവാനെ….പാവം വിശന്നിട്ടാവുമെന്നു കരുതി….അപ്പുറത്തെ റൂമിലെ മുതിര്‍ന്ന ചേച്ചിമാരാരോ ബ്രഡ് ഇട്ടു കൊടുത്തു..അവന്‍ അതും ആ വെള്ളത്തില്‍ മുക്കുകയാണ്…..അപ്പോലെയ്ക്കും താഴെ ജോലിക്കാരാരോ അവനെ അവിടെനിന്നും ഓടിച്ചു….പിന്നെ ശാസന ഞങ്ങള്‍ക്കായി…മര്യാദയ്ക്ക് ജനാല അടച്ചിട് പിള്ളാരെ..മഴയും പിടിച്ചു തുറന്നിട്ടോളും…….ഞാന്‍ പതുക്കെ ജനാല ചാരി…..ശക്തമായ മഴയും ഇടിയും…
അവധി ദിനമായതിനാലും ഉറങ്ങാന്‍ നല്ല സുഖമുള്ള കാലാവസ്തയായതിനാലും ഞാന്‍ വീണ്ടും പുതപ്പിനുള്ളിലെയ്ക്ക് ചുരുണ്ടുകൂടി ...മാലാഖമാര്‍ റൂം ചെക്ക് ചെയ്യാന്‍ വരരുതേ എന്ന പ്രാര്‍ത്ഥനയോടുകൂടി...കാരണം പകലുറങ്ങാന്‍ പാടില്ല ...ഹോസ്റ്റല്‍ നിയമത്തിലൊന്ന്.....

Thursday, April 17, 2008

Wednesday, April 16, 2008

ദൃഷ്ടി







ആകാശത്ത് ഒരുപാടു പക്ഷികളെ കണ്ടു...അവ എന്നോട് ചോദിച്ചു...എന്തെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്? ഞങ്ങള്‍ക്ക് അത്രയ്ക്ക് ഭംഗിയുണ്ടോ?
ഞാന്‍ പറഞ്ഞു....പിന്നില്ലേ ...ഈ പ്രകൃതിയില്‍‍ ഏററവും മനോഹാരിത ആകാശത്തിനും പറവകള്‍ക്കും പിന്നെ ആകപ്പാടെ പ്രകൃതിയ്കും തന്നെയല്ലേ?
ഒന്നാലോചിച്ചു നോക്കൂ..
സൂക്ഷ്മ ദൃഷ്ടിയില്‍ ഈ പ്രപഞ്ചത്തിലെ ഒരു മണ്‍ തരിക്കുപോലും അതിന്റേതായ ഭംഗിയില്ലേ?
ആ കണ്ണുകളിലൂടെ നോക്കണമെന്ന് മാത്രം.....
നമ്മുടെ കണ്ണുകള്‍ ...ദൃഷ്ടി ..അതാണ് പ്രധാനം

വസന്തം

വര്‍ണമഴയാണെങ്ങും..................
വസന്തത്തെ......എന്തെ ഇങ്ങനെയാണോ വരവേല്‍ക്കുക ...
എന്തിന് ചിന്തിക്കുന്നു..വേണം...
എല്ലാം ഒരു ആഘോഷമാക്കണം...
ലൌകിക ജീവിതത്തില്‍ എല്ലാം അല്പായുസ്സാണ്.....
എന്തിന് വ്യസനിച്ചും ദുഃഖം ഭാവിച്ചും
പാഴാക്കുന്നു....
ആഘോഷിക്കുക......സന്തോഷിക്കുക...
ഏതു ദുഃഖത്തിലും മനസ്സമാദാനവും ആശ്വാസവും കണ്ടെത്തുവാന്‍ ശ്രമിക്കുക..

Sunday, April 13, 2008

പുതുമഴയും എന്റെ പനിനീര്‍പ്പൂവും


പുതുമഴ.....................മണ്ണിന്റെ ഊഷ്മളമായ ഗന്ധം എന്റെ മനസ്സിലും ഉന്മേഷം പരത്തി ....എന്തെന്നില്ലാത്ത ആഹ്ളാദവും....വേനലില്‍ തളര്‍ന്നു നിന്നിരുന്ന തളിരുകള്‍ പുഞ്ചിരിയോടെ എണീറ്റു നില്ക്കുന്നു....പക്ഷെ മനസില്‍ ഒരു ആശങ്ക ..

