Wednesday, April 23, 2008

എന്‍റെ സ്വന്തം ഡാകിനിക്കുട്ടി


കുറേദിവസമായി അവള്‍ ( ഞങ്ങള്‍ സ്നേഹപൂര്‍വ്വം അവളെ ഡാകിനി യെന്നു വിളിക്കും) തുടങ്ങിയിട്ട്....

എടാ എനിക്ക് നല്ല കേരള സ്റ്റൈല്‍ ഊണു കഴിക്കണം…ഈ കന്നടഭക്ഷണം കഴിച്ചു കഴിച്ചു മടുത്തു….

വയസ്സ് പത്തിരുപത്തിനാലായെങ്കിലും ഒരു പത്തു വയസ്സുകാരിയുടെ പക്വത കാണിക്കുന്ന അവളിരുന്നു ചിണുങ്ങാന്‍ തുടങ്ങി…എടാ നീ വാടാ എന്‍റെ കൂടെ….ഞാന്‍ സമ്മതിച്ചു…റൂം മേററും…

തമിഴ് കുട്ടിയായിരുന്നെന്കിലും മലയാളീസിന്‍റെ ഒപ്പമുള്ള താമസം അവളെ ഒരു പാതി മലയാളിയാക്കി മാറ്റിയിരുന്നു….പക്ഷെ ആദ്യം കൂടെ വരാമെന്ന് പറഞ്ഞിരുന്ന അവള്‍ കാലുമാറി….

നിങ്ങള്‍ പോയിട്ട്‌ വാന്കോ…നാന്‍ കോവിലിക്ക് പോകണം…മുറിമലയാളത്തില് പറഞ്ഞൊപ്പിച്ചു അവള്‍ തടിതപ്പി…

ഡാകിനിയുടെ കൂടെ പോയാല്‍ നാണം കേട്ടതുതന്നെ….…യാതൊരു സ്ഥലകാലബോധവും ഇല്ല….മലബാര്‍ കോസ്റ്റ് ആയിരുന്നു ലക്ഷൃം ….ബാക്കിയുള്ള കേരള ഹോട്ടെലുകളെല്ലാം കേറിയിറങ്ങി കഴിഞ്ഞതാണ്…ഇനി ഈ സിറ്റിയില്‍ ഇതും കൂടിയേ ഉള്ളൂ ഡാകിനിയുടെ പാദമുദ്രകള്‍ പതിയാത്തതായിട്ട്….

തിരക്കുപിടിച്ച എയര്‍പോര്‍ട്ട് റോഡില്‍ കൂടി പോകുംപോളെ ഞാന്‍ പറഞ്ഞു..എന്‍റെ പൊന്നു ഡാകിനി നീ എന്നെ കൂടി നാററിക്കരുത്..ആക്രാന്തം കാണിച്ചു എല്ലാം കൂടി ഓര്‍ഡര്‍ ചെയ്തു വയ്കരുത്..നിനക്കു തിന്നാന്‍ പറ്റുന്നതുമാത്രം ഓര്‍ഡര്‍ ചെയ്യണം….

ഹും ശരി ഡാ….അവള്‍ടെ സമ്മതം…ആര്‍ക്കുവേണം അവള്‍ടെ സമ്മതം…

അവളെ എനിക്കല്ലേ അറിയു‌….അങ്ങനെ റെസ്റററന്‍റില്‍ എത്തി...അമ്മോ…എന്‍റെ കാര്യം കട്ടപ്പൊക….അവളാകെ നാററിയ്കും….അവിടെയുള്ളത്‌ മൊത്തം മലയാളീസ് ആണ്…വേറെ എവിടെ യാണെന്കിലും കുഴപ്പമില്ല…ഇതു നമ്മുടെ ആള്‍ക്കാരുടെ മുന്‍പില്‍ ഇവള്‍ നാണം കെടുത്തുമല്ലോ….വെയിറ്റര്‍ വന്നതേ തുടങ്ങി…ആദ്യം ഊണ് ഓര്‍ഡര്‍ ചെയ്തു…

