Wednesday, June 17, 2009

ഹിന്ദു നദീതട സംസ്കാരം

പരശുറാം അന്നും വൈകി.കൂടെ അനൌന്‍സ്മെന്റും. ട്രെയിന്‍ നമ്പര്‍ --- പരശുറാം എക്സ്പ്രസ് നാല്പത്തി അഞ്ചു മിനിട്ടുകള്‍ വൈകി ഓടിക്കൊണ്ടിരിക്കുന്നു..

ഞങ്ങള്‍ മൂന്നു നാല് ആള്‍ക്കാര്‍ ഒരു സുഹൃത്തിന്റെ നിക്കാഹിന്പോയതാണ് ..സ്റ്റേഷനിലെ തിരക്കിനിടയിലും അവിടെയുണ്ടായിരുന്ന നൂറ്റാണ്ടുകള്‍ പഴക്കംതോന്നുന്ന ടെലിവിഷനിലെ പാട്ടുകള്‍ ആശ്വാസം നല്കി ..എങ്ങനെയെങ്കിലും സമയംകളയണ്ടെ...

ഇനിയും ഒരു മണിക്കൂര്‍ ബാക്കി .അടുത്തുള്ള കടയില്‍ നിന്നും ബാലരമ വാങ്ങിവന്നു സൂത്രനും വായിച്ചിരിപ്പായി... സൂത്രനും ഷേരുവും മായാവിയും ശംഭുവും ..പിന്നെ മന്ത്രിയുടെ തന്ത്രങ്ങളും വായിച്ചു സമയം പോയതറിഞ്ഞില്ല ...ഹാവൂ ഇവരൊക്കെ ഇപ്പോളും ജീവിച്ച്ചിരിപ്പുള്ളതെത്ര നന്നായി ..രാധയ്ക്കും രാജുവിനും പ്രായമേ ആവുന്നില്ലല്ലോ..വര്‍ഷമെത്രയായി ...മന്തിയ്ക്കാനെന്കില്‍ രാജാവാവാണ് പറ്റുന്നുമില്ല.. കാലിയായെ മാത്രം കുറെ നാളായി കണ്ടിട്ട് ...

അകലെ നിന്നും ട്രെയിന്റെ ചൂളം വിളി കേള്‍ക്കുന്നുണ്ട് ..കൂടെ അനൌന്‍സ്മെന്റും..ട്രെയിന്‍ നമ്പര്‍ ---- ഒന്നാമത്തെ പ്ലാട്ഫോമിലെയ്ക് എത്തിക്കൊണ്ടിരിക്കുന്നു ... ഹൊ സമാധാനമായി ..കാത്തിരിപ്പിന് വിരാമം.

എന്തായാലും കറക്റ്റ് ആയി ട്രെയിന്‍ വന്നു ..പറഞ്ഞതു പോലെ
നാല്പത്തി അഞ്ചു മിനിട്ടു ലേറ്റ് ... അത്പക്കാ കറക്റ്റ് ..

ഒരു തരത്തില്‍ ഓടി കയറി...ഹൊ സമാധാനമായി..സീറ്റുണ്ട് ...

തൊട്ടടുത്ത സീറ്റില്‍ ഏകദേശം അമ്പതുഅറുപതു പ്രായം വരുന്ന മൂന്നാല് ചേട്ടന്മാര്‍ തിരക്കൊന്നും അവരെ ബാധിക്കുന്നില്ലഎന്ന പോലെ വലിയ വര്ത്തമാനമാണ് ..ആകാശത്തിന്റെ കീഴിലെ സകല കാര്യങ്ങളുംസംസാരിക്കുന്നതിന്റെ ത്രില്ലില്‍ അവര്‍ ആര്‍ത്തു ചിരിക്കുന്നുമുണ്ട്...

കൊള്ളാല്ലോ നേരംപോക്കായി . മനസ്സില്‍ വിചാരിച്ചു..

എന്തായാലും അതിലൊരു മാഷ് ചരിത്രം ഒക്കെ അറിയാവുന്ന കൂട്ടത്തിലാണെന്ന്തോന്നുന്നു...

