Tuesday, July 21, 2009

ഒരു അന്വേഷണത്തിന്റെ കഥ

ഇതു ശരിക്കും സംഭവിച്ചതാണ് കേട്ടോ, ഇപ്പോളെങ്ങും അല്ല. ഏതാണ്ട് 10-12 വര്‍ഷങ്ങള്‍ക്കു മുന്പ് നടന്നതാണ് ...


കുട്ടികള്‍ ക്രിക്കറ്റ് കളിയില്‍ മുഴുകിയിരിക്കുകയാണ്, സിക്സറും ഫോറും. എന്താണ് ആവേശം, ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ പോലും ഇത്രയും ബഹളം ഉണ്ടായിരിക്കില്ല.


എല്ലാവരും ഏകദേശം 8-10 വയസ്സ് പ്രായം വരുന്നവരാണ്. കൂട്ടത്തിൽ  എന്റെ കസിന്‍ ബ്രദര്‍ ഉണ്ട്. എന്റെ അനിയന്റെ അതെ പ്രായമാണ് അവനും (8 വയസ്സ്). അവനെ തത്കാലം അപ്പൂസ് എന്ന് വിളിക്കാം.


പന്ത് തലങ്ങും വിലങ്ങും പറക്കുന്നു, കുട്ടികള്‍ ആഹ്ളാദകൊടുമുടിയില്‍ തിമിര്‍ക്കുന്നു. ഒരു അലര്‍ച്ച കേട്ടത് പെട്ടെന്നാണ്.
കുട്ടികള്‍ അടിച്ചു പറപ്പിച്ച പന്ത് സിക്സര്‍ ആയി ചെന്നു പതിച്ചത് പറമ്പില്‍ കിളച്ചു കൊണ്ടിരുന്ന ഒരു  ചേട്ടന്റെ തലയില്‍ ...


ചീത്തവിളി. വീട്ടിൽ പറയും എന്ന ഭീഷണിയും.  എന്റെ അനിയന്റെ (കസിന്‍) മുഖം ഇഞ്ചി കടിച്ച കുരങ്ങന്റെ മാതിരി. കാരണം അവന്റെ പന്താണല്ലോ സിക്സർ ആയി പറന്നത്.


പിന്നെ കണ്ടത് ഉറക്കെ ചീത്ത വിളിച്ചു കൊണ്ടു വീട് ലക്ഷ്യമാക്കി പോകുന്ന ചേട്ടനെ ആണ് ..ഇനി എന്തെങ്കിലും പ്രതീക്ഷിക്കാം..(സത്യം പറയാല്ലോ ആ ചേട്ടന് അത്ര വേദനിച്ചു എന്നൊന്നും തോന്നുന്നിലാ ...ഒന്നാമതു റബ്ബര്‍ പന്ത്..ആ ഇനി ആര്‍ക്കറിയാം) എന്തായാലും ചേട്ടനൊരു ഷിപ്രകോപി ആണ് ..കൂടാതെ സദാ സമയവും കുട്ടികളെ ചീത്ത വിളിക്കുകയും ചെയ്യും


എടാ...ഒരു അലര്‍ച്ച കേട്ട് അവന്റെ കാറ്റു പോയെന്ന് തോന്നുന്നു....പതുക്കെ പതുക്കെ വിളറി വെളുത്ത മുഖവുമായി പേരപ്പന്റെ അരികിലേയ്ക്ക് ...പതിവു പോലെ കയ്യില്‍ ചൂരല്‍ ..
അമ്മേ ചൂരല്‍ കഷായം ഉറപ്പ് ... വളിച്ച മുഖവുമായി തല ലേശം പാളി നോക്കി ...ചേച്ചിമാരോ അമ്മയോ വല്ലവരും ഹെല്‍പിനുണ്ടോ ?

രക്ഷയില്ല ...


ഒന്നൂടെ പാളി നോക്കി ..

കൂട്ടുകക്ഷികള്‍ ആരെങ്കിലും ..

.ഹ്മ്മം ..എല്ലാം ഒരു തെങ്ങിന്റെ പുറകില്‍ പമ്മി നില്ക്കുന്നു ..
കൊള്ളാം


പിന്നെ പറയണ്ടല്ലോ ചൂരല്‍ കഷായം !!!!!



