Sunday, May 4, 2008

മുഖം‌മൂടികള്‍

കാര്‍മേഘങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു....
തെളിഞ്ഞ ആകാശത്തേയ്ക്..


പുഷ്പങ്ങള്‍ മിഴി തുറന്നു...
തല കൂമ്പിട്ടു നിന്ന ചെടിത്തലപ്പുകള്‍...
ശിരസ്സുയര്‍ത്ത്തി ഞെളിഞ്ഞു നില്ക്കുന്നു..

പെയ്തൊഴിഞ്ഞ മനസ്സിന്റെ ശാന്തതയില്‍ ...
ഞാനും പ്രകൃതിയുടെ ഭാഗം...

നിറഞ്ഞ മിഴികള്‍ ...തുളുമ്പിയത്....
അറിഞ്ഞില്ലന്നു നടിച്ചിരിയ്കാം..
നൊമ്പരം ഹൃദയത്തിന്റെ ഭാഗമാവുന്നതും.....

പുഷ്പ ദളങ്ങളില്‍ മഴത്തുള്ളികള്‍.....
സൂര്യരശ്മികള്‍ അവയില്‍ വര്‍ണം ചാലിച്ചു....

സ്പര്‍ശനമേററാല് പൊട്ടുന്ന വെറും നീര്‍കുമിളകള്‍...
മനുഷ്യമനസ്സു പോലെ...........

വെറും ബാഹ്യ ജാഡകള്‍ ...
മുഖം‌മൂടികള്‍...

ആര്‍ക്കൊകെയോ വേണ്ടി ജന്മങ്ങള്‍....
ആരാണിവിടെ സ്വന്തമായി ജീവിക്കുന്നത്....
എല്ലാം പ്രഹസനം...
അഴിച്ചു മാററാറായില്ലേ മുഖം മൂടികള്‍...

8 comments:

ഹരീഷ് തൊടുപുഴ said...

അഭിനന്ദനങ്ങള്‍....

ചിതല്‍ said...

മനുഷ്യമനസ്സു പോലെ...........
വെറും ബാഹ്യ ജാഡകള്‍ ...
മുഖം‌മൂടികള്‍...


വായിച്ചു.. ഇഷടമായി...

Anoop Technologist (അനൂപ് തിരുവല്ല) said...

കൊള്ളാം

ഫസല്‍ ബിനാലി.. said...

കൊള്ളാം തുടര്‍ന്നും എഴുതുക, ആശംസകളോടെ

Unknown said...

ഒരോ മനുഷ്യന്റെ സ്വാര്‍ഥനാണ് അവന്റെ ഉള്ളിലെ
സ്വാര്‍ഥതാ ബോധമാണ് അവനെ നയിക്കുന്നത്
ഈ മുഖമൂടി അതിന്റെ ലക്ഷണമാണ് മീനു

siva // ശിവ said...

നല്ല വരികള്‍...തുടര്‍ന്നും എഴുതൂ....

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല വരികള്‍. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു