Tuesday, June 23, 2009

വാല്‍നക്ഷത്രമാണ് താരം :) :( ???

(എന്റെ സുഹൃത്തും സഹപ്രവര്‍ത്തകയും അയല്‍വാസിയുമായ വാല്‍നക്ഷത്രത്തിന്റെ ഇന്നത്തെ ദിവസത്തില്‍ നിന്നും (23-06-2009))



ഒരു ചാറ്റല്‍ മഴയുള്ള പ്രഭാതം ...രാവിലെ കഷ്ട്ടപ്പെട്ടു ഉണര്‍ന്നു റെഡിയായി വാതിലും പൂട്ടി നോക്കിയപ്പോള്‍ അവള്‍ ആദ്യം കണ്ടത് അടുത്ത റൂമിലെ സുഹൃത്തിനെ തന്നെ .." ഭഗവാനെ ..എന്റെ ഒരു ദിവസം പോയല്ലോ? നല്ല ശകുനം" ...


പഞ്ച് ചെയ്ത് ഒന്നാം നിലയിലെ ലാബിലേയ്ക്ക് നടക്കുമ്പോളാണ് ആരോ പുറകില്‍ നിന്നും വിളിച്ചത്..നോക്കുമ്പോള്‍ ലൈബ്രറിയിലെ ചേച്ചി...

എന്നത്തെയും പോലെ ഒരു പ്ലാസ്റ്റിക് ചിരി ചിരിച്ചുകൊണ്ട് ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി.

ചേച്ചിയും ഒന്നു ചിരിച്ചു...പിന്നെ ഒന്നു ചിന്തിച്ചിട്ട് പറഞ്ഞു.." അതെ ഇയാള്‍ടെ ഒരു certificate പുസ്തകത്തിന്റെ ഇടയില്‍ നിന്നും കിട്ടിയിരുന്നു..അവിടെ വച്ചിട്ടുണ്ട്.. "


ഹൊ ഇനി ഇതാണോ ആവോ സര്‍ട്ടിഫിക്കറ്റ്..


ഇനി ഇന്നലെ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പോയപ്പോള്‍ മറന്നതാവുമോ ആവോ?



ഇന്നാണ് പി എച്ച് ഡി യ്ക്കുവേണ്ടിയുള്ള joining റിപ്പോര്ട്ട് അയകേണ്ട അവസാന തീയതി ..ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് മിസ്സായാല്‍ !!!!!!!!!!!!!



അവള്‍ നേരെ വച്ചു പിടിപ്പിച്ചു..ലൈബ്രറി യിലേയ്ക്കു


ചേച്ചീ സര്‍ട്ടിഫിക്കറ്റ് എവിടെ.?

അതാ മൂലയില്‍ വച്ചിട്ടുണ്ട് .....

അവള്‍ തപ്പാന്‍ തുടങ്ങി.... ഏത് സര്‍ട്ടിഫിക്കറ്റ്?
എവിടെ?
ഇവിടെ ഒന്നുമില്ലല്ലോ ...


പിന്നെ കണ്ടു ..ഒരു മൂലയില്‍ ഒരു വെളുത്ത കവറില്‍ പൊതിഞ്ഞ ഒരു കടലാസുതുണ്ട് ..
അയ്യോ ഇതാരുന്നോ...?


കഴിഞ്ഞവര്‍ഷം ..കൃത്യമായി പറഞ്ഞാല്‍ 12 മാസം മുന്പ് ഏകദേശം ഇതേ സമയത്തു എഴുതിയ ഒരു പരീക്ഷയുടെ ഹാള്‍ ടിക്കെറ്റ്‌.


എക്സാം കഴിഞ്ഞു റിസള്‍ട്ട്‌ വന്നിട്ട് മാസം എട്ട് ആയി
പാസ്സായവര്‍ പി എച്ച് ഡി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു ..


അത് കഴിഞ്ഞു രണ്ടു എക്സാം കൂടി കഴിഞ്ഞു ...


ഇനിയിപ്പോള്‍ ചത്ത കുട്ടിയുടെ ജാതകം നോക്കുന്നതെന്തിന് ..???



ഹാള്‍ ടിക്കെറ്റ്‌ എടുത്തു ലാബില്‍ എങ്ങോ ഒരു മൂലയിലിട്ടു പതിവു പോലെ ജോലി ചെയ്യുകയാണെന്ന് ബോസ്സിനെ ബോധ്യപ്പെടുത്തി ..


ചെയ്തു ചെയ്തു പിന്നെ ഒരു പണിയും ചെയ്യാനില്ലാതായപ്പോള്‍ ഓര്‍ത്തു ...പണ്ടു ഡൌണ്‍ ലോഡ് ചെയ്തു വച്ച റിസള്‍ട്ട്‌ ചുമ്മാ ഒന്നു നോക്കാം ..


ഒരു നേരം പോക്ക്..കിട്ടില്ലാ എന്നുറപ്പാ ..അത്ര നന്നായാണല്ലോ പരീക്ഷ എഴുതിയത്... (ഇനി എക്സാം നെ പറ്റി..റിസര്‍ച്ച് ഫീല്‍ഡില്‍ ഉള്ളവരുടെ സ്വപ്നം ..council of scientific and industrial research നടത്തുന്ന എക്സാം .. CSIR പാസ്സാകുന്നവര്‍ക്ക് fellowship സഹിതം പി എച് ഡി ചെയ്യാം ..)