ഇനി ഇതിന്റെ ബാക്കി പത്രം

രാത്രി സമയം ഏതാണ്ട് 2-3 ആയിട്ടുണ്ടാവണം. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്‌ കണ്ണ് തുറന്നത്. ഭഗവാനെ വല്ല കള്ളന്മാരും ഒന്നാമതേ  കൊള്ളക്കാരുടെ ശല്യമുള്ള കാലമാണ്. പക്ഷെ എല്ലാ ഭയത്തെയും അസ്ഥാനത്താക്കി വിളി വന്നു. കൊച്ചച്ച്ചനാണ്. കൂടെ ഒന്ന് രണ്ടു പേരും . 


സംഭവം മറ്റൊന്നുമല്ല മുന്പേ പറഞ്ഞ കക്ഷി "അപ്പൂസ് " അവനെ കാണാനിലാത്രേ. നിന്നു വിയര്‍ത്തു പോയി. (അന്ന് മൊബൈൽ ഫോൺ ഒന്നുമില്ല, ഉള്ള ലാൻഡ്‌ലൈൻ ആണെങ്കിലാവട്ടെ കാറ്റടിച്ചാൽ പിന്നെ അനങ്ങാതാവും. കാറ്റത്ത്‌ മരച്ചില്ല  വീണതിനാല്‍ ഞങ്ങളുടെ ഭാഗതേയ്ക്കു ഉള്ള ഫോണൊക്കെ മൌനവ്രതമെടുക്കുന്ന സമയം.) എന്റെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ എങ്കിലും ദൂരം ഉണ്ട് അപ്പൂസിന്റെ വീട്ടിലേയ്ക്ക്‌. കാണാഞ്ഞപ്പോള്‍ അന്വേഷിച്ചിറങ്ങിയതാണത്രേ. എല്ലായിടവും തപ്പി, ഇനി ഇവിടെയും കൂടിയേ ഉള്ളൂ ബന്ധു വീടുകളില്‍ അന്വേഷിക്കാന്‍.


കേട്ടപാടെ പപ്പയും ഒരു ടോര്‍ച്ചും എടുത്തുകൊണ്ടു അവരുടെ കൂടെ പോയി. ഞാനാണെങ്കില്‍ സകല ദൈവങ്ങളെയും വിളിക്കുകയാണ്‌. എന്റെ അനിയന്‍ ആണെങ്കില്‍ ഒന്നും മിണ്ടുന്നില്ല. വിഷമിചിരിക്കുകയാണ്. വിഷമിച്ചിരിക്കുകയാണ്. അവർ സ്കൂളിലും ഒരു ക്ലാസ്സിലായതു കാരണം നല്ല അടുപ്പമായിരുന്നു.


സമയം കടന്നു പോകുന്നു. വിവരം അറിയാത്തതിന്റെ ആധി ഒരു വശത്ത് ..


ഇനി അന്വേഷണത്തിന്റെ വഴികളിലേയ്ക്ക് ...

അപ്പൂസിന്റെ കളി നടന്ന സമയം ഏതാണ്ട് വൈകിട്ട് അഞ്ചു മണി. അപ്പോള്‍ അത് കഴിഞ്ഞു ഏതൊക്കെ ബസുകള്‍ ആ വഴി പോയി എന്നായിരുന്നു ആദ്യ അന്വേഷണം. 

ഒരു ബാംഗ്ലൂര്‍ ബസും ചെന്നൈ ബസും അവിടുന്ന് പോയിട്ടുണ്ട് .
പിന്നെ ആ വഴി പാസ് ചെയ്യുന്ന കുറെ ബസുകളും ..
കുറെ പേര് ഈ ബസുകളെ ചുറ്റിപ്പറ്റി ആയി അന്വേഷണം 


junction -ഇല്‍ ഉണ്ടായിരുന്ന സകല ടാക്സി കളും ഈ പറയുന്ന ബസുകളുടെ യൊക്കെ പുറകെ പോയിട്ടുണ്ട്..പോലീസില്‍ ഇതുവരെ complaint ചെയ്തിട്ടില്ല ..



പേരപ്പന്റെ മുഖത്ത് ആര്ക്കും നോക്കാനാവാത്ത അവസ്ഥ ..പാവം ഒന്നും മിണ്ടുന്നില്ല ..അതിനിടയില്‍ ആരോ പറഞ്ഞു അതുവഴിപോയ തമിഴ്‌നാട് റോഡ്‌ ട്രാന്‍സ്പോര്ടിന്റെ ബസില്‍ അവനെപോലെ ഒരാള്‍ കയറുന്ന കണ്ടത്രെ ..പിന്നെ അതിന്റെ പുറകെയായി കുറെ ആള്‍ക്കാര്‍ ...