ഓ!!!!!!! സമാധാനമായി..ഇവള്‍ നിര്‍ത്തിയോ…പിന്നെ കാത്തിരുപ്പായി…എടാ എനിക്ക് ചെമ്മീന്‍ പൊരിച്ചത് വേണം….നിനക്കു വേണോ?...അയ്യോ തുടങ്ങി..എനിക്ക് വേണ്ട….നീ കഴിച്ചോ..ഞാന്‍ അപകടം മണത്തു….
വെയിറ്റര്‍ വീണ്ടും വന്നു….ഒരു ചെമ്മീന്‍ ഫ്രൈ…പിന്നെ ഫിഷ്‌ ഫ്രൈ ഏതാ ഉള്ളത്….ങാ അത് പോരട്ടെ….പിന്നെ ഫിഷ്‌ കറി…

എടീ മീന്‍ കൊതിച്ചീ നിന്നെ ഞാന്‍…

ഇപ്പോള്‍ തന്നെ മേശ നിറഞ്ഞു കഴിഞ്ഞു ..ഇനി കൊണ്ടുവരുന്ന സാധനങ്ങള്‍ എവിടെ വയ്കുമോ ആവോ?...ഒന്നും കഴിയ്കാനല്ല കൊതി കൊണ്ടു പറയുന്നതാണെന്നു എനിക്കല്ലേ അറിയൂ….
ആവി പറക്കുന്ന കുത്തരിച്ചോറ് മുന്‍പില്‍…..കഴിക്കാന്‍ തുടങ്ങിയില്ല…വെയിറ്റ് ചെയ്തിരുപ്പാണ്..ഫിഷ്‌ ഫ്രൈ കിട്ടാന്‍….

അയ്യോ…അമ്മേ വീണ്ടും…
എടാ എനിക്ക് ഒരു ലൈം സോഡ വേണം…
നീ പറയു…............................................................................അല്ലെന്കില്‍ അവരെന്നാ ഓര്‍ക്കും..ഞാന്‍ ഒരു ആക്രാന്തക്കാരിയാണെന്നവരോര്ക്കില്ലേ..സുഹൃത്തിന്‌ വേണ്ടി ഞാന്‍ സമ്മതിച്ചു..ഓക്കേ..ഞാന്‍ പറയാം…എടീ രണ്ടെണ്ണം പറയണം…നിനക്കു വേണ്ടാന്നറിയാം…പക്ഷെ അത് ശരിയാവില്ല….ഞാന്‍ ഒറ്റയ്കെങ്ങനാ….അവള്‍ ചിണുങ്ങാന്‍ തുടങ്ങി..

എടാ എടാ പ്ലീസ്…ഹും…ശരി….

ചേട്ടാ രണ്ടു ലൈം സോഡ…അവര്‍ ഞെട്ടിപ്പോയെന്നു തോന്നുന്നു..

ഈര്‍ക്കിലി പോലുള്ള രണ്ടു പെണ്‍പിള്ളാര്…ഇവരിതെങ്ങനെ എല്ലാം കൂടി അകത്താക്കും….

നല്ല ചൂടുള്ളതുകൊണ്ടും ഉച്ചസമയമായതുകൊണ്ടും ലൈം സോഡ മുഴുവന്‍ കിട്ടിയപാടെ അകത്താക്കി….............അതും വലിയ ഒരു ഗ്ലാസ്സില്‍….........

ആഹാ…വരുന്നുണ്ട്…ഫിഷ്‌ ഫ്രൈ…ചെമ്മീന്‍ വരുത്ത്തത്…..ഡാകിനീ നിന്നെ ഞാന്‍……..

ഉള്ള വെള്ളം എല്ലാം കുടിച്ചതുകൊണ്ടോ എന്തോ ഒരുരുള ചോറുപോലും ഉണ്ണാന്‍ പറ്റണില്ല എനിക്ക്..അവള്‍ വെട്ടിവിഴുങ്ങുകയാണ്….കൂടെ ഉറക്കെ പറയുന്നുണ്ട്…എടാ മര്യാദയ്ക്ക് കഴിച്ചോണം മൊത്തം…അല്ലാതെ ഇവിടുന്നു ഇറങ്ങാന്‍ പറ്റില്ല….എന്റെ കണ്ണ് തള്ളി…അവള്ക്ക് വേണ്ടത് കഴിച്ചാല്‍ പോരെ..ഒന്നാമതു ഞാന്‍ വളരെ കുറച്ചു കഴിക്കുന്ന ആള്‍…ഇപ്പോളിതാ ഒരു മേശമേല്‍ നിറയെ ….

