അങ്ങകലെ അമ്പലത്തില്‍ നിന്നും സന്ധ്യാകീര്ത്ത്തനങ്ങള് , എന്റെ കാതുകളില്‍ .......തീര്‍ത്തും ശാന്തതയോടെ വന്നു പതിക്കുന്നു.. മനസ്സും ശാന്തം.. മഴ പെയ്യാന്‍ ഒരുങ്ങുകയാനെന്നുതോന്നുന്നു ...........അങ്ങകലെ നിന്നും കാര്‍മേഘങ്ങള്‍ പാഞ്ഞുവരുന്നുണ്ട്...ചീവീടുകള്‍ ചിലക്കുന്നു ...ഞാന്‍ ആകാശതെയ്ക് നോക്കി ......അര്‍ദ്ധ വൃത്താകൃതിയില്‍ ചന്ദ്രന് നിന്നു ചിരിക്കുന്നു.. അടുത്തുള്ള നക്ഷത്രമാവട്ടെ കണ്ണ് ചിമ്മി കാണിക്കുകയാണ്.. ഓഹ് ...കാര്‍മേഘം ഇപ്പോള്‍ അവരെ മറയ്കും ....
ഇളംകാറ്റില്‍ കൊന്നയുടെ ശിഖരങ്ങള്‍ നൃത്തം വയ്ക്കുന്നു..താന്‍ ചെറുതായിരുന്നപ്പോള്‍ കൊന്നയില്‍ കയറി കാണിക്കാത്ത വികൃതികള്‍ ഇല്ല.... ഇന്നത് എത്രയോ ഉയരത്തില്‍ ചില്ല വീശുന്നു.. ഒരു ചെറിയ പക്ഷി എന്റെ അരികിലൂടെ പരന്നു പോയി..കൂടനയാനുള്ള യാത്ര.. ..
2 comments:
വളരെ മനോഹരമായ അവതരണം
നല്ല ആശങ്ങളുള്ള വരികള്‍
Post a Comment