അപ്പോളേയ്ക്കും ആരൊക്കെയോ പുറകെ നടന്നു ടെലിഫോണ്‍ lines ശരിയാക്കി .. ബാംഗ്ലൂര്‍ ബസിലും ചെന്നൈ ബസിലും ഒന്നും അപ്പൂസ് കയറിയിട്ടില്ല. പിന്നെ എവിടെ പോയി. എല്ലാവര്ക്കും ആധിയായി..പേരപ്പന്‍ ഇപ്പോള്‍ വീണു പോകും എന്നപോലെ..പേരമ്മയുടെ കാര്യം പറയുകയും വേണ്ട ..



യൂക്കാലി മരങ്ങള്‍ തിങ്ങി നിറഞ്ഞ ഒരു സ്ഥലമുണ്ട് അപ്പൂസിന്റെ വീടിന്റെ സമീപം ..പിന്നെ പേരപ്പനും എന്റെ പപ്പയും പിന്നെ കുറെ നാട്ടുകാരും കൂടി അവിടെ തപ്പാന്‍ തുടങ്ങി ..കസിന്‍ ചേട്ടന്മാരും കൊച്ചച്ചന്മാരും വേറെ വഴിയേ...എല്ലാവരുടെയും ഹൃദയം പടപടാ ഇടിക്കുന്നു. ..

ഒട്ടും സഹിക്കാന്‍ പറ്റാതെ വന്നത് യൂകാലി കാട്ടില്‍ നടന്ന ഒരു സംഭവമാണ്‌ ...അവിടെ ഒരു കാട് പിടിച്ചു കിടക്കുന്ന കുളമുണ്ട്...പപ്പാ നോക്കുമ്പോളുണ്ട് പേരപ്പന്‍ ഒരു വലിയ ഒരു മരകഷണം എടുത്തു വെള്ളത്തില്‍ കുത്തിനോക്കുന്നു ..എല്ലാവരുടെയും ചങ്കു തകരുന്ന അവസ്ഥ    

പിന്നെ പേരപ്പന്‍ ഒറ്റ കരച്ചിലായിരുന്നു " പിന്നെ എവിടെ പോയെടാ എന്റെ മോന്‍ ...അവനെ ഞാന്‍ കുറെ തല്ലി .. അത് നേരാ ..പക്ഷെ അവനോടു സ്നേഹമില്ലാഞ്ഞിട്ടല്ലല്ലോ ??"



എങ്ങുമില്ല ..പിന്നെ അപ്പൂസ് എവിടെ പോയി...ഇനി വല്ല വരും ?



അപ്പോളേയ്ക്കും നേരം വെളുക്കാന്‍ തുടങ്ങി...ഞങ്ങളും വെപ്രാളപ്പെട്ട് അപ്പൂസിന്റെ വീട്ടിലെത്തി ..അന്വേഷിക്കാന്‍ കൂടിയവരും എല്ലാവരും ഉണ്ട് ..പേരമ്മ വലിയ വായില്‍ നിലവിളിക്കുന്നു ...



"ഇനി നോക്കിയിട്ട് കാര്യമില്ല നമുക്കു പോലീസില്‍ പരാതി കൊടുക്കാം ." തല മുതിര്ന്ന ആരുടെയോ നിര്‍ദേശം...



എലാവരും കൂടി പേരപ്പനെ സമാധാനിപ്പിച്ചു പോലീസില്‍ പരാതി കൊടുക്കാമെന്നു സമ്മതിപ്പിച്ചു ഇറങ്ങാന്‍ തുടങ്ങുമ്പോള്‍

അതാ ഒരാള്‍ കണ്ണൊക്കെ തിരുമ്മി വരുന്നു. വേറാരും അല്ല നമ്മുടെ "അപ്പൂസ്" ...ആള്‍ക്കൂട്ടം കണ്ടു ഭയന്നിട്ടുണ്ട്‌ ....ഇപ്പോള്‍ കരയും എണ്ണ അവസ്ഥ ..


ഈശ്വരാ ..എന്താ പറയുക ..എരിതീയില്‍ പച്ച വെള്ളം കോരി ഒഴിച്ച്ചാലത്ത്തെ അവസ്ഥ ...പിന്നെ പറയണോ?