വിടര്‍ന്നു നില്ക്കുന്ന എന്റെ പനിനീര്‍പ്പൂക്കള്‍ ...........ഇതളുകള്‍ അടര്‍ന്നു പോകുമോ ആവോ? ഹേയ് എന്താ ഇതു....എന്തിരുന്നാലും ഈ പുതുമഴ ..അതെനിക്കു ഒരുപാട് ഇഷ്ടമാണ് ...

പൂമ്പാറ്റ



അരളിച്ച്ചെടിയുടെ ഇലയുടെ അടിയില്‍ എന്തോ തൂങ്ങി കിടക്കുന്നത് കണ്ടാണ് അടുത്തുചെന്നു നോക്കിയത്‌ ...പണ്ടെങ്ങോ സ്കൂളില്‍ പഠിച്ച കവിത ഓര്‍മ വന്നു .
അരളിചെടിയുടെ ഇലതന്നടിയില്‍...
അരുമ കിങ്ങിണി പോലെ...
എത്ര മനോഹരമായിരിക്കുന്നു.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചിത്രശലഭതിന്റെ കൊക്കൂണ്‍ കാണുന്നത് ......കവിതയില്‍ വര്നിച്ച്ചത് പോലെ......ഒരു ഇലയുടെ അടിയില്‍ വെള്ളിനിരത്ത്തില്‍ തൂങ്ങിക്കിടക്കുന്നു.. ദിവസങ്ങള്‍ മാത്രം ആയുസ്സുല്ല ഒരു പറപ്പയുടെ ജീവിതചക്രത്ത്തിലെ ഒരു ഭാഗം ....
മുട്ടയായി .... പിന്നെ... പുഴു ....കൊക്കൂണ്‍.. അങ്ങനെ അങ്ങനെ ....അവസാനം പുറത്ത് വരുമ്പോള്‍ അതിമനോഹരമായി....പൂമ്പാറ്റയായി.....


വിഷു ആശംസകള്‍

എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്മയുടെ ഒരു നല്ല വര്ഷം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .............സുവര്‍ണനിരത്തിന്റെ പളപളപ്പുമായി കൊന്നപ്പൂക്കള്‍..
ഒരായിരം ആശംസകള്‍

Saturday, April 12, 2008

സന്ധ്യ

അങ്ങകലെ അമ്പലത്തില്‍ നിന്നും സന്ധ്യാകീര്ത്ത്തനങ്ങള്‍ , എന്റെ കാതുകളില്‍ .......തീര്‍ത്തും ശാന്തതയോടെ വന്നു പതിക്കുന്നു.. മനസ്സും ശാന്തം.. മഴ പെയ്യാന്‍ ഒരുങ്ങുകയാനെന്നുതോന്നുന്നു ...........അങ്ങകലെ നിന്നും കാര്‍മേഘങ്ങള്‍ പാഞ്ഞുവരുന്നുണ്ട്...ചീവീടുകള്‍ ചിലക്കുന്നു ...ഞാന്‍ ആകാശതെയ്ക് നോക്കി ......അര്‍ദ്ധ വൃത്താകൃതിയില്‍ ചന്ദ്രന്‍ നിന്നു ചിരിക്കുന്നു.. അടുത്തുള്ള നക്ഷത്രമാവട്ടെ കണ്ണ് ചിമ്മി കാണിക്കുകയാണ്.. ഓഹ് ...കാര്‍മേഘം ഇപ്പോള്‍ അവരെ മറയ്കും ....
ഇളംകാറ്റില്‍ കൊന്നയുടെ ശിഖരങ്ങള്‍ നൃത്തം വയ്ക്കുന്നു..താന്‍ ചെറുതായിരുന്നപ്പോള്‍ കൊന്നയില്‍ കയറി കാണിക്കാത്ത വികൃതികള്‍ ഇല്ല.... ഇന്നത്‌ എത്രയോ ഉയരത്തില്‍ ചില്ല വീശുന്നു.. ഒരു ചെറിയ പക്ഷി എന്റെ അരികിലൂടെ പരന്നു പോയി..കൂടനയാനുള്ള യാത്ര.. ..

Tuesday, April 1, 2008

പുതുമഴ

ദിക്കുകള്‍ മുഴങ്ങുമാറ്
ഇടിമുഴക്കം
മേഘങ്ങള്‍ കീറിമുറിച്ച്‌
മിന്നല്‍
മണ്ണിന്റെ ഗന്ധവുമായി
പുതുമഴ
ഇലകളില്‍ പവിഴമായി
മഴത്തുള്ളികള്‍
ചിറകു മുളച്ച  ഒരുപറ്റം
ഈയലുകള്‍
ചിറകുകള്‍ കൂട്ടിയുരുമ്മി
ചീവീടുകള്‍
പുതുമഴയ്ക് ഇത്രയും സുഗന്ധമോ ?

