Saturday, April 19, 2008

ഇങ്ങനേയും ചിലര്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്..കൃത്യമായി പറഞ്ഞാല്‍ പ്രീഡിഗ്രി കാലഘട്ടത്തില്‍ ...വളരെ മനോഹരമായിട്ടുള്ള ക്യാമ്പസ്.....ശാന്തത നിറഞ്ഞു നില്ക്കുന്ന അന്തരീക്ഷം .എന്നും വൈകിട്ടത്തെ നടക്കാന്‍ പോകലുകള്‍...കോട്ടയം നഗരത്തില്‍ നിന്നും കുറച്ചുമാറി സ്ഥിതിചെയ്യുന്ന ആ കോളേജില്‍ ചേര്‍ന്നതുതന്നെ അവിടുത്തെ ശാന്തസുന്ദരമായ അന്തരീക്ഷം കണ്ടിട്ടായിരുന്നു.. ആപ്ലിക്കേഷന്‍ പോലും അയച്ചിരുന്നില്ല..മധ്യകേരളത്തിലെ വളരെ പ്രശസ്തമായ കോളേജില്‍ ഇന്‍റര്‍വ്യൂനു പോകുന്ന വഴിയാണ് എന്‍റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അവിടെ പോകുന്നത്..കാരണം മറ്റൊന്നുമല്ലായിരുന്നു...എന്‍റെ സുഹൃത്തിന് അവിടെയെ അഡ്മിഷന്‍ കിട്ടിയുളളൂ...ഒരുമിച്ചു പോകാന്‍ പ്ലാന്‍ ചെയ്തിരുന്ന ഞങ്ങള്‍ക്കു അതൊരു അടിയായി..ആദ്യമായി വീട്ടില്‍ നിന്നു ഒറ്റയ്ക്ക് മാറി നില്‍ക്കാന്‍ ഒരു മടിയും...അവള്‍ക്കും അങ്ങനെ തന്നെ...പക്ഷെ അവള്‍ക്കു എനിക്ക് അഡ്മിഷന്‍ കിട്ടിയിടത്ത് കിട്ടിയില്ല താനും...അങ്ങനെ ഞാന്‍ എന്‍റെ തീരുമാനം മാറ്റി...... അങ്ങനെ ഒരുപാടു ബുദ്ധിമുട്ടിയെങ്കിലും എന്‍റെ നിര്‍ബന്ധ ബുദ്ധി വിജയിച്ചു. അങ്ങനെ ശാന്തസുന്ദരമായ ആ സ്ഥലത്ത് ഞങ്ങളുടെ വിഹാരം ആരംഭിച്ചു...വിചാരിച്ചത്ര രസം ഒന്നും ഉണ്ടായിരുന്നില്ല... വളരെ കര്‍ശനക്കാരായിരുന്ന ആയിരുന്ന ദൈവത്തിന്‍റെ മാലാഖമാര്‍ ....എന്നിരുന്നാലും അവിടുത്തെ പ്രകൃതി ഭംഗിയില്‍ ഞങ്ങള്‍ എല്ലാം മറന്നു ...ഹോസ്റ്റലിന്‍റെ ഒരു മതില്കെട്ടിന്‍റെ അപ്പുറത്ത് ഒരു മലയാണ്...അവിടെ താമസിച്ചിരുന്നത് വേറൊരു വിഭാഗം ജനങ്ങള്‍ ആയിരുന്നു...ഒരു തരത്തില്‍ പറഞ്ഞാല്‍ ആദിവാസികള്‍...ആ വാക്കു ഉപയോഗിക്കരുതെന്നു കരുതിയതാണ്...പക്ഷെ അല്ലാതെ ആര്‍ക്കും മനസ്സിലാവില്ല....ശരിക്കും പരിഷ്കാരം കുറഞ്ഞ ജനവിഭാഗം.. കോളേജില്‍ നിന്നും എന്‍ എസ് എസ് ന്‍റെ വകയായി പല പ്രവര്‍ത്തികള്‍ക്കും അവിടെ പോകാറുണ്ടായിരുന്നു... സന്ധ്യയാകുമ്പോള്‍ അവരില്‍ പലരുടെയും തലകള്‍ മതിലിന്റെ അപ്പുറത്ത് ഉയരും.. അല്ല എന്തിന് അവരെ കുറ്റം പറയുന്നു...പച്ച പരിഷ്കാരികള്‍ അതിലും മോശമായി പെരുമാറുന്നില്ലേ...ഇവര്‍ വെറും ആദിവാസികള്‍.. അവരെ എങ്ങനെ കുറ്റം പറയാനാവും... കാരണം പച്ചപരിഷ്കാരികള്‍ പറയുന്നതരം കമന്‍റുകള്‍ ഒന്നും അവര്‍ പറയുന്നത് കേട്ടില്ല..