ഇനി സംഭവിച്ചത്

അടി കിട്ടിയ പിണക്കത്തില്‍ റൂമില്‍ പോയി കിടന്നപ്പോളാണ് ഷെല്‍ഫില്‍ തലേന്ന് ആരോ കൊണ്ടു കൊടുത്ത നല്ല pure തേന്‍ ഇരിക്കുന്നത് കണ്ടത് ..കുറച്ചെടുത്ത് ടേസ്റ്റ് ചെയ്തപ്പോള്‍ നല്ല ടേസ്റ്റ് ..പിന്നെ ടേസ്റ്റ് ചെയ്തു ചെയ്തു ആശാന്‍ കുറെ അകത്താക്കി. അത് കഴിഞ്ഞപ്പോള്‍ വീണ്ടും അടിയുടെ കാര്യം ഓര്‍ത്ത അപ്പൂസ് ഒരു ബാലരമയൊക്കെ എടുത്തു പറമ്പിലേയ്ക്ക് ഇറങ്ങി .. കാപ്പിത്തോട്ടത്തില്‍ ഒരു കാപ്പി ചെടിയില്‍ കയറി ഇരുന്നു ആശാന്‍ സുഖമായി വായനയില്‍ മുഴുകി.. ...തേനിന്റെ effect ആണോ എന്തോ? ..സമയം കുറെ കഴിഞ്ഞപ്പോള്‍ പാവം കാപ്പി ചെടിയുടെ ശിഖരങ്ങളില്‍ ചാരിയിരുന്നു ഉറങ്ങിപ്പോയി ..അപ്പൂസിനു അന്ന് പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ ഞങ്ങളനുഭവിച്ചത് ...

(പിന്നെയും വർഷങ്ങൾ കഴിഞ്ഞു. കോശങ്ങളെ കാർന്നു തിന്നുന്ന രോഗം അവേനയും ബാധിച്ചു. ഇപ്പോൾ വേദനയില്ലാത്ത ലോകത്തു മാലാഖമാരോട് കൂട്ടുകൂടി ഭൂമിയിൽ നടക്കുന്നതൊക്കെ കണ്ടു ആസ്വദിക്കുന്നുണ്ടാവും ഞങ്ങളുടെ സ്വന്തം അപ്പൂസ്‌)


Tuesday, June 23, 2009

വാല്‍നക്ഷത്രമാണ് താരം :) :( ???

(എന്റെ സുഹൃത്തും സഹപ്രവര്‍ത്തകയും അയല്‍വാസിയുമായ വാല്‍നക്ഷത്രത്തിന്റെ ഇന്നത്തെ ദിവസത്തില്‍ നിന്നും (23-06-2009))



ഒരു ചാറ്റല്‍ മഴയുള്ള പ്രഭാതം ...രാവിലെ കഷ്ട്ടപ്പെട്ടു ഉണര്‍ന്നു റെഡിയായി വാതിലും പൂട്ടി നോക്കിയപ്പോള്‍ അവള്‍ ആദ്യം കണ്ടത് അടുത്ത റൂമിലെ സുഹൃത്തിനെ തന്നെ .." ഭഗവാനെ ..എന്റെ ഒരു ദിവസം പോയല്ലോ? നല്ല ശകുനം" ...


പഞ്ച് ചെയ്ത് ഒന്നാം നിലയിലെ ലാബിലേയ്ക്ക് നടക്കുമ്പോളാണ് ആരോ പുറകില്‍ നിന്നും വിളിച്ചത്..നോക്കുമ്പോള്‍ ലൈബ്രറിയിലെ ചേച്ചി...

എന്നത്തെയും പോലെ ഒരു പ്ലാസ്റ്റിക് ചിരി ചിരിച്ചുകൊണ്ട് ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി.

ചേച്ചിയും ഒന്നു ചിരിച്ചു...പിന്നെ ഒന്നു ചിന്തിച്ചിട്ട് പറഞ്ഞു.." അതെ ഇയാള്‍ടെ ഒരു certificate പുസ്തകത്തിന്റെ ഇടയില്‍ നിന്നും കിട്ടിയിരുന്നു..അവിടെ വച്ചിട്ടുണ്ട്.. "


ഹൊ ഇനി ഇതാണോ ആവോ സര്‍ട്ടിഫിക്കറ്റ്..