മെസ്സപ്പോട്ടോമിയ യെക്കുറിച്ചും യൂഫ്രട്ടീസ് നദിയെകുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുന്നുണ്ട്...കൂടാതെ ഇപ്പോളത്തെ ഇറാക്കിനെ കുറിച്ചും.

ഹാരപ്പ, മോഹെന്‍ ജോദാരോ ..ചരിത്രം പിടിമുറുക്കുന്നു..
അന്നത്തെ കാലത്തെ നഗരങ്ങളെകുറിച്ചും ഭരണത്തെ കുറിച്ചും പഠനരീതികളെക്കുറിച്ചും എല്ലാം അവര്‍ പറഞ്ഞുതര്‍ക്കിക്കുന്നു..

അപ്പോളാണ് നമ്മുടെ മാഷ്‌: എന്തായാലും വിദേശികളൊന്നും നമ്മുടെ ഹിന്ദു നദീതട സംസ്കാരത്തിന്റെഅടുത്ത്തെത്ത്തില്ല.. അതാര് പറഞ്ഞാലും ഞാന്‍ സമ്മതിച്ചു തരില്ല..


ഹിന്ദു നദീതടസംസ്കാരംലോകത്തിന്റെ ...
ഭാരതത്തിന്റെ......
ഹിന്ദു നദീതട സംസ്കാരം നമ്മുടെ ....
ഹിന്ദുനദീതട സംസ്കാരം ...
അയാള്‍ ആവേശത്തോടെ പ്രസംഗിക്കുകയാണ് .

.എല്ലാവരും അന്തം വിട്ടുകുന്തം വിഴുങ്ങിയ പോലെ അയാളെ നോക്കുന്നു..

ഹിന്ദു നദിയോ ? അങ്ങനെയും ഒരു നദിഉണ്ടോ? ഒരാളുടെ ചോദ്യം

ഞങ്ങള്‍ ചിരി അടക്കാന്‍ പാടുപെട്ടു ...ഒന്നും കേട്ടതേയില്ല എന്നമട്ടില്‍ വിദൂരതയിലെയ്ക് കണ്ണ്നട്ടു..

അപ്പോളാണ് ആരോ തിരുത്തിയത് ..

അതെ അപ്പച്ചാ...ഹിന്ദു നദി അല്ല ..സിന്ധു നദി .. സിന്ധുനദീതട സംസ്കാരം..

പാവം അപ്പച്ചന്‍...
അല്ല ആര്ക്കും പറ്റാമല്ലോ ഇങ്ങനെയൊക്കെ ..
നുപ്പത്തി രണ്ടു നാക്കിന്റെ ഇടയില്‍ ഒരു പല്ലല്ലേ ഉള്ളൂ...



9 comments:

Unknown said...

ഹിന്ദു നദിയല്ല സിന്ധു നദി
ഇതു പോലുള്ള അപ്പച്ചന്മാർ നമ്മുക്ക് ചുറ്റും നിരവധിയുണ്ടാകും

Deepu George V said...

Hi Snow white...

Thanks for visiting my blog and leaving the comments. I visited your three blogs..

It is always interesting to to see Malayalam blogs, and the patience that you take to write things in Malayalam with an English Keyboard.

All the best for your blogging efforts.

Deepu George V

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

Sureshkumar Punjhayil said...

Nakku thanneyalle prashnam... Manoharam... Ashamsakal...!!!

siva // ശിവ said...

Poor old man....

വിജയലക്ഷ്മി said...

post nannaayirikkunnu..vaayikkaan rasam thonni...

Sukanya said...

അപ്പച്ചന്റെ ഭാവം എന്തായിരുന്നു എന്നെന്തേ എഴുതിയില്ല? വായനക്കാര്‍ക്ക് വിട്ടു കൊടുത്തതാണോ?

priyag said...

സംഭവം ജോര്‍ ഹി ഹി ഹി ഹി !!!!!!!

Minnu said...

എല്ലാവര്ക്കും നന്ദി ..പോസ്റ്റ്‌ സന്ദര്‍ശിച്ചതിന്..അപ്പച്ചന്റെ ഭാവം എഴുതാതെ തന്നെ എല്ലാവര്ക്കും മനസിലായിക്കാനുമെന്നു വിചാരിക്കുന്നു