ക്ര്യത്യമായ ഓർമയില്ല എങ്കിലും തീരെ ചെറിയ പ്രായത്തിലാണ് ആദ്യമായി ആലിപ്പഴം കണ്ട ഓർമ്മ.
പഴയ വീടിന്റെ ജനാലയിലൂടെ ആലിപ്പഴ വീഴ്ച മമ്മിയാണ് കാണിച്ചു തന്നത്.
പിന്നീട് മഴ ആസ്വദിക്കൽ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാവുകയായിരുന്നു. 2018 -ൽ പ്രളയത്തിന്റെ ഭീകരത അനുഭവിക്കുന്നത് വരെ.
ഒരുപാട് നാളുകൾക്കു ശേഷം, അതായതു ഏതാണ്ട് 30 ഓളം വർഷങ്ങൾക്കു ശേഷം വീണ്ടും ഇന്നലെയാണ് ഞാൻ വീണ്ടും ആലിപ്പഴവീഴ്ച്ച അനുഭവിക്കുന്നത്. അതും വേറൊരു രാജ്യത്ത്..
തൂവെള്ള നിറത്തിൽ അവിടവിടെയായി ആലിപ്പഴം
അന്നതൊരു ആവേശം ആയിരുന്നു. കാത്തിരുന്നിട്ടുണ്ട്, ആലിപ്പഴം കാണാൻ.
ആദ്യമായി ആലിപ്പഴം കാണുന്നതിന് മുൻപ്, എന്റെ വിചാരം കാനമാങ്ങ യാണ് ആലിപ്പഴം എന്നായിരുന്നു. (ഞങ്ങളുടെ നാട്ടിൽ കാട്ടുമാവിൽ ഉണ്ടാകുന്ന തീരെ ചെറിയ മാങ്ങ കാനമാങ്ങ എന്നാണ് അറിയപ്പെട്ടിരുന്നത്. നല്ല കറ ഉണ്ടാവും, ശരീരഭാഗത്തു പറ്റിയാൽ പൊള്ളുകയും ചെയ്യും. പക്ഷെ നല്ല മധുരമായിരുന്നു)
ആലിപ്പഴ വീഴ്ച ആസ്വദിക്കാൻ നല്ലതുതന്നെ എങ്കിലും ഇതുമൂലം പലസ്ഥലങ്ങളിലും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവര്‍ത്തി...
എന്നാലും എന്ത് കാരണത്താലാവും ആലിപ്പഴം എന്ന പേര് വന്നിട്ടുണ്ടാകുക.
No comments:
Post a Comment