ഇനി ഇന്നലെ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പോയപ്പോള്‍ മറന്നതാവുമോ ആവോ?



ഇന്നാണ് പി എച്ച് ഡി യ്ക്കുവേണ്ടിയുള്ള joining റിപ്പോര്ട്ട് അയകേണ്ട അവസാന തീയതി ..ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് മിസ്സായാല്‍ !!!!!!!!!!!!!



അവള്‍ നേരെ വച്ചു പിടിപ്പിച്ചു..ലൈബ്രറി യിലേയ്ക്കു


ചേച്ചീ സര്‍ട്ടിഫിക്കറ്റ് എവിടെ.?

അതാ മൂലയില്‍ വച്ചിട്ടുണ്ട് .....

അവള്‍ തപ്പാന്‍ തുടങ്ങി.... ഏത് സര്‍ട്ടിഫിക്കറ്റ്?
എവിടെ?
ഇവിടെ ഒന്നുമില്ലല്ലോ ...


പിന്നെ കണ്ടു ..ഒരു മൂലയില്‍ ഒരു വെളുത്ത കവറില്‍ പൊതിഞ്ഞ ഒരു കടലാസുതുണ്ട് ..
അയ്യോ ഇതാരുന്നോ...?


കഴിഞ്ഞവര്‍ഷം ..കൃത്യമായി പറഞ്ഞാല്‍ 12 മാസം മുന്പ് ഏകദേശം ഇതേ സമയത്തു എഴുതിയ ഒരു പരീക്ഷയുടെ ഹാള്‍ ടിക്കെറ്റ്‌.


എക്സാം കഴിഞ്ഞു റിസള്‍ട്ട്‌ വന്നിട്ട് മാസം എട്ട് ആയി
പാസ്സായവര്‍ പി എച്ച് ഡി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു ..


അത് കഴിഞ്ഞു രണ്ടു എക്സാം കൂടി കഴിഞ്ഞു ...


ഇനിയിപ്പോള്‍ ചത്ത കുട്ടിയുടെ ജാതകം നോക്കുന്നതെന്തിന് ..???



ഹാള്‍ ടിക്കെറ്റ്‌ എടുത്തു ലാബില്‍ എങ്ങോ ഒരു മൂലയിലിട്ടു പതിവു പോലെ ജോലി ചെയ്യുകയാണെന്ന് ബോസ്സിനെ ബോധ്യപ്പെടുത്തി ..


ചെയ്തു ചെയ്തു പിന്നെ ഒരു പണിയും ചെയ്യാനില്ലാതായപ്പോള്‍ ഓര്‍ത്തു ...പണ്ടു ഡൌണ്‍ ലോഡ് ചെയ്തു വച്ച റിസള്‍ട്ട്‌ ചുമ്മാ ഒന്നു നോക്കാം ..


ഒരു നേരം പോക്ക്..കിട്ടില്ലാ എന്നുറപ്പാ ..അത്ര നന്നായാണല്ലോ പരീക്ഷ എഴുതിയത്... (ഇനി എക്സാം നെ പറ്റി..റിസര്‍ച്ച് ഫീല്‍ഡില്‍ ഉള്ളവരുടെ സ്വപ്നം ..council of scientific and industrial research നടത്തുന്ന എക്സാം .. CSIR പാസ്സാകുന്നവര്‍ക്ക് fellowship സഹിതം പി എച് ഡി ചെയ്യാം ..)


നോക്കിയപ്പോള്‍ അതാ ഹാള്‍ ടിക്കെറ്റ്‌ ഇലെ നമ്പരും നെറ്റിലെ നമ്പരും യോജിക്കുന്നു...അയ്യോ തല കറങ്ങുന്നോ ...ഒന്നു കൂടെ അടിച്ചു നോക്കി ..അതെ അത് തന്നെ .....qualified !!!!!!!!!!!!!! julius ceaser നെ ഉദ്ധരിച്ചാല്‍ he came he saw he conquired ..


എന്തായാലും സന്തോഷമായി ..താമസിചാനെന്കിലും അറിഞ്ഞല്ലോ...ഒരു പാടു നാളത്തെ അവളുടെ സ്വപ്നം !!!!!!!!!!!!!!