Wednesday, March 26, 2008

പ്രതിഭലനം


ഈ റോസ് എങ്ങനെ prathibhalikkunnu എന്ന് നോക്കൂ..
നമ്മുടെ മനസ്സുപോലെ തന്നെ...
അതുകൊണ്ട് നമ്മുടെ മനസ്സും എപ്പോഴും നല്ല ചിന്തകള്‍ നിറച്ചു പുത്തനുണർവോടെ  ആയിരിയ്കാന്‍ ശ്രമിക്കാം ...
നമ്മുടെ ചിന്തകലല്ലേ നമ്മുടെ സ്വഭാവത്തില്‍ പ്രതിഭലിക്കുക!!!!!!!!!!

ജീവിതമാകുന്ന ഉദ്ധ്യനത്ത്തിലൂടെ ഒരു യാത്ര


നിങ്ങള്‍ ഒരു പൂന്തോട്ടം ഉണ്ടാക്കുന്നുവെന്ന് വിചാരിക്കുക .....ധാരാളം റോസ് ചെടികള്‍ നിറഞ്ഞ്...ഒന്നാലോചിച്ചു നോക്കൂ ...നന്നായി ചെടികള്‍ പുഷ്പിക്കണമെങ്കില്‍ നമ്മള്‍ അതിന്റെ നാമ്പുകൾ  മുറിക്കണം..അതിന് വേണ്ട പരിപാലനം കൊടുക്കണം ....ഈ ജോലികളൊക്കെ ചെയ്യുമ്പോള്‍ കൈകള്‍ മുള്ളുകളാൽ  മുറിയാം ...പിന്നെ ആവശ്യത്തിനു വളം കൊടുക്കണം.. കീടങ്ങളെയും   പ്രാണികളെയും  അകറ്റി നിർത്തേണ്ടതുണ്ട്
...എന്നിരുന്നാലും നമ്മുടെ പ്രയത്നത്തിനു ദിവസങ്ങള്‍ക്കുള്ളില്‍ ഫലം കിട്ടും ....വിരിഞ്ഞു നില്ക്കുന്ന റോസാ പുഷ്പങ്ങൾ  കാണുമ്പോള്‍ നമ്മള്‍ ആ വേദനയെല്ലാം മറക്കും ...ജീവിതവും ഒരുതരത്തില്‍ പറഞ്ഞാല്‍ അങ്ങനെയല്ലേ.. അതും ഒരു മനോഹരമായ ഉദ്യാനം തന്നെ.. അതുകൊണ്ട് നമ്മള്‍ അതിനെ നന്നായി പരിപാലിക്കേണ്ടതുണ്ട് .......
നല്ല പോഷകങ്ങള്‍ കൊടുക്കേണ്ടതുണ്ട്. ...
.അതായത് നല്ല ചിന്തകളാകുന്ന  പോഷകങ്ങള്‍ സ്വീകരിക്കുകയും മോശമായവ അകറ്റി നിർത്തുകയും  വേണം...അതായിരിക്കണം നമുക്കു കിട്ടേണ്ട ഏറ്റവും നല്ല വിദ്യാഭാസം ....
നോക്കൂ..നമ്മുടെ ചുറ്റും ഒരുപാടു ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ഉണ്ട്... അതില്‍ ചിലരെന്കിലും തെറ്റു തെറ്റാണെന്നറിഞ്ഞു കൊണ്ട് ചെയ്യുന്നവരല്ലേ.... നമ്മള്‍ അവരെ എന്താ വിളിക്കുക.. പിന്നെ എങ്ങനെയാ അവര്‍ വിദ്യാഭ്യാസം  കിട്ടിയവരാനെന്നു പറയുക... നമ്മള്‍ മനുഷ്യരാണെന്നും മറ്റുള്ളവരും നമ്മളെപ്പോലെ യുള്ളവരാണെന്നും ഉള്ള വിദ്യാഭ്യാസം ആണ് യാഥാർഥ്യത്തിൽ  ഉള്ള വിദ്യ..

