Saturday, November 29, 2008

പകല്‍ നക്ഷത്രം എണ്ണിയ കഥ

അവധി ദിനമായിരുന്നെന്കിലും ചെയ്തുതീരാനുള്ള ഒരുപാട് നൂലാമാലകള്‍ കാരണം ലാബില്‍ തലയും പുകച്ചിരിക്കുംപോളാണ് സിനിമയ്ക് പോയാലോ എന്ന ആശയം മനസ്സില്‍ മിന്നിയത്.


പിന്നെ അധികം ആലോചിച്ചില്ല..ഏതുവേണം...വാരണം ആയിരം ആയാലോ....


അത് മതി ..സൂര്യക്ക് അതില്‍ സിക്സ് പാക്കാണ്...സ്ഥിരമായി ജിമ്മില്‍ പോകുന്ന ഒരാളുടെ കമന്റ് ...


അപ്പോളാണ് ഇന്നത്തെ റിലീസിനെ കുറിചോര്‍ത്ചത്..പിന്നെ വിട്ടില്ല ..ഒന്നുമല്ലെങ്കില്‍ കുറ്റാന്വേഷണം എന്നൊക്കെ പറയുമ്പോള്‍ നല്ലതാവാനെ തരമുള്ളൂ.


പക്ഷെ ടിക്കെറ്റ് കിട്ടുമോ? സാധ്യതയില്ല ..ഒന്നാമതു മോഹന്‍ലാല്‍ മൂവി ..പോരാത്തതിന് സുരേഷ്ഗോപിയും ...എന്തായാലും പോയി നോക്കാം ..കിട്ടിയില്ലെന്കില്‍ വേറെ എതിനെന്കിലും പോകാം..തീരുമാനിചിറങ്ങി.


ബസിനു പോയാല്‍ സമയതെതില്ലാന്നു ഉറപ്പ്.ഓട്ടോ പിടിച്ചു പത്തു പതിനഞ്ച് മിനിട്ട് മുന്പേ സ്ഥലത്തെത്തി. സാധാരണ മോഹന്‍ലാല്‍ മൂവിയാകുംപോള്‍ തറ ടിക്കെട്ടു പോലും കിട്ടില്ല സമയത്ത് വന്നാല്‍. ഇത് കുറച്ചുപേര്‍ മാത്രം. ടിക്കെട്ടിന്റെ ക്യൂ പോയിട്ട് ക്യൂ -ന്റെ പൊടിപോലും ഇല്ല ..ദൈവമേ ..ഉദ്ദേശിച്ച sinima അല്ലെ?



ടിക്കെറ്റെടുത്ത് അകത്തു കയറി. അകത്തു കുറച്ച് ആളുണ്ട് .സമാധാനമായി .


സിനിമ തുടങ്ങി..തലയ്ക്കു മുകളില്‍ നക്ഷത്രങ്ങള്‍ മിന്നുന്നു..ഒന്നേ..രണ്ടേ..മൂന്നേ..അയ്യോ എന്തായിത്..ഒച്ച്‌ പോലും ഇതിലും സ്പീഡില്‍ നീങ്ങും..


ഓരോ സീനുകളും കഴിയുംതോറും കണ്ണുകളില്‍ നിദ്രാദേവി അതിശക്തമായി മുട്ടി കൊണ്ടിരുന്നു. ദൈവമേ എപ്പോളാണോ ഇങ്ങനെ ഒരു സിനിമയ്ക് വരാന്‍ തോന്നിയത് ..


ഹാവൂ ..ഇന്റര്‍വെല്‍ ..പോയാലോ എന്നൊരു ഉള്‍വിളി..


അല്ലെങ്കില്‍ വേണ്ട സുഖമായി ഒന്നുരങ്ങാം.. ചിന്തകള്‍ പല വഴിക്ക് പാഞ്ഞു .

പുറത്തു പോയി കുറെ പാക്കറ്റ് പോപ്കോണ്‍ വാങ്ങി വന്നു .
മുന്‍ സീറ്റില്‍ ചവിട്ടരുത് ..ചവിട്ടിയാല്‍ എന്ത് ചെയ്യും ? രണ്ടു ചവിട്ടു കൊടുത്തു.അതില്‍ ആരും ഇല്ലാത്തതിനാല്‍ തിരിച്ചൊന്നും കിട്ടിയില്ല.

രണ്ടു സുഹൃത്തുക്കള്‍ കയറിയപ്പോള്‍ മുതല്‍ കൊറിക്കാന്‍ തുടങ്ങിയതാണ്‌.. അത് കണ്ടപ്പോള്‍ പുറകിലിരുന്ന ആര്‍ക്കോ ഒരു സംശയം..ഇനി ഇതു ഹോട്ടല്‍ വല്ലതും ആണോ ആവോ?



ആവൂ . ഉറക്കം പോയി..പോപ്കൊനിന്റെ ഒരു ശക്തി ..


ടെന്‍ഷന്‍ മാറാന്‍ വേണ്ടി സിനിമയ്ക്ക് വന്നെന്കിലും ഇതിപ്പോള്‍ ടെന്‍ഷന്‍ കൂടിയ അവസ്ഥ..ദൈവമേ എന്റെ ചെയ്തു തീര്കാനുള്ള വര്ക്ക് ...ഇതു തന്നെ വേണം .



പാഠം ഒന്നു
ഇനിയെന്കിലും റിലീസിന് ഫിലിം കാണരുത്..


പാഠം രണ്ട്
ക്യൂവില്‍ ആളില്ലാത്ത സിനിമയ്ക്ക് കേറരുത് .ആളില്ല എങ്കില്‍ അപ്പോള്‍ സ്ഥലം വിടുക.

3 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതേത് പടം!!! 20-20 അല്ലാലോ??? ഇനി സാഗര്‍ ഏലിയാസില്‍ സുരേഷ് ഗോപിയുമുണ്ടോ!!!

Minnu said...

അല്ല ...പകല്‍ നക്ഷത്രങ്ങള്‍ തന്നെ...ശരിക്കും നക്ഷത്രം എണ്ണി

Anonymous said...

hey i was also reading ur blogs.
good.
after going through ur profile i felt that i met someone like me.