ഇനി ലാബ്‌ മെംബേര്‍സ് നോട് പറഞ്ഞപ്പോലുള്ള പ്രതികരണങ്ങള്‍:


research guide : നല്ല ചുട്ട അടിയുടെ കുറവാ...punishment ആയി ലാബിലുള്ള എല്ലാവര്ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ചു ട്രീറ്റ്‌ !!!... കുറെ കാശ് പൊടിയുമ്പോള്‍ ഹാള്‍ ടിക്കെറ്റ്‌ സൂക്ഷിക്കാന്‍ ഓര്‍മിക്കും..ഇനി ജീവിതത്തില്‍ ഇതൊരു പാഠമായിക്കോട്ടേ ...


ബാക്കിയുള്ളവര്‍: ഇവള്ക്കെ ഇതു പറ്റൂ ..ഇവള്‍ക്ക് മാത്രം ...

ഇനി നമ്മുടെ താരത്തിന്റെ അവസ്ഥ : കരയണോ ചിരിക്കണോ :) ? :(?
"ചത്ത കുട്ടിയ്ക്കു ഇങ്ങനെയും ഒരു ജാതകമോ ???"
ശരിക്കും വാല്നക്ഷത്രമാണ് താരം






Wednesday, June 17, 2009

ഹിന്ദു നദീതട സംസ്കാരം

പരശുറാം അന്നും വൈകി.കൂടെ അനൌന്‍സ്മെന്റും. ട്രെയിന്‍ നമ്പര്‍ --- പരശുറാം എക്സ്പ്രസ് നാല്പത്തി അഞ്ചു മിനിട്ടുകള്‍ വൈകി ഓടിക്കൊണ്ടിരിക്കുന്നു..

ഞങ്ങള്‍ മൂന്നു നാല് ആള്‍ക്കാര്‍ ഒരു സുഹൃത്തിന്റെ നിക്കാഹിന്പോയതാണ് ..സ്റ്റേഷനിലെ തിരക്കിനിടയിലും അവിടെയുണ്ടായിരുന്ന നൂറ്റാണ്ടുകള്‍ പഴക്കംതോന്നുന്ന ടെലിവിഷനിലെ പാട്ടുകള്‍ ആശ്വാസം നല്കി ..എങ്ങനെയെങ്കിലും സമയംകളയണ്ടെ...

ഇനിയും ഒരു മണിക്കൂര്‍ ബാക്കി .അടുത്തുള്ള കടയില്‍ നിന്നും ബാലരമ വാങ്ങിവന്നു സൂത്രനും വായിച്ചിരിപ്പായി... സൂത്രനും ഷേരുവും മായാവിയും ശംഭുവും ..പിന്നെ മന്ത്രിയുടെ തന്ത്രങ്ങളും വായിച്ചു സമയം പോയതറിഞ്ഞില്ല ...ഹാവൂ ഇവരൊക്കെ ഇപ്പോളും ജീവിച്ച്ചിരിപ്പുള്ളതെത്ര നന്നായി ..രാധയ്ക്കും രാജുവിനും പ്രായമേ ആവുന്നില്ലല്ലോ..വര്‍ഷമെത്രയായി ...മന്തിയ്ക്കാനെന്കില്‍ രാജാവാവാണ് പറ്റുന്നുമില്ല.. കാലിയായെ മാത്രം കുറെ നാളായി കണ്ടിട്ട് ...

അകലെ നിന്നും ട്രെയിന്റെ ചൂളം വിളി കേള്‍ക്കുന്നുണ്ട് ..കൂടെ അനൌന്‍സ്മെന്റും..ട്രെയിന്‍ നമ്പര്‍ ---- ഒന്നാമത്തെ പ്ലാട്ഫോമിലെയ്ക് എത്തിക്കൊണ്ടിരിക്കുന്നു ... ഹൊ സമാധാനമായി ..കാത്തിരിപ്പിന് വിരാമം.

എന്തായാലും കറക്റ്റ് ആയി ട്രെയിന്‍ വന്നു ..പറഞ്ഞതു പോലെ
നാല്പത്തി അഞ്ചു മിനിട്ടു ലേറ്റ് ... അത്പക്കാ കറക്റ്റ് ..

ഒരു തരത്തില്‍ ഓടി കയറി...ഹൊ സമാധാനമായി..സീറ്റുണ്ട് ...