Saturday, March 22, 2008

ഒരു നിമിഷം

കന്നിമയ്കാതെ ഞാന്‍ അവയെ പിന്തുടര്‍ന്നൂ
ദൃഷ്ടിയില്‍ നിന്നും അകലുവോളം…
പിന്നെ ധൂമകേതു എങ്ങോ…അങ്ങകലെ..
പിന്നെ നക്ഷത്രക്കൂട്ടങ്ങലോടായി
കണ്ണില്‍ കണ്ണില്‍ നോക്കി നില്‍കും പോലെ..
ഞാന്‍ അവയോട് ദൃഷ്ടികലാല്‍ കുശലം ചോദിച്ചു…
ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി…
ഞാന്‍ അവയെ ഭൂമിയിലേക്ക് ക്ഷണിച്ചു ..
കണ്ണുകള്‍ അടച്ചു അവ വിസ്സംമതം പ്രകടിപ്പിച്ചു…

എന്റെ കണ്ണുകള്‍ക്ക്‌ അവ അന്യമാവുകയാണോ?
അല്ല….! ..….മിന്നലോടോത്ത്തുള്ള ഇടിമുഴക്കം…
വ്യത്യസ്ത കണങ്ങളുടെ പ്രതിക്രിയ….
ധാരയായി…..പെയ്യുന്ന മഴ…
പളുങ്കു മണികൾ പോലെ ജലകനിക
പ്രകൃതിയുടെ മൂല്യമാര്‍ന്ന രാസസൂത്രം..
പിന്നെ തോടുകള്‍,…..നദികള്‍….
കനാലുകള്‍…ഇവയും കടന്നു…
കടലുകള്‍ താണ്ടി…
ദൂരെ എവിടെയോ…ഹിമാനികലായി…..
വീണ്ടും വര്‍ഷപാതമായി……
നിലയ്കാതെ……വീണ്ടും..വീണ്ടും….