വെയിററര്‍മാര് കമന്ടടിക്കുന്നുന്ടെന്നു മനസ്സിലായി…ഈര്‍ക്കിലി പോലെയിരിക്കുന്നെന്കിലും ഇവളുമാര്‍ കൊള്ളാമെല്ലോ എന്നാവണം…അമ്മേ….നാണക്കേടാണ്..അങ്ങനെ വിടാന്‍ പറ്റുമോ…..ഞാന്‍ പറഞ്ഞു…എടാ ഡാകിനി…അങ്ങനെ വിട്ടാല്‍ പറ്റില്ല….നാണക്കേടാ….ഒരു സാധനം മിച്ചം വയ്ക്കരുത്,….മൊത്തം കഴിച്ചോണം….

പിന്നെ ഒരു അങ്കം വെട്ടായിരുന്നു….എന്നിട്ടും അവസാനം എനിക്ക് കുറെ മിച്ചം വയ്കേണ്ടി വന്നു….ഇനിയെന്തായാലും ഇവളുടെ കൂടെ ഹോട്ടലില്‍ വരുന്ന പരിപാടിയില്ലന്നുറപ്പിക്കുംപോളേയ്കും പിന്നെയും അവള്‍..

എടാ ഇവിടെ ഏത്തയ്ക്കാപ്പം ഉണ്ടാവുമോ?..

എന്റെ സകല കണ്‍ട്റോളും പോയി… മിണ്ടിപ്പോകരുത്…മര്യാദയ്ക്കിരുന്നോണം….ബില്ലും തീര്‍ത്ത് പുറത്തേയ്ക്ക് ഇറങ്ങിയപ്പോളാണ് കണ്ടത്…ഹോം ഡെലിവറി….എടാ ഇവര്‍ക്ക് ഹോം ഡെലിവറിയും ഉണ്ട്……

ഒരു മിനിററ്….എന്നെയും വലിച്ചോണ്ട് അവള്‍ മുകളിലേയ്ക്കോടി…എക്സ്കൂസ്മീ…സാര്‍….നിങ്ങള്ക്ക് ഹോം ഡെലിവറിയും ഉണ്ടല്ലേ….ആക്രാന്തം കണ്ടിട്ടോ അതോ എവിടുന്നു കുററീം പറിച്ചോണ്‍്ട് വന്നതാണോന്നു ഓര്‍ത്തിട്ടാവണം അവര്‍ അവരുടെ കാര്‍ഡ് എടുത്തു കൊടുത്തു…

തിരിച്ചു ഒരു തരത്തിലാണ് റുമിലെത്തിയത്….ഇപ്പോള്‍ വയര്‍ പൊട്ടും എന്ന അവസ്ഥയില്‍….പിന്നെ ഒരു ഉറക്കമായിരുന്ന..കുംഭകര്‍ണന്‍ പോലും ഇത്രയും ഗാഢമായി ഉറങ്ങിയിട്ടുണ്ടാവില്ല……ഡാകിനീടെ വിളികെട്ടാണ് പിന്നെ ഉണരുന്നത്…ഏഴര എട്ടായി കാണും...

എനിക്ക് വിശക്കുന്നു….നമുക്കു മലബാര്‍ കോസ്ററില്‍ പോയാലോ…

പിന്നെ എന്താണ് നടന്നതെന്ന് ഓര്‍മയില്ല..ഒറ്റ അലറ്ച്ചയായിരുന്നു ഞാന്‍…

ചുമ്മാ പറഞ്ഞതാടാ നിന്‍റെ ദേഷ്യം കാണാന്‍…..പാവം ഡാകിനി….

18 comments:

Unknown said...

മിനു ഭക്ഷണത്തിന്റെ പേരു പറഞ്ഞു കൊതിപ്പിക്കല്ലേ

Anonymous said...

കലക്കന്‍ പോസ്റ്റ്...
"വയസ്സ് പത്തിരുപത്തിനാലായെങ്കിലും ഒരു പത്തു വയസ്സുകാരിയുടെ പക്വത കാണിക്കുന്ന അവളിരുന്നു ചിണുങ്ങാന്‍ തുടങ്ങി"
"എനിക്ക് വിശക്കുന്നു… നമുക്കു മലബാര്‍ കോസ്ററില്‍ പോയാലോ…"
William Somerset Maugham-ന്‍റെ "The Luncheon" എന്ന ചെറുകഥ ഓര്‍മ്മ വന്നു...