ചൂഷണം ചെയ്യാനും ഉണ്ട് കുറേപ്പേര്‍.. വിധിക്കുന്നതല്ലേ ......അതവര്‍ക്ക് പരിഷ്കാരികള്‍ ഒരുപറ്റം...നമ്മളെപ്പോലുള്ളവര്‍ ... പറയാനാവുമോ വിധിയെന്നതിനെ....എന്തായാലും ഒരുപാടു മാറ്റം വന്നിരിക്കുന്നു…അവരുടെ ആവശ്യങ്ങളെപറ്റി അവര്‍ക്ക് കുറെയൊക്കെ ബോധം വന്നു തുടങ്ങിയിരിക്കുന്നു…

പിന്നീടൊരുദിവസം…ഹൃദയം ഭേദിപ്പിക്കുന്ന ഒരു കാഴ്ച….ഉച്ചമയക്കത്ത്തിനു ശേഷം ജനാല തുറന്നു വെറുതെ റബര്‍തോട്ടത്തിലേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു….മഴവരാനാണെന്ന് തോന്നുന്നു….നല്ല കാറ്റും …. കാറ്റത്ത് വീഴുന്ന റബര്ച്ചുള്ളികള്‍ പെറുക്കാന്‍ ഓടിയെത്തുന്ന കോളനിയിലെ പെണ്ണുങ്ങളും കുട്ടികളും..അവരുടെ ഇടയില്‍ എന്തൊരു സന്തോഷമാണ് …ചുള്ളികള്‍പെറുക്കുംപോളും ആഹ്ലാടമാണ്..നമ്മളൊന്നും ജന്മം ആഗ്രഹിച്ച്ചാലും കിട്ടാത്ത അവരുടെ ആനന്ദം…അപ്പോളാണ് അവരെല്ലാം ഒച്ച വെയ്ക്കുന്നത് കേട്ടത്….ആരെയോ ഓടിക്ക്കയാണ്…..അതെ ഒരു ബാലന്‍ പതിമൂന്ന് -പതിനാലു വയസ്സ് പ്രായം വരും ..കീറിപ്പറിഞ്ഞ വേഷവുമിട്ടു..അപ്പോലെയ്ക്കും മഴ ശക്തമായിക്കഴിഞ്ഞിരുന്നു…..ആ കുട്ടി അവിടെതന്നെ..അവന്‍ ഒരു പൊട്ടിപൊളിഞ്ഞ ചെറിയ ടാന്കില്‍നിന്നും ചീഞ്ഞ കരികിലകളും വെള്ളവും വാരി വായിലേയ്ക്ക് …ഞാന്‍ മുഖം തിരിച്ചു…ഇതൊക്കെ കാണാന്‍ വയ്യ ഭഗവാനെ….പാവം വിശന്നിട്ടാവുമെന്നു കരുതി….അപ്പുറത്തെ റൂമിലെ മുതിര്‍ന്ന ചേച്ചിമാരാരോ ബ്രഡ് ഇട്ടു കൊടുത്തു..അവന്‍ അതും ആ വെള്ളത്തില്‍ മുക്കുകയാണ്…..അപ്പോലെയ്ക്കും താഴെ ജോലിക്കാരാരോ അവനെ അവിടെനിന്നും ഓടിച്ചു….പിന്നെ ശാസന ഞങ്ങള്‍ക്കായി…മര്യാദയ്ക്ക് ജനാല അടച്ചിട് പിള്ളാരെ..മഴയും പിടിച്ചു തുറന്നിട്ടോളും…….ഞാന്‍ പതുക്കെ ജനാല ചാരി…..ശക്തമായ മഴയും ഇടിയും…
അവധി ദിനമായതിനാലും ഉറങ്ങാന്‍ നല്ല സുഖമുള്ള കാലാവസ്തയായതിനാലും ഞാന്‍ വീണ്ടും പുതപ്പിനുള്ളിലെയ്ക്ക് ചുരുണ്ടുകൂടി ...മാലാഖമാര്‍ റൂം ചെക്ക് ചെയ്യാന്‍ വരരുതേ എന്ന പ്രാര്‍ത്ഥനയോടുകൂടി...കാരണം പകലുറങ്ങാന്‍ പാടില്ല ...ഹോസ്റ്റല്‍ നിയമത്തിലൊന്ന്.....

6 comments:

പോരാളി said...

വിശപ്പിന്റെ കാഠിന്യത്താല്‍‌ കഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് ബാല്യങ്ങളില്‍ ഒരുവനായിരിക്കില്ലേ അവന്‍? നാം ദിവസവും പാഴാക്കുന്ന ഭക്ഷണം കൊണ്ട് എത്രയോ വിശന്നൊട്ടിയ വയറുകള്‍ക്ക് അന്നം നല്‍കാനാകും.

ശ്രീനാഥ്‌ | അഹം said...

വിവരണങ്ങള്‍ക്കിനിയും അല്‍പം കൂടി ഭങ്ങി കൂട്ടിയാല്‍ ഇനിയും നന്നായിരിക്കും....

നിലാവര്‍ നിസ said...

വല്ലാത്ത ഓര്‍മ..
ദിവസം തോറുമ്ം നമ്മള്‍ കാണുന്ന, കാണാതെ പോകുന്ന ഇത്തരം എത്രയോ കാഴ്ചകള്‍..

അഹം പറഞ്ഞ പോലെ, ഭാഷ അല്പം കൂടി ശ്രദ്ധിക്കൂ.. എഴുത്തു നന്നാവും.

Unknown said...

നല്ല അനുഭവകുറിപ്പ് മീനു

നിരക്ഷരൻ said...

14 വയസ്സ്സുകാരന്‍ ബാലന്റെ രംഗം വേദനിപ്പിച്ചു.

ഹരീഷ് തൊടുപുഴ said...

കോട്ടയം ജില്ലയിലെ ഏതു കോളേജാണത്?? പറയാമൊ??