തീവണ്ടി ചൂളം വിളിച്ചുകൊണ്ടു അകലെ എതിലെയോ.........എങ്ങോട്ടോ പായുകയാണ്....അത് ഏത് ദിശയിലേയ്കാനെന്നു പറയാനോ മനസ്സിലാക്കാനോ എനിക്ക് കഴിയുന്നില്ല....ശ്രമിച്ചതുമില്ല എന്ന് വേണം പറയാന്‍...
ഇരുണ്ടു തുടങ്ങിയ സന്ധ്യയുടെ കാവല്ക്കാരിയാണോ എന്ന് തോന്നുമാറ് ഞാന്‍ പ്രകൃതിയെ വീക്ഷിച്ചുകൊന്ടെയിരുന്നു...................കൂടേറാന്‍പറന്നു നീങ്ങുന്ന പക്ഷികളുടെയോപ്പം എന്റെ മനസ്സും കുറെദൂരം പോയി........പെട്ടെന്ന് ഞാനതിനു കടിഞ്ഞാണിട്ടു...പുറകിലേയ്ക്ക് പിടിച്ചു വലിച്ചു....
പരീക്ഷാചൂടില്‍, പുസ്തകതാളിലെ അക്ഷരങ്ങളിലൂടെ എന്റെ മിഴികള്‍ പാഞ്ഞു...പക്ഷെ എന്റെ ശ്രമം ഫലവത്തായില്ല...ശ്രദ്ധ കിട്ടാതെ കണ്ണുകള്‍ അലഞ്ഞുനടക്കുകയാണ്... കാരണം മനസ്സു പ്രക്രൃതിരമണീയതയ്കൊപ്പമാണ്....
അകലെ....എവിടെയോ....ഏതോ...അമ്പലത്തിലെ പാട്ടിന്റെ താളത്തിനും അര്‍ത്ഥത്തിനും ഒപ്പം എന്റെ മനസ്സും തുടിച്ചു...അങ്ങോട്ടേയ്ക്ക് പോകുവാന്‍ ആഗ്രഹിച്ചു...ഈശ്വരന്‍ കൂടെയുണ്ടെന്ന അടിയുറച്ച വിശ്വാസം ഉണ്ടെന്‍കിലും ആരാധനാലയത്തിന്റെ മഹത്വം ..........
ലോകജീവിതത്തിന്റെ നിസ്സാരതയെപ്പറ്റി ആലോചിച്ചു..................പ്രപഞ്ചത്തിന്റെ വിശാലതയെപ്പററിയും.......
"ഈ ഭൂമി നമുക്കു വാടകവീടാണെന്നും അതിന് വാടക കൊടുത്തില്ലെങ്കില്‍ മോശമാനെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍......"
"ദിവ്യമായ ഒരു അഗ്നിജ്വാലയും ഹൃദയത്തില്‍ പേറിക്കൊണ്ടാണ് നാം പിറന്നുവീണത്....ആ അഗ്നിയ്ക് ചിറകുകള്‍ നല്‍കുവാനും അതിന്റെ നന്മയുടെ ധവളിമകൊണ്ട് ഈ ഭുവനത്തെ നിറയ്കാനും വേണ്ടിയുള്ളതാവണം നമ്മുടെ പ്രയത്നങ്ങളെല്ലാം..." എന്നുള്ള ഡോ. എ .പി .ജെ. അബ്ദുള്‍കലാമിന്റെ വാക്കുകള്‍.....
മനസ്സു അങ്ങനെ പാറിപ്പറന്നു നടക്കുകയാണ്....
ആകാശത്തിലെ മേഘകൂട്ടങ്ങളിലൂടെ എന്നവണ്ണം പറന്നകലുന്ന പക്ഷികള്‍ പിന്നെയും ദൃഷ്ടികളില്‍ പെട്ടു......മനസ്സു അവയ്കൊപ്പം പറക്കാന്‍ ശ്രമിച്ചു.....ഇത്തവണ ഞാന്‍ അതനുവദിച്ചു.....ചിന്തകളെയും ഒപ്പം കൂട്ടി....
പച്ചയുടെ വിവിധ ഷേഡൂകളാണെങ്ങും... പച്ചപ്പാര്‍ന്ന പ്രകൃതി.....അതിന്റെ പിന്നിലെ വര്ണകണത്തെപ്പറ്റി ചിന്തിച്ചു.....പ്രകൃതിയുടെ ചിത്രകാരന്റെ മഹത്വത്തെപറ്റി ആലോചിച്ചു.....
തെളിഞ്ഞ ആകാശം ...............................നക്ഷത്രങ്ങള്‍ മിന്നാന്‍ തുടങ്ങിയിരിക്കുന്നു......രണ്ടോ...മൂന്നോ...ധൂമകേതുക്കള്‍....കണ്ണിമയ്കാതെ ഞാന്‍ അവയെ പിന്തുടര്‍ന്നു...........ദൃഷ്ടിയില്‍ നിന്നും അകലുവോളം..........പിന്നെ താരാഗണങ്ങളോടായി.... ഞാന്‍ അവയോടു കണ്ണുകളാല്‍ കുശലം ചോദിച്ചു.....ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി....ഞാന്‍ അവരെ ഭൂമിയിലേയ്ക്ക് ക്ഷണിച്ചു...... കണ്ണുകള്‍ ചിമ്മി അവ വിസ്സമ്മതം പ്രകടിപ്പിച്ചു....
ഇരുട്ടിന്റെ കനം കൂടിക്കൊണ്ടേയിരുന്നു.............................പക്ഷിക്കൂട്ടം അങ്ങെത്തികഴിഞ്ഞു.............ഇനിയും പറന്നു നടന്നാല്‍ ശരിയാവില്ലാ.......മനസ്സു മന്ത്രിച്ചു......
അല്ല.....ആ നക്ഷത്രങ്ങള്‍ എന്റെ മിഴികള്‍ക്ക് അന്യമാവുകയാണോ???. മഴമേഘങ്ങള്‍ അവയെ മറയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു...മിന്നലോടൊത്ത ഇടിമുഴക്കം.....വ്യത്യസ്ത കണങ്ങളുടെ പ്രതിക്രിയ.....ധാരയായി പെയ്യുന്ന മഴ.....പളുങ്ക് മണികള്‍ പോലെ ജലകണിക....പ്രകൃതിയുടെ മൂല്യമാര്‍ന്ന രാസസൂത്രം.....
ഇടിമുഴക്കവും മിന്നലും മഴയും ശക്തി പ്രാപിച്ചു....ഞാന്‍ മനസ്സിന് വീണ്ടും കടിഞ്ഞാണിട്ടു .......
തണുപ്പ് സിരകളിലൂടെ അരിച്ചിറങ്ങുന്നു.....അകത്തു മുറിയില്‍ നിന്നും മുത്തശ്ശിയുടെ ശാസന.....ജനാല അടയ്കാതെ തണുപ്പത്തിരുന്നതിനാണ്.....
ഞാന്‍ ജനാലകള്‍ ചേര്‍ത്തടച്ചു.....പിന്നെ പതുക്കെ പുസ്തകത്താളുകളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.......
3 comments:
എഴുത്ത് നന്നായിട്ടുണ്ട്.
മിനിചേച്ചീ...ആദ്യം ശ്രീക്കൊരുപെട...എവിടെചെന്നാലും...
വരികികളും ചിന്തയും നന്നായി പക്ഷെ....ആാാാ
ആ കിട്ടി കിട്ടി.. വാല്‍ നക്ഷത്രത്തിനെ കിട്ടി കേട്ടൊ.. :)
Post a Comment