തൊട്ടടുത്ത സീറ്റില്‍ ഏകദേശം അമ്പതുഅറുപതു പ്രായം വരുന്ന മൂന്നാല് ചേട്ടന്മാര്‍ തിരക്കൊന്നും അവരെ ബാധിക്കുന്നില്ലഎന്ന പോലെ വലിയ വര്ത്തമാനമാണ് ..ആകാശത്തിന്റെ കീഴിലെ സകല കാര്യങ്ങളുംസംസാരിക്കുന്നതിന്റെ ത്രില്ലില്‍ അവര്‍ ആര്‍ത്തു ചിരിക്കുന്നുമുണ്ട്...

കൊള്ളാല്ലോ നേരംപോക്കായി . മനസ്സില്‍ വിചാരിച്ചു..

എന്തായാലും അതിലൊരു മാഷ് ചരിത്രം ഒക്കെ അറിയാവുന്ന കൂട്ടത്തിലാണെന്ന്തോന്നുന്നു...

മെസ്സപ്പോട്ടോമിയ യെക്കുറിച്ചും യൂഫ്രട്ടീസ് നദിയെകുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുന്നുണ്ട്...കൂടാതെ ഇപ്പോളത്തെ ഇറാക്കിനെ കുറിച്ചും.

ഹാരപ്പ, മോഹെന്‍ ജോദാരോ ..ചരിത്രം പിടിമുറുക്കുന്നു..
അന്നത്തെ കാലത്തെ നഗരങ്ങളെകുറിച്ചും ഭരണത്തെ കുറിച്ചും പഠനരീതികളെക്കുറിച്ചും എല്ലാം അവര്‍ പറഞ്ഞുതര്‍ക്കിക്കുന്നു..

അപ്പോളാണ് നമ്മുടെ മാഷ്‌: എന്തായാലും വിദേശികളൊന്നും നമ്മുടെ ഹിന്ദു നദീതട സംസ്കാരത്തിന്റെഅടുത്ത്തെത്ത്തില്ല.. അതാര് പറഞ്ഞാലും ഞാന്‍ സമ്മതിച്ചു തരില്ല..


ഹിന്ദു നദീതടസംസ്കാരംലോകത്തിന്റെ ...
ഭാരതത്തിന്റെ......
ഹിന്ദു നദീതട സംസ്കാരം നമ്മുടെ ....
ഹിന്ദുനദീതട സംസ്കാരം ...
അയാള്‍ ആവേശത്തോടെ പ്രസംഗിക്കുകയാണ് .

.എല്ലാവരും അന്തം വിട്ടുകുന്തം വിഴുങ്ങിയ പോലെ അയാളെ നോക്കുന്നു..

ഹിന്ദു നദിയോ ? അങ്ങനെയും ഒരു നദിഉണ്ടോ? ഒരാളുടെ ചോദ്യം

ഞങ്ങള്‍ ചിരി അടക്കാന്‍ പാടുപെട്ടു ...ഒന്നും കേട്ടതേയില്ല എന്നമട്ടില്‍ വിദൂരതയിലെയ്ക് കണ്ണ്നട്ടു..

അപ്പോളാണ് ആരോ തിരുത്തിയത് ..

അതെ അപ്പച്ചാ...ഹിന്ദു നദി അല്ല ..സിന്ധു നദി .. സിന്ധുനദീതട സംസ്കാരം..

പാവം അപ്പച്ചന്‍...
അല്ല ആര്ക്കും പറ്റാമല്ലോ ഇങ്ങനെയൊക്കെ ..
നുപ്പത്തി രണ്ടു നാക്കിന്റെ ഇടയില്‍ ഒരു പല്ലല്ലേ ഉള്ളൂ...



Sunday, May 17, 2009

ചുരുളുകള്‍ നിവരുന്നു

അവധി ദിവസമായതിനാല്‍ ഉറക്കം കണ്ണില്‍ നിന്നു പോകുന്നതെയില്ല .... എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം കേട്ടാണ് കണ്ണുകള്‍ തുറന്നത്..

അയ്യോ സമയം ഒന്‍പത്‌ മണി...സാധാരണ ഒരു ദിവസം പോലും ഈ സമയത്തു ഉണരാത്ത എന്റെ റൂം മേറ്റ്‌ അതാ കുളിച്ചൊരുങ്ങി നില്ക്കുന്നു...എന്റെ കണ്ണ് തള്ളി ...

എന്താ....എങ്ങോട്ടാ...ഈ പറക്കുന്നത്..സാധാരണ ലാബില്‍ പോകാനാണെങ്കില്‍ ഇതല്ലല്ലോ സ്ഥിതി..
ഒന്നുമില്ലെടാ ..ഇന്നൊരു സര്‍പ്രൈസ് ഉണ്ട്...

