രാവിലെ നല്ല മഴയായിരുന്നു. നല്ല തണുപ്പും. കോറോണക്കാലമായതിനാൽ മാനസികമായി ഒരു ഒറ്റപ്പെടലും ഉണ്ടായിരുന്നു. വീട്ടുകാരെല്ലാവരും നാട്ടിൽ. അവധിദിവസം ആയതിനാലും ഒറ്റപ്പെടൽ വല്ലാണ്ട് തോന്നിയതിനാലും കുറച്ചു വെയിൽ വന്നപ്പോൾ പുറത്തേയ്ക്കിറങ്ങി. മാസ്ക് ധരിക്കാതെ ഗേറ്റിനു പുറത്തു പോകാൻ പറ്റാത്തത് മൂലം വീട്ടുമുറ്റത്തുള്ള ചെറിയ പൂന്തോട്ടത്തിൽ ചെടികളെയും ആകാശവും ഒക്കെ നോക്കി അങ്ങനെ ഇരുപ്പായി.
അപ്പോളാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലയിൽ വളർന്നു നിൽക്കുന്ന പുളിയാറില എന്ന് നാട്ടിൽ അറിയപ്പെടുന്ന ഓക്സാലിസ് എന്ന കൊച്ചു ചെടി ശ്രദ്ധയിൽ പെട്ടത്. ചെറുപ്പത്തിൽ കഞ്ഞിയും കറിയും കളിക്കുമ്പോൾ ഇതൊരു പച്ചക്കറി ആയിരുന്നു ഞങ്ങൾക്ക്. ഒരു ചെറിയ പുളിരസമുള്ള ഈ ചെടിയുടെ തണ്ടും കായ്കളും കഴിച്ചിട്ടും ഉണ്ട്. കായ്കൾ പൊട്ടിച്ചു കളിക്കാൻ നല്ല രസമായിരുന്നു (ചില നാടുകളിൽ സാലഡ് ആയും കൂടാതെ ചമ്മന്തിയിലും മോര് കറിയിലും വരെ പുളിയാറില ഉപയോഗിക്കാറുണ്ടത്രെ, തോരനും ചിലർ വെക്കാറുണ്ടത്രെ. ഞാൻ ചെയ്തിട്ടില്ല കേട്ടോ, ചിലപ്പോൾ ഇനി ചെയ്തേക്കാം)

തീരെ ചെറിയതായതിനാൽ പെട്ടെന്ന് ശ്രദ്ധിക്കില്ല എങ്കിലും വളരെ സുന്ദരമായ പുഷ്പങ്ങളാണ് ഇവയുടേത്. പല നിറങ്ങളിൽ, പല വലുപ്പത്തിൽ.
No comments:
Post a Comment