മഴയുള്ള ഒരു സന്ധ്യ

അതെ എനിക്കിപ്പോഴും ആ തീവണ്ടിയുടെ സബ്ദം അറിയാന്‍ പറ്റുന്നുണ്ട് ..പക്ഷെ പ്രശ്നം എന്താന്ന് വച്ചാല്‍ അതേതു ദിശയിലെക്കാന് പോകുന്നതെന്ന് മനസിലാക്കാന്‍ പറ്റുന്നില്ല....കിഴക്ക്,...പടിഞ്ഞാറ് , അതോ തെക്കോ ...അതോ വടക്കോ... ഓഹ് തിരിച്ചറിയാന്‍ പറ്റണില്ല .....
ഇപ്പോള്‍ സമയം ആരരയവുന്നു ..എനിക്കൊരുപടിഷ്ടമുള്ള സമയം..സന്ദ്യ .....എനിക്കത് എത്രമാത്രം ഇഷ്ടമുന്ടെന്നോന്നും വിസദീകരിക്കാന്‍ കഴിയില്ല ....
ഇളം കാട്ടുണ്ട് .....അമ്പലത്തില്‍ നിന്നു പാട്ട് കേള്‍കാം ...ആകസം വര്നാഭമാണ് ..
അതെ ...കുറച്ചു പക്ഷികള്‍ പരന്നു പോകുന്നുണ്ട് ...ദീസാടനക്കിളികള്‍ ..അവ അവ്ര്രുടെ കൂടുകളിലെത്താനുള്ള പരക്കലിലാണ് ...
എനിക്കും അവയോടോത് പറക്കാന്‍ ഒരു മോഹം ..ഒന്നുമാല്ലെന്കില്‍ എന്റെ ഭാവനയിലൂടെ എങ്കിലും ..
ഞാനും പറക്കാന്‍ തുടങ്ങി... അബോട അവസ്ഥയിലെന്ന വണ്ണം... പക്ഷെ സക്തമായ ബോധത്തോടെ എന്റെ മനസിന്റെ ചരടിനെ ഞാന്‍ തിരിച്ചു വലിക്കാന്‍ ശ്രമിച്ചു...
അത് വരുന്നില്ല...അങ്ങ് പോകുകയാണ്‌..ദൂരെ..ദൂരെ ..
ഇപ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ നിന്നും ഒരുപാടു ദൂരെയാണ് ..... ആകാശത്ത് ........ഇപ്പോള്‍ എനിക്ക് പര്‍വതങ്ങള്‍ കാണാം ...വലിയ വലിയ മരങ്ങള്‍ കാണാം.. നദികള്‍ ...
മനുഷ്യര്‍ ചെറുതായപോലെ.. ഉറുമ്പുകള്‍ മാതിരി.
വലിയ വലിയ കെട്ടിടങ്ങള്‍ സോപ്പുപെട്ടികള്‍ പോലെ ...
അപ്പോള്‍ ഞാന്‍ മനുഷ്യജന്മാതെ പട്ടി ആലോചിച്ചു. ..ഒരിക്കലും സ്ഥിരതയില്ലാത്ത ഒന്നു.. നശ്വരമായ ഒന്നു ...എന്നിട്ടും തമ്മില്‍ തല്ലുന്നവര്‍.. എന്തിന്???..എന്തിന് വേണ്ടി?? സ്വാമി വിവേകാനന്ദന്റെ വചനങ്ങള്‍ മനസ്സില്‍ വന്നു.. "ഇപ്പോള്‍ നമ്മള്‍ ഒരു വാടകവീട്ടിലാണ് കഴിയുന്നത്.. ഭൂമിയകുന്ന വാടകവീട്ടില്‍...അപ്പോള്‍ ആ വാടക വീട് വിട്ടു പോകുന്നതിനു മുന്പ് വാടക കൊടുക്കേണ്ടേ.... അല്ലെന്കില്‍ മോസമല്ലേ.. " എത്ര മാത്രം സത്യമായ കാര്യം...
ഓഹ...ഞാന്‍ വിചാരിച്ചു എനിക്ക് ആകാശം തൊടാന്‍ സാധിക്കും എന്ന് ...അയ്യോ..പക്ഷേ പറ്റുന്നില്ല.. ഇനിയും അത് ഒരുപാടു ദൂരെയാണ് ...ഇപ്പോള്‍ എനിക്ക് നക്ഷത്രങ്ങളെയും കനം.. നോക്കും തോറും എണ്ണം കൂടിക്കൂടി വരുന്നു.. തിരിച്ചു പോകാന്‍ സമയമായി...മനസ്സു മന്ത്രിച്ചു.. പക്ഷെ എന്ത് രസമാണ്..ഇങ്ങനെ ആകാശത്തൂടെ പരന്ന്നുപരന്നു നടക്കാന്‍.. അല്ലാ ആ ദിശയില്‍ നിന്നു എന്തോ വരുന്നുണ്ടല്ലോ...ഓ കാര്മെഖം... ഓഹ്..മഴയ്കുള്ള പുരപ്പടനെന്നു തോന്നുന്നു.....വലിയ വല്യ കറുത്ത മേഘങ്ങള്‍ ....പാവം നക്ഷത്രങ്ങള്‍ ..പക്ഷികള്‍.. മരങ്ങള്‍ ചിരിക്കുന്നതെനിക്ക് കാണാം.. വരണ്ടുണങ്ങിയ മണ്ണില്‍ വീഴുന്ന മഴത്തുള്ളികള്‍.. മണ്ണിന്റെ മണം ...ഞാന്‍ തിരിച്ചു പോകാന്‍ ആരംഭിച്ചു ...മഴയില്‍ നിന്നു രക്ഷപെടാന്‍ ഓടുന്ന മനുഷ്യര്‍..മഴയില്‍ കളിക്കുന്ന കുട്ടികള്‍ ...എനിക്കും അവരുടെ കൂടെ കൂടാന്‍ മോഹം.. പക്ഷെ ഒരു ശബ്ദം ....മോളെ ...മോളെ...ഓ വലിയമ്മ യാണ്. മോളെ ജനാല അടയ്കൂ.. നീ എന്തോര്തോണ്ടിരിക്കുവ..സന്ധ്യാദീപം കൊളുതൂ ..വല്യമ്മേ ഞാന്‍ ഇവിടെത്തന്നെ ഉണ്ട്...ഞാന്‍ പിരുപിരുതൂ ...

Friday, March 21, 2008

മൌനം

അവളുടെ മൌനത്തിനു ഇത്രമാത്രം അര്ത്ഥം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല...
അല്ല ഒരിക്കല്‍ പോലും അവളെ ചിരിച്ചല്ലാതെ കണ്ടിട്ടില്ല...
എല്ലായ്പോഴും ചിരിച്ചുകളിച്ച്... ഉറക്കെ പൊട്ടിച്ചിരിച്ച് വര്‍ത്തമാന പറഞ്ഞ്.
പരിസ്ഥിതിപടന ക്ലാസ്സുകളില്‍ എല്ലാത്തിനും നന്നായി ഉത്തരം പറഞ്ഞ്
പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ അവള്‍....