ശ്രീനാഥ്‌ | അഹം said...

എഴുതൂ.. ഇനീം...

വാചങ്ങളൊക്കെ ഒന്നൂടെ അടുക്കിപ്പെറുക്കിയാ ഇനീം നന്നാവും...

ആശംസകള്‍!

ശ്രീനാഥ്‌ | അഹം said...

എഴുതൂ.. ഇനീം...

വാചങ്ങളൊക്കെ ഒന്നൂടെ അടുക്കിപ്പെറുക്കിയാ ഇനീം നന്നാവും...

ആശംസകള്‍!

നിലാവര്‍ നിസ said...

ചിരിപ്പിച്ചു...

ഇന്ന് എവിടെയായിരുന്നു?

Rare Rose said...

ഡാകിനിക്കുട്ടി ആളു കൊള്ളാല്ലോ...എഴുത്തു കൊള്ളാട്ടോ..:)

പ്രവീണ്‍ ചമ്പക്കര said...

നല്ല അവതരണം ...കലക്കിയിട്ടുണ്ട് കേട്ടോ......

പ്രവീണ്‍ ചമ്പക്കര said...
This comment has been removed by the author.
Sherlock said...

അല്ലാ‍ ഈ മലബാര്‍ കോസ്റ്റ് എവിടാ... ഇത് കണ്ടിട്ടില്ലല്ലോ? ദൊംലൂര്‍ ആണോ?

qw_er_ty

siva // ശിവ said...

നല്ല ഭാഷ...നല്ല വിവരണം...

Minnu said...

അല്ല... മാരത്തഹള്ളി ബ്രിഡ്ജ്..അറിയില്ലേ

Sherlock said...

മാര്‍ത്ത ഹള്ളിയില്‍ എവിടെ ? ചെമ്മന്നൂരിന്റെ മുകളിലുള്ള അച്ചായന്‍സ് അറിയാം...


qw_er_ty

Minnu said...

കുറച്ചുകൂടി പുറകിലെയ്ക് വന്നോളൂ ജിഹേഷ് കാണാതിരിക്കാന്‍ വഴിയില്ലല്ലോ ?..ഏകദേശം അവിടെ തന്നെ...എന്തിനാ പോകനാണോ?

നിരക്ഷരൻ said...

"എടാ ഇവിടെ ഏത്തയ്ക്കാപ്പം ഉണ്ടാവുമോ?..
എന്റെ സകല കണ്‍ട്റോളും പോയി…"

എന്റേം സകല കണ്‍‌ട്രോളും പോയി. ചിരിച്ചുപോയി.
:) :)

ശ്രീ said...

ഹ ഹ. വിവരണം കൊള്ളാം മീനൂ...
“ഡാകിനി” പറ്റിയ പേര്‍ തന്നെ. ;)

jyothi said...

സംഭവിച്ചതു തന്നെയാണൊ, അതോ....? വിവരണം നന്നു....വീണ്ടും കാണാം...

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

ഈര്‍ക്കിലി പോലെയിരിക്കുന്നെന്കിലും
മീനുവാള്‌ കൊള്ളാമല്ലോ.....
പിന്നെ ഒരു സംശയം
ഈ ഡാകിനിയെ
ഇതുവരെ ഡോക്ടറെ കാണിച്ചില്ലേ.....?
വയറ്റിനകത്ത്‌ വല്ല പരാദവും
കയറി കൂടുകൂട്ടിയിട്ടുണ്ടാവാം....
അതുകൊണ്ട്‌ സൂക്ഷിക്കണം.....

ഈ പോസ്റ്റ്‌ ഡാകിനി കണ്ടുവോ..
ആവോ....
എതായാലും കണ്ടുകാണില്ലെന്ന്‌
വിശ്വസിക്കുന്നു....
ഈര്‍ക്കിലുപോലെയാണെങ്കിലും
മീനു ഇപ്പോഴും ജീവനോടെ...ഉണ്ടല്ലോ...

Rasheed Chalil said...

ഉണങ്ങിച്ചപ്പി അടിച്ച് പോവാറായ ഒര്‍ജിനല്‍ ഡാകിനി ഇത് അറിഞ്ഞാല്‍....