Friday, November 14, 2008

കലിയുഗം


കോരിച്ചൊരിയുന്ന മഴയുടെ അന്ത്യം..

ചെറുചിരിയോടെ ആകാശം വീണ്ടും..

സിരകളിലൂടെ അരിച്ചിറങ്ങുന്ന കുളിര്‍...

തലകുമ്പിട്ട് നിന്നിരുന്ന ചെറുചെടികള്‍...

പൂമൊട്ടുകളില്‍ വെള്ളത്തുള്ളികള്‍ ...

ജലകണികകളില് നിറക്കൂട്ട്‌...

നിറങ്ങള്‍ ചാലിച്ചെഴുതിയ വിസ്മയം ...

ഈ ലോകം എത്രയോ സുന്ദരം ..

പക്ഷെ ഇപ്പോള്‍ മനുഷ്യമനസ്സിനു ഇതൊക്കെ ആസ്വദിക്കാന്‍ കഴിയുന്നോ....

ആര്‍ക്കറിയാം....

ഭാവി..ഭൂതം ...വര്ത്തമാനം...

ആകാംഷയില്‍ മുങ്ങിയ മനുവംശം...

ഭൂമീ ദേവിയ്ക്ക് അപമാനമായി കുറെ മനുഷ്യജന്മങ്ങള്‍...

എന്തെ ?? തിരിച്ചറിവ് നഷ്ടപ്പെട്ടോ??

വര്തമാനപത്രങ്ങളില്‍ ഉടക്കിനില്‍ക്കുന്ന മിഴികള്‍....

ആര്‍ക്കു ആരെയാണ് വിശ്വസിക്കാന്‍ പറ്റുക...

വിശ്വാസം നഷ്ടപ്പെട്ട ഒരു ജനത...

ഇവിടെ യഥാര്‍ഥ സ്നേഹം ഉണ്ടോ??

നിയമത്തില്‍ പോലും പിഴവുകള്‍ മാത്രം...

കുഞ്ഞുങ്ങളില്‍ പോലും നിഷ്കളങ്കത കണികാണാനില്ല....

സ്വന്തം സഹോദരിയെ..എന്തിന് അമ്മയെ പോലും തിരിച്ചറിയാനാവാത്ത ജനത..

എന്തിന് ? അമ്മമാര്‍ തന്നെ മക്കളെ ബലിയാടാക്കുന്ന കാലം..

വര്‍ത്തമാന പത്രങ്ങള്‍ തുറക്കുമ്പോള്‍ തന്നെ ചോര തിളയ്ക്കുന്ന അവസ്ഥ...

ആര് ആരോട് പരാതി പറയാന്‍ ??

വേലി തന്നെ വിളവു തിന്നുകയല്ലേ ??

മനസാന്നിധ്യം നഷ്ടപ്പെടുന്ന സമൂഹം...

മറ്റുള്ളവരെ ബോധിപ്പിക്കാനായി ജീവിതം....

ബാഹ്യജാഢകല് ..

സ്വന്തമായി ആര്‍കും ഒരു വ്യക്തിത്വം ഇല്ലേ..?

എവിടെയാണ് നമുക്കു പിഴച്ചത്...

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒറ്റയ്ക് നടക്കാനാവാത്ത അവസ്ഥ..

എവിടെയാണ് സുരക്ഷ..."ഇതു മഹാബലിയുടെ നാടു തന്നെയോ?? "

മനുഷ്യമനസ്സ് ഇങ്ങനെ കലുഷിതമായതെങ്ങനെ ???

എങ്ങനെ ഇത്രയും മോശമായി ചിന്തിയ്ക്കാന്‍ കഴിയുന്നു....

ലജ്ജ തോന്നുന്നില്ലേ...

മൃഗങ്ങള്‍ ഇതിലും എത്രയോ ഭേദം...

ഒരു പക്ഷെ ഇതാവാം കലിയുഗം എന്നതിനര്‍ത്ഥം...

അല്ല ആവാതെ തരമില്ല....

2 comments:

Tince Alapura said...

നീനു വിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഒന്നേ ഉള്ളു സമയമായി എന്ന് കാലത്തിന്റെ അടയാളമാണ് ഇത് കൊച്ചു കുഞ്ഞുങ്ങളില്‍ നിന്ന് പോലും ദൈവം മഹത്വം പിന്‍വലിച്ചു അതിനാല്‍ തന്നെ ഇ അടുത്ത കുറച്ചു കാലങ്ങളെ ആഇട്ട് ഉള്ളു കുഞ്ഞുങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകാന്‍ തുടങ്ങിയട്ട് , മാത്രമല്ല വര്‍ദിച്ചു വരുന്ന ശിശു ആത്മഹത്യകള്‍ തനിക്കു വിശ്വാസം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയത്തില്ല എന്നാലും ഇതെല്ലാം ബൈബിളില്‍ ഉണ്ട് സമയത്തിന്റെ അടയാളങ്ങള്‍ signals of era എന്ന ഞാന്‍ എഴുതികൊണ്ടിരിക്കുന്ന എന്റെ പുസ്തകം ഈ അടയാളങ്ങള്‍ എല്ലാം നിങ്ങള്ക്ക് മുന്‍പില്‍ തുറക്കും

Tince Alapura said...

eriyaal 2 maasam