ആരും പ്രതീക്ഷിച്ചില്ല.. എന്തെ നീ അങ്ങനെ ചെയ്തത്..
നിന്നില്‍ നിന്നും ഇത് ആരും പ്രതീക്ഷിചിരുന്നില്ലട..
വലിയ അടുപ്പം ഉണ്ടായിരുന്നില്ല.. എങ്കിലും ഉണ്ടായിരുന്നു...എന്തോ ഒരു അടുപ്പം....മുടങ്ങാതെ നിന്നില്‍ നിന്നും കിട്ടിയിരുന്ന സൌഹൃദ സന്ദേശങ്ങള്‍....
നിനക്കു ഉപരിപടനതിനു പ്രസസ്തമായ ഒരു സ്ഥാപനത്തില്‍ കിട്ടിയത്..പോകുന്ന കാര്യം പറഞ്ഞുള്ള സന്ദേശം....
പക്ഷെ ഒരുദിവസം ഉറക്കച്ചടവില്‍ വെളുപ്പിന് കിട്ടിയ സന്ദേശം ...അവള്‍ ജീവിതം അവസാനിപ്പിച്ചു.... എന്തിന് ...നിനക്കു ആരോടെന്കിലും ഒന്നുപരയംയിരുന്നില്ലേ....
ഇതിനയിരുന്നോ നീ ഇടക്കിടെ മിണ്ടാതിരുന്നിരുന്നത്...ഇടക്കിടെ ക്ലാസ്സില്‍ വരാതിരുന്നത്...നിന്റെ മൌനത്തിനു അത്ര മാത്രം അര്‍ഥങ്ങള്‍ ഉണ്ടായിരുന്നൊ ??

The house doesn't recieves guests......not recieves any angels.......will be like a desert.....

If somebody asks, my answer will only "one".............Means Our mind...or about our thinking level...........Yes...I can surely tell like that.......

U see, we can consider our mind as a house.............If we are not ready to accept others........or not ready to accept good things and nice habits from others...then our mind will be like desert..that does not receives any rain....like bare land with out any plantations.......................without any precipitation........

Think the human or any other organisms life in desert...it will be a deadly environment for lifeforms.......Mind is also like that...if we do not have any "good things" in our mind, angels will not come and stay in our mind.......Am I correct????

Otherwise think......We have to accept others....we have to try...... to see good things in others....."Positive thoughts"...We should have the ability to distinguish good and bad.......................U see..if we are not accepting others or if we are not accepting good things from others..How we can tell our mind is a good place for angel to stay.............In the case of house also same condition no?...

We have to think....How it will be?.........So always make ready your mind ...to become the house of angels....................



Rain

Yaa...it is raining...

Raining….raining….throughout night…

Morning was wonderful…with mist….

Leaves with full of rain drops…

Dropses falls down, yaa …moving air

See….. Whether the buildings are visible….

You can’t….Am I right…..I am sure…

Hi…listen…..listen carefully….

Hear the murmurings sound of slight rain….Like slight breeze???…..

it is whispering….Enjoy...Enjoy the day….wow...

A rain drop in the tip of gladiolus plant…..

Dancing like anything..Oh! Beauty of nature...

Mist is going away…..no….sun is going to shine……..

Yaa…. …slight change that also gradually

You can see the rain drops still na ?

Watch it... Look very closely……rainbow is visible na ?..

Magic of colors in the drops …..dancing with the music of breeze…….

Saturday, March 15, 2008







Google

















Wednesday, March 12, 2008

Words are like sharp stones......

Be Positive.....
Be Courageous....
We the human beings will die only once.....
You should remember that........................
Most of the people are afraid about " what others may think...."Why they are doing like this?
For what...................................

You should live according to your views...............................
Otherwise what is the meaning of life.....................................
Other people can tell anything...............................................
But think your life is not based on them.................................
It is based on only one person..that is "you".....................
So do not mind what others are telling..........
ignore it...ignore it....

Remember that we are having two eyes....two ears......
But only one mouth...........................................................
Take care in the use of tongue.................
Words are like sharp stones.....................
When we are using stone against some persons it will cause pain......
Like that when we are using some words against others it will surely cause pain to them....
So try to avoid that......
and think twice before you are going to tell something.......

Friendship


Just think................................What is friendship.....................Actually it is like a flower...It will Blossum like a rose......For us some days are very much cold and some what dark. And in some days we may feel loneliness. Some days are hard to understand. On those days God knew we'd need something that will make us happy . So he gave us friends. So that we would always have an angel close when we needed one.

Silence....

What is silence???.
How we can explain it?
We cann't.......we cann't.......
But you know it is having more power...
More strength........