ഹൊ! സമാധാനമായി..........സീററൂണ്ടല്ലോ.....വീട്ടിലേയ്ക്ക് പോകാനായി ബസിലെയ്ക് കാലെടുത്തു വയ്ക്കുമ്പോള്‍ അവള്‍ ആശ്വസിച്ചു..
ബസ് കാലിയാണ്.......ഒരീച്ച പോലുമില്ല... ഏത് സീറ്റില്‍ ഇരിക്കണം....അവള്‍ കാണ്ഫ്യൂഷനിലായി..അവസാനം ഏററവും മുന്‍പിലെ സീറ്റില്‍ സ്ഥാനം പിടിച്ചു...
ബസ്സ് പുറപ്പെടാന്‍ ഇനിയും ഏറെ സമയമുണ്ട്.................പതുക്കെ യാത്രക്കാര്‍ എത്തി തുടങ്ങി.......................സീറ്റുകള്‍ നിറഞ്ഞു................കുറെയധികം ആള്‍കാര്‍ നില്‍ക്കുന്നുമുണ്ട്...."എന്കിലെന്താ എനിക്ക് സീററൂണ്ടല്ലോ....?" അവള്‍ സീറ്റില്‍ പുറത്തേയ്ക് നോക്കി ഗമയില്‍ ഇരുന്നു...
അവസാനമായി കണ്ടക്ടറും ഡ്റൈവറും കയറി....പെട്ടെന്നാണ് ഒരാള്‍ ഓടികയറി വന്നത്....വന്നപാടെ അയാള്‍ സീററു നമ്പര്‍ തപ്പാന്‍ തുടങ്ങി...അവള്‍ അതിശയത്തോടെ അയാളെ നോക്കാന്‍ തുടങ്ങി...
എന്തൊരു മനുഷ്യന്‍..ഇയാള്ക് അവിടെങ്ങാനും നിന്നാല്‍ പോരെ..പെട്ടെന്നാണ് അയാള്‍ അവളുടെ സീറ്റിന്റെ സമീപം എത്തിയത്..കുട്ടീ..ഇതെന്റെ സീററാണ്...അവള്‍ ഞെട്ടി...വിട്ടു കൊടുക്കാന്‍ പറ്റുമോ...
"ചേട്ടാ....അതെങ്ങനെ ശരിയാകും...ഞാനാ ആദ്യം ബസില്‍ കയറിയത്..ഇതെന്റെ സീററാണ്...."
അല്ല കുട്ടീ....ഞാന്‍ റിസര്‍വ് ചെയ്ത സീററാണിത്..അയാള്‍ വീണ്ടും പറഞ്ഞു...കൂടെ കണ്ടക്ടറൂം..""കുട്ടി..മാറികൊടുക്ക്..അതയാള്‍ടെ സീററാണ്...""
അയ്യോ ചമ്മി...ആദ്യമായാണ് കെ. എസ്. ആര്‍.ടി.സി. യില്‍ റിസര്‍വേഷന്‍ ഉണ്ടെന്നു അറിയുന്നത്....സന്കടവും ദേഷ്യവും ചമ്മലും!!!!!!.അവള്‍ ഒരു സൈഡില്‍ എണീറ്റ് നിന്നു..എല്ലാവരും സഹതാപത്തോടെ അവളെ നോക്കാന്‍ തുടങ്ങി....
സൂചി കുത്താന്‍ ഇടമില്ല....ബസ്പുറപ്പെട്ടു കഴിഞ്ഞു ... അവള്‍ മനസ്സില്‍ കരുതി...ദൈവമേ...ഈ ബസ്സ് കേടാകണേ...
ഹും..ആദ്യം വന്ന ഞാന്‍ നില്ക്കുന്നു..പിന്നെ വന്ന ബാക്കി എല്ലാവരും സുഖിച്ചിരിക്കുന്നു...
ഒരു പത്ത് മിനിറ്റു കഴിഞ്ഞില്ല.. ബസ് ബ്രേക്ക് ഡൌണ്‍ ...അവള്‍ മനസ്സില്‍ ചിരിച്ചു...
പിന്നെ അടുത്ത ബസ് നോക്കിനില്‍പ്പായി..വേറൊരു കെ.എസ്.ആര്‍.ടി.സി..വന്നപ്പോള്‍ കണ്ഠക്ടര്‍ അതില്‍ എല്ലാവരെയും കയററിവിട്ടു...
എന്തായാലും അവള്ക്ക് സീറ്റ് കിട്ടി...വേരെയാര്കും സീററില്ല...അപ്പോള്‍ അവള്‍ അവരെ നോക്കി ചിരിച്ചു...ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന മട്ടില്‍..
അപ്പോളാണ് കണ്ടക്ടര്‍ ടിക്കെറ്റെടുക്കാന്‍ വന്നത്,....ടിക്കറ്റെവിടെ ...അവള്‍ തപ്പാന്‍ തുടങ്ങി.ഇല്ല...ഒരു രക്ഷയുമില്ല.....ടിക്കെററ് കാണാനില്ല.
"ചേട്ടാ...ഞാന്‍ മറ്റേ ബസേലേയാ.സത്യമായിട്ടും ഞാന്‍ മറ്റേ ബസിലെയാ....ടിക്കററ് കളഞ്ഞു പോയി."..പറച്ചില്‍ കേട്ടിട്ടാവണം അയാള്‍ ചിരിച്ചു പോയി...കൂടെ ബസിലുള്ള എല്ലാവരും ....
"മോളെ ഇനി ഇതാവര്‍ത്തിക്കരുത്...ടിക്കററ് സൂക്ഷിക്കണ്ടേ...ഇത്രയും പ്രായമായില്ലേ...."
വീണ്ടും ചമ്മിയ മുഖവുമായി അവള്‍ പുറത്തേയ്ക്ക് നോക്കി ചിരിച്ചു കൊണ്ടിരുന്നു...
കടപ്പാട്...സഹപ്രവര്‍ത്തകയും സുഹൃത്തുമായ പത്തനം തിട്ടക്കാരിയ്ക്.....
3 comments:
സ്വന്തം അനുഭവമോ? അതോ കൂട്ടുകാരിയുടേതോ?
ചാത്തനേറ്: സ്വന്തം അനുഭവം സ്വന്തം അനുഭവമായി പറയുന്നത് പഴയ സ്റ്റൈല്‍... ഇതു താന്‍ പുതു സ്റ്റൈല്‍ അല്ലേ?
സോ നൈസ് ജോക്...
Post a Comment