Sunday, April 13, 2008

പുതുമഴയും എന്റെ പനിനീര്‍പ്പൂവും


പുതുമഴ.....................മണ്ണിന്റെ ഊഷ്മളമായ ഗന്ധം എന്റെ മനസ്സിലും ഉന്മേഷം പരത്തി ....എന്തെന്നില്ലാത്ത ആഹ്ളാദവും....വേനലില്‍ തളര്‍ന്നു നിന്നിരുന്ന തളിരുകള്‍ പുഞ്ചിരിയോടെ എണീറ്റു നില്ക്കുന്നു....പക്ഷെ മനസില്‍ ഒരു ആശങ്ക ..

വിടര്‍ന്നു നില്ക്കുന്ന എന്റെ പനിനീര്‍പ്പൂക്കള്‍ ...........ഇതളുകള്‍ അടര്‍ന്നു പോകുമോ ആവോ? ഹേയ് എന്താ ഇതു....എന്തിരുന്നാലും ഈ പുതുമഴ ..അതെനിക്കു ഒരുപാട് ഇഷ്ടമാണ് ...

4 comments:

ബാജി ഓടംവേലി said...

പുതുമഴ
മണ്ണിന്റെ ഊഷ്മളമായ ഗന്ധം
എന്റെ മനസ്സിലും
ഉന്മേഷം പരത്തി
എന്തെന്നില്ലാത്ത ആഹ്ളാദവും.

Unknown said...

പുതുമണ്ണിന്റെ ഗന്ധം മഴപെയ്യുമ്പോള്‍ അതാസ്വദിക്കുക കുട്ടിക്കാലത്തെ രസമുള്ള ഒരോര്‍മ്മയാണു
മഴ പോലെ സുന്ദരമായ കാഴ്ച്ച എന്താണുള്ളത്
മുറ്റത്തെ റൊസാചെടിയില്‍ ആ പൂവുകള്‍
കൊഴിയാതെ ഇരിക്കട്ടെ

ശ്രീ said...

പുതുമഴ ഇഷ്ടമല്ലാത്തവരുണ്ടാകുമോ?

:)

എം.എച്ച്.സഹീര്‍ said...

മഴ ഒരനുഭവമാണ',
ആഹ്ളാദമാണ',
ആനന്ദമാണ',
ആഘോഷമാണ',
വെള്ളം തെറിപ്പിച്ച്‌,
തോര്‍ത്തു മുണ്ട്‌ ചൂണ്ടയാക്കി
മുറ്റത്ത്‌ കടലാസ്‌ തോണിയിറക്കി
ചങ്ങാതിയെ വെള്ളത്തില്‍ ഉന്തിയിട്ട്‌
തല നനച്ച്‌..നനച്ച്‌...