സത്യത്തില്‍ ഇങ്ങനെ വിഷമം വരുന്ന കാര്യങ്ങളൊന്നും എഴുതാന്‍ താല്പര്യമുള്ള കൂട്ടത്തിലല്ല എങ്കിലും ഈ സംഭവം എഴുതുന്നത് തീര്‍ച്ചയായും ചിലരെ എങ്കിലും ചിന്തിപ്പിക്കും എന്ന് തോന്നി...
മത്സരങ്ങളുടെയും പഠനത്തിന്റെയും വാശികള്‍ തീര്‍ക്കുന്ന ലോകത്ത് കുഞ്ഞുങ്ങളെ മനസ്സിലാക്കാന്‍ പറ്റാതെ പോവുന്ന അവസ്ഥ.........ആര്‍ക്കാണ് സമയം ..അല്ലെങ്കില്‍ തന്നെ കുട്ടികളുടെ നല്ല ഒരു സുഹൃത്ത് ആകാന്‍ അധികമാരും ശ്രമിക്കാറില്ല.അവര്‍ക്കാവശ്യമുള്ളത് വാങ്ങികൊടുത്താല്‍, ക്ലാസ്സില്‍ ഒന്നാമതായാല്‍ എല്ലാം ശുഭം എന്ന് കരുതുന്ന സമൂഹം...അല്ലാതെ അവരുടെ മനസ്സ് മനസ്സിലാകാന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണ് സത്യം.
ഞായറാഴ്ച ഏതാണ്ട് അഞ്ചു മണിയോടെയാണ് ഒരു ബന്ധു വിന്റെ ഫോണ്‍ വന്നത് ..അവരുടെ ബന്ധത്തിലുള്ള ഒരു കുട്ടി ആത്മഹത്യ ചെയ്തത്രേ ..തിങ്കളാഴ്ച എസ്. എസ്. എല്‍ . സി പരീക്ഷ എഴുതേണ്ട കുട്ടിയാണ് ...സംഭവ സ്ഥലത്ത് എത്തിയപ്പോളെക്കും ചടങ്ങുകളൊക്കെ കഴിഞ്ഞിരുന്നു ...ഹാളില്‍ കുറെ അധികം വര്‍ണചിത്രങ്ങള്‍ ..എല്ലാം ആ കുട്ടി വരച്ചത് ..പല പല മത്സരങ്ങളില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രങ്ങളായിരുന്നു അവ ...പിന്നെ കുറെ newspaper cuttings . എല്ലാകുട്ടിയുടെ ചിത്രം സഹിതം ..പിന്നെ കുറെ അധികം ട്രോഫികള്‍ ...ഞാനാദ്യമായി ആ ചിത്രങ്ങളിലൂടെ ആ കുട്ടിയെ കാണുകയായിരുന്നു .കലാവിരുതുകള്‍ , magic squares - വിവിധ മത്സരങ്ങളില്‍ സമ്മാനം കിട്ടിയത് ...പഠിക്കാനും അതി സമര്‍ത്ഥന്‍ ..സ്കൂളിന്റെ പ്രതീക്ഷ ..രാവിലെ അമ്പലത്തില്‍ പോയി പരീക്ഷ എഴുതാനുള്ള പേന പൂജിച്ചിട്ടു തിരികെ വന്നതാണ്..വീട്ടില്‍ ആരുമില്ലാത്ത സമയം മുകളിലത്തെ റൂമില്‍ ജനാലയില്‍ കുരുക്കി തന്റെ ജീവിതം അവസാനിപ്പിക്കാന്‍ അവനെ പ്രേരിപ്പിച്ചത് എന്താവും ? അവന്റെ ചിത്രത്തിലെ വര്‍ണങ്ങള്‍ , അതിനെക്കാളും മനോഹാരിത അന്വേഷിച്ചാണോ അവന്‍ പോയത്? ആര്‍ക്കും മറുപടിയില്ലാരുന്നു...എല്ലാവരും പരസ്പരം ഇതേ ചോദ്യം ചോദിക്കുന്നുണ്ടായിരുന്നു ..
ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥയാണോ ഇത്....എല്ലാവരുടെയും പ്രതീക്ഷകളുടെ ഭാരമാണോ അവനെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് ..അതോ പഠനം മാത്രമാണ് ജീവിതം എന്ന ചിന്തയോ ? കുട്ടികളെ പുസ്തകത്തിന്റെ ലോകത്ത് അമിതമായി തളച്ച് ഇടുന്നതാവാം ഒരു കാരണം. അവര്‍ക്ക് മറ്റുള്ളവരുടെ പ്രതീക്ഷകള്‍ ഒരു burden ആവുന്നുണ്ടാകാം...
കുട്ടികള്ക് അവരുടെ പ്രയാസങ്ങളും മറ്റും, അത് എന്തായാലും തുറന്നു സംസാരിക്കാനുള്ള ഒരു അടുപ്പം മാതാപിതാക്കള്‍ ഉണ്ടാക്കിയെടുക്കേണ്ട ആവശ്യകതയല്ലേ ഇതൊക്കെ കാണിക്കുന്നത് ..തിരക്കിട്ട് എന്തൊക്കെയോ നേടാനും എത്തിപിടിക്കാനും ഉള്ള ഓട്ടത്തിന്റെ ഇടയില്‍ കുട്ടികള്‍ക്ക് വേണ്ടി അല്‍പ സമയം ...ലോകത്ത് ഏതൊരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി നല്‍കാന്‍ പറ്റുന്ന ഏറ്റവും വിലപിടിച്ച വസ്തു ..... അതല്ലേ അവര്‍ക്ക് ഏറ്റവും ആവശ്യം ..