എന്തായിരിക്കും....ആവോ?? ഒരു പിടിയുമില്ല....ഇനി വല്ല കല്യാണ ആലോചനയും???..ഹേയ് ആണെങ്കില്‍ പറയാതിരിക്കാന്‍ തരമില്ല....

ഹാ ..എന്തെങ്കിലും ആവട്ടെ... ചിലപ്പോള്‍ പള്ളിയില്‍ പോകുന്നതാവും.......മെഴുകുതിരി കത്തിക്കാനോ മറ്റോ....

ഒരു ചെറിയ ഷോപ്പിങ്ങ് ഒക്കെ കഴിഞ്ഞു സുഹൃത്തിനെയും കൊണ്ടു ഹോസ്പിറ്റലില്‍ പോയപ്പോള്‍ ആണ് പിന്നെ അവള്‍ടെ ഫോണ്‍ കാള്‍ , എടാ നീ എവിടാ....ഞാന്‍ റൂം കീ എടുത്തിട്ടില്ല....

ഹും...രാവിലെ ഒന്നും ആലോചിക്കാതെ എണീറ്റ്‌ ഓടിയപ്പോള്‍ ഓര്‍ക്കനമാരുന്നു.....

എന്തായാലും ഹോസ്പിറ്റലില്‍ കുറെയധികം താമസിക്കും..കഴിവധും വേഗം വരാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു....

വൈകുന്നേരം അഞ്ചു മണി .....

എന്റെ റൂമിലേയ്ക്ക് അതാ ഒരു പെണ്‍കുട്ടി കടന്നു വരുന്നു ..അല്ല..ആരാത്...
ഞാന്‍ കണ്ണുകള്‍ തിരുമ്മി വീണ്ടും വീണ്ടും നോക്കി...
പിന്നെ ഒറ്റച്ചിരി ആയിരുന്നു..
അതവള്‍ തന്നെ ..എന്റെ റൂം മേറ്റ്‌ ....

എങ്ങനെയുണ്ട് ?? അവള്‍ ചോദിച്ചു.....മറുപടി പറയാന്‍ എന്റെ നാവ്‌ പൊന്തുന്നില്ല.

ഒറ്റദിവസം കൊണ്ടു...അതും ഏതാനും മണിക്കൂറുകള്‍ കൊണ്ടു....അവള്‍ ആളാകെ മാറിയിരിക്കുന്നു....

ഭഗവാനെ ..ഇതൊക്കെ കാണാന്‍ മാത്രം ഞാന്‍ എന്ത് പാപം ചെയ്തു....

പ്രത്യേകിച്ചൊന്നും ഇല്ല....മുടി straighten ചെയ്തതാണ്.......

നീലാഭം കുന്ജിതാന്ഗ്രം ഘനം അമലതരം .സാമ്യതം ചാരു ഭംഗ്യാ ...
Darkish blue ,perfectly pure curly luxuriant tresses gathered togethor in a charming knot!(കടപ്പാട്‌: നാരായണീയം ) നല്ല കുനുകുനാണ് ചുരുണ്ട് കിടന്നിരുന്ന അവളുടെ കാര്‍കൂന്തല്‍ അതാ നല്ല വടിപോലെ നില്ക്കുന്നു
....കുറെ നാളായി staighten ചെയ്യണമെന്നു പറയുന്നെങ്കിലും ഇത്ര വേഗം ഇതു പ്രതീക്ഷിച്ചില്ല ...really shocked .


പോകുന്ന വഴികളില്‍ എല്ലാവരും ഷോക്കടിച്ചത് പോലെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നു...ആ കുറച്ചു ദിവസത്ത്തെനു ഇങ്ങനെയാവും...

സമയം ഏതാണ്ട് രാത്രി രണ്ടു മണിയായിക്കാണും ....ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത് ..ലൈറ്റ് ഇട്ടു നോക്കിയപ്പോള്‍ അവള്‍..പേടിച്ചു കരയുന്നു....സ്വപ്നം കണ്ടത്രെ ..."എന്റെ മുടി വീണ്ടും ചുരുണ്ടു പോയി.... അമ്മേ...ഞാനിതെങ്ങനെ സഹിക്കും..."
"അണ്ണാന്റെ പോലെ എന്റെ മുടിയില്‍ മൂന്നു വരകള്‍ ....."