Friday, October 3, 2008

വീണപൂവ്‌

കുറച്ചു നാളായി മൊബൈലിലേയ്ക് വിളി വരുന്നു...

ഓഫീസ് ടൈമിലാണ് മിക്കവാറും..

"സര്‍....airtelil നിന്നാണ്...ബില്ലടച്ച്ചിട്ടില്ല...."

കടത്ത്തിലും കടത്തിന്റെ മുകളിലും നില്‍ക്കുമ്പോള്‍ ബില്ലടയ്ക്കുന്നതെങ്ങനെ...

മാസാവസ്സാനം സാലറി കിട്ടിയിട്ട് വേണം കടം തന്നെ തീര്‍ക്കാന്‍ ....പിന്നെയല്ലേ ബില്ലടയ്ക്കുക.....ഈകാര്യം വല്ലതും എയര്‍ടെല്‍ കാര്‍ക്ക് അറിയുമോ???....

അവര്‍ വീണ്ടും വിളി തുടങ്ങി...അങ്ങനെ ഒരു ദിവസം...ഓഫീസ് ടൈം തന്നെ...ഒരു കാള്‍ .........

അങ്ങേതലയ്കല്‍ കിളിമൊഴി....."സര്‍ airtelil നിന്നും വീണയാ!!!!!!!!!!!"

ഉടന്‍ എത്തി പ്രതിവചനം.."അയ്യോ...airtelil നിന്നും വീണോ??? ആര്???എപ്പോള്‍ ??? ഒന്നും സംഭവിച്ചില്ലല്ലോ അല്ലെ???" ..

പിന്നെ വീണയും airtelum എവിടെ അപ്രത്യക്ഷമായെന്ന് ഒരു പിടിയും ഇല്ല..

കടപ്പാട് :- കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ക്ക്...

3 comments:

Bindhu Unny said...

എന്തിനാ വെറുതെ സഹപ്രവര്‍ത്തകരുടെ തലയില്‍ വയ്ക്കുന്നെ? :-)

siva // ശിവ said...

സാരമില്ല അത് അവര്‍ എങ്ങനെയെങ്കിലും ഈടാക്കിക്കൊള്ളും....

നിരക്ഷരൻ said...

എനിക്കാദ്യം സംഭവം അങ്ങ് കത്തിയില്ല. കത്തിയപ്പോള്‍ ചിരിപൊട്ടി. നമ്പറ് കൊള്ളാം. എന്നിട്ട് ബില്ലൊക്കെ അടച്ചോ ഇപ്പോള്‍ ?

ഈ പോസ്റ്റുകള്‍ ഒന്നും അഗ്രഗേറ്ററില്‍ വരുന്നില്ലേ ? ഇല്ലെങ്കില്‍ അതിനുള്ള സെറ്റിങ്ങ്സുകള്‍ ചെയ്യാന്‍ ശ്രമിക്കൂ. എല്ലാവരും വായിക്കട്ടെ പോസ്റ്റുകള്‍ ഒക്കെ.