നോക്കിയപ്പോള്‍ അതാ ഹാള്‍ ടിക്കെറ്റ്‌ ഇലെ നമ്പരും നെറ്റിലെ നമ്പരും യോജിക്കുന്നു...അയ്യോ തല കറങ്ങുന്നോ ...ഒന്നു കൂടെ അടിച്ചു നോക്കി ..അതെ അത് തന്നെ .....qualified !!!!!!!!!!!!!! julius ceaser നെ ഉദ്ധരിച്ചാല്‍ he came he saw he conquired ..


എന്തായാലും സന്തോഷമായി ..താമസിചാനെന്കിലും അറിഞ്ഞല്ലോ...ഒരു പാടു നാളത്തെ അവളുടെ സ്വപ്നം !!!!!!!!!!!!!!


ഇനി ലാബ്‌ മെംബേര്‍സ് നോട് പറഞ്ഞപ്പോലുള്ള പ്രതികരണങ്ങള്‍:


research guide : നല്ല ചുട്ട അടിയുടെ കുറവാ...punishment ആയി ലാബിലുള്ള എല്ലാവര്ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ചു ട്രീറ്റ്‌ !!!... കുറെ കാശ് പൊടിയുമ്പോള്‍ ഹാള്‍ ടിക്കെറ്റ്‌ സൂക്ഷിക്കാന്‍ ഓര്‍മിക്കും..ഇനി ജീവിതത്തില്‍ ഇതൊരു പാഠമായിക്കോട്ടേ ...


ബാക്കിയുള്ളവര്‍: ഇവള്ക്കെ ഇതു പറ്റൂ ..ഇവള്‍ക്ക് മാത്രം ...

ഇനി നമ്മുടെ താരത്തിന്റെ അവസ്ഥ : കരയണോ ചിരിക്കണോ :) ? :(?
"ചത്ത കുട്ടിയ്ക്കു ഇങ്ങനെയും ഒരു ജാതകമോ ???"
ശരിക്കും വാല്നക്ഷത്രമാണ് താരം






12 comments:

Rare Rose said...

വാല്‍നക്ഷത്രം ആളു കൊള്ളാം ട്ടോ..അപ്പോള്‍ ചത്ത കുട്ടീടെ ജാതകമാണെന്നു പറഞ്ഞു നിസാരമാക്കി ഒന്നും കളയാന്‍ പാടില്ല ല്ലേ..:)

Phayas AbdulRahman said...

ആഹ.. അത്രക്കായോ.. ഈ വാല്‍ നക്ഷത്രത്തിനെ എവിടെ കിട്ടും...??

Minnu said...
This comment has been removed by the author.
Minnu said...

വാല്നക്ഷത്രത്ത്തിനെ ഇവിടെ കിട്ടും കേട്ടോ
"http://www.vaalnakshathram.blogspot.com/"

Muralee Mukundan , ബിലാത്തിപട്ടണം said...

വാലില്ലാത്ത നക്ഷത്രമായിരുന്നൂ..താരം കേട്ടൊ

neeraja{Raghunath.O} said...

Hai......

ലിഡിയ said...

തോക്കൂന്ന് വല്ലാത്തൊരു ആത്മ വിശ്വാസമായിരുന്നല്ലേ പുള്ളിക്ക്. അതിനും വേണം അപാര ധൈര്യം വേണം..

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:) :)
ആശംസകള്‍.........
വെള്ളായണി

സൂത്രന്‍..!! said...

ചുട്ട അടിയുടെ കുറവാ

Minnu said...

പോസ്റ്റ് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും എല്ലാവര്ക്കും നന്ദി ..ഡിയര്‍ rare rose "ചത്ത കുട്ടീടെ ജാതകമാണെന്നു പറഞ്ഞു നിസാരമാക്കി ഒന്നും കളയാന്‍ പാടില്ല" എന്ന് മനസ്സിലായില്ലേ ? ബിലാതിപട്ടണം ചേട്ടാ വാല്നക്ഷത്രത്ത്തിനു ഒരു വാലും കൂടി ഉണ്ടോന്നാ ഞങ്ങള്‍ടെ സംശയം ..

ശരിയാ പാര്‍വതീ തോല്‍ക്കുമെന്ന് വിശ്വസിക്കാനും വേണം ഒരു ധൈര്യം.
നന്ദി വെള്ളായണി ചേട്ടാ ..
സൂത്രാ ഞങ്ങളും ഇതു തന്നെയാ പറഞ്ഞത് ..നല്ല ചുട്ട അടിയുടെ കുറവുണ്ടെന്ന് ..

പി.സി. പ്രദീപ്‌ said...

വാല്‍നക്ഷത്രമാണ് താരം.
പാപികളല്ലാത്തോര്‍ വാല്‍നക്ഷത്രത്തെ കല്ലെറിയട്ടെ.:)

the man to